Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാർഷിക നിയമത്തിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു; കർണാടകയിലെത്തിയ അമിത് ഷായ്‌ക്കെതിരെ പ്രതിഷേധം; കർഷക വിരോധി മടങ്ങിപ്പോകണമെന്ന് പ്രതിഷേധക്കാർ

കാർഷിക നിയമത്തിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു; കർണാടകയിലെത്തിയ അമിത് ഷായ്‌ക്കെതിരെ പ്രതിഷേധം; കർഷക വിരോധി മടങ്ങിപ്പോകണമെന്ന് പ്രതിഷേധക്കാർ

ന്യൂസ് ഡെസ്‌ക്‌

ബെംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേ കർണാടകയിൽ കർഷകരുടെ പ്രതിഷേധം. ബെലഗാവിയിൽ സ്വകര്യ കമ്പനിയുടെ തറക്കല്ലിടൽ ചടങ്ങിന് എത്തിയപ്പോഴാണ് പ്രതിഷേധവുമായി നിരവധി കർഷകർ രംഗത്തെത്തിയത്.

അമിത് ഷാ എത്തുന്നത് അറിഞ്ഞ് ഞായറാഴ്ച രാവിലെ മുതൽ തന്നെ നിരവധി കർഷകർ പ്രദേശത്തെ പലയിടങ്ങളിലും ചെറുസംഘങ്ങളായി തിരിഞ്ഞ് ധർണ നടത്തിയിരുന്നു. മന്ത്രി ചടങ്ങിനെത്തിയതോടെ തറക്കല്ലിടൽ നടക്കുന്ന ഫാക്ടറിക്ക് മുന്നിലേക്ക് കൂട്ടമായെത്തിയാണ് കേന്ദ്ര കാർഷിക നിയമത്തിനെതിരെ പ്രതിഷേധിച്ചത്.

കർഷക വിരോധി എന്നാണ് അമിത് ഷായെ പ്രതിഷേധക്കാർ അഭിസംബോധന ചെയ്തത്. കർഷക വിരോധിയായ അമിത് ഷാ ഇവിടംവിട്ടുപോവുക എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു കർഷകരുടെ പ്രതിഷേധം. മൂന്ന് കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കൂടുതൽ പൊലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി.

കർഷകർക്ക് വേണ്ടിയാണ് ബില്ലുകൾ പാർലമെന്റ് പാസാക്കിയതെന്നും കർഷകരുടെ വരുമാനം വർധിക്കുന്നത് സമീപ ഭാവിയിൽ കാണാനാകുമെന്നും ചടങ്ങിൽ പങ്കെടുത്ത് അമിത് ഷാ വ്യക്തമാക്കുകയും ചെയ്തു. കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ മോദി സർക്കാർ പ്രതിജ്ഞാബന്ധമാണെന്ന് മറ്റൊരു ചടങ്ങിലും ഷാ വ്യക്തമാക്കിയിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ശനിയാഴ്ച് അമിത് ഷാ കർണാടകയിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP