Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ആ നാല് പേരോട് തോന്നിയ അമർഷം പിന്നീട് റെസ്‌പെക്ടായി മാറി'; 'അന്ന് ക്യാംപസിലെ അതിർവരമ്പുകളെ ഭേദിച്ചയാൾ ഇന്ന് സമൂഹത്തിലെ പുരുഷാധിപത്യവും മതാന്ധതയും ബ്രേക്ക് ചെയ്യുന്നു'; 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' സംവിധായകൻ ജിയോ ബേബിയെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു

'ആ നാല് പേരോട് തോന്നിയ അമർഷം പിന്നീട് റെസ്‌പെക്ടായി മാറി'; 'അന്ന് ക്യാംപസിലെ അതിർവരമ്പുകളെ ഭേദിച്ചയാൾ ഇന്ന് സമൂഹത്തിലെ പുരുഷാധിപത്യവും മതാന്ധതയും ബ്രേക്ക് ചെയ്യുന്നു'; 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' സംവിധായകൻ ജിയോ ബേബിയെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: ഒ ടി ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്ത 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' അഥവാ മഹത്തായ ഭാരതീയ അടുക്കള മികച്ച എന്ന ചിത്രം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുന്നതിനിടെ സംവിധായകൻ ജിയോ ബേബിയെക്കുറിച്ചുള്ള ഫേസ്‌ബുക്ക് കുറിപ്പ് വൈറലാകുന്നു. ജിയോ ബേബിയെക്കുറിച്ച് അദ്ദേഹത്തിന്റെ ജൂനിയറും നോൺസെൻസ് സിനിമയുടെ സംവിധായകനുമായ എം സി ജിതിൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്.

പ്ലസ് ടു കഴിഞ്ഞ് സിനിമയാണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞു അന്നത്തെ കേരളത്തിലെ ഒരേയൊരു മീഡിയ കോളേജായ സെന്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷനിൽ എത്തിയപ്പോൾ ക്യാംപസിലെ വൈറൽ ഹോട്ട് ന്യൂസ് ആയിരുന്നു എം എ സിനിമ ആൻഡ് ടെലിവിഷൻ പഠിച്ചു കൊണ്ടിരുന്ന നാല് സീനിയേഴ്‌സിനെ ബ്ലൂ ഫിലിം എടുത്തതിന് ഡിസ്മിസ് ചെയ്തു എന്നതായിരുന്നെന്ന് പറഞ്ഞുകൊണ്ടാണ് ജിതിന്റെ കുറിപ്പ് തുടങ്ങുന്നത്.

അന്ന് തനിക്ക് ആ നാലുപേരോട് തോന്നിയ 'അമർഷം' പിന്നീട് എപ്പഴോ ആ ഷോർട്ട് ഫിക്ഷൻ കാണാനിടയായപ്പോൾ ഹോമോസെക്ഷ്വാലിറ്റി ആണ് ഉള്ളടക്കം എന്നും അന്ന് ജിയോ ബേബിയും ഫ്രണ്ട്‌സും ഒരു കൾട്ട് ഐറ്റം ആണ് ചെയ്തതെന്നും തിരിച്ചറിയുന്ന നിമിഷത്തിൽ അതൊരു റെസ്‌പെക്ട് ആയി മാറുകയായിരുന്നെന്നും ജിതിൻ വ്യക്തമാക്കുന്നു.

അന്ന് ക്യാംപസിലെ അതിർവരമ്പുകളെ ബ്രേക്ക് ചെയ്ത ആ ക്രിയേറ്റീവ് പേഴ്‌സൺ ഇന്ന് സൊസൈറ്റിയിലെ പുരുഷാധിപത്യവും മതാന്ധതയുമാണ് ബ്രേക്ക് ചെയ്തതെന്നും ജിതിൻ പറയുന്നു. അന്നതിന്റെ പേരിൽ നാലു വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം നിഷേധിച്ച കോളേജിന്റെ നിലപാട് ഇനിയിവിടെ ഒരിക്കലും ആവർത്തിക്കാതിരിക്കട്ടെയെന്നും ജിതിൻ പറയുന്നു.

'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' അഥവാ മഹത്തായ ഭാരതീയ അടുക്കള പ്രേക്ഷക ശ്രദ്ധനേടി മുന്നേറുന്നതിനിടെയാണ് സംവിധായകനെക്കുറിച്ചുള്ള കലാലയ ഓർമകൾ ജിതിൻ പങ്കുവച്ചത്.

ഫേസ്‌ബുക്കിൽ എം സി ജിതിൻ പങ്കുവച്ച കുറിപ്പ്

'പ്ലസ് ടു കഴിഞ്ഞു സിനിമയാണെന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞു അന്നത്തെ കേരളത്തിലെ ഒരേയൊരു മീഡിയ കോളേജായ SJCC (St. Joseph College of Communication) യിൽ 2007 ൽ ഞാനെത്തുമ്പോൾ ക്യാംപസിലെ വൈറൽ ഹോട്ട് ന്യൂസ് ആയിരുന്നു M.A Cinema and Television പഠിച്ചുകൊണ്ടിരുന്ന 4 സീനിയേഴ്‌സിനെ Blue film എടുത്തതിന് ഡിസ്മിസ് ചെയ്തത് ! അത് കോളേജിൽ മാത്രമല്ല, തൊട്ടടുത്ത ചായക്കടയിലെ ചേട്ടൻ മുതൽ നാട്ടുകാരു വരെ നമ്മുടെ കോളേജിനെ അങ്ങെയനാണന്ന് അഡ്രസ് ചെയ്തിരുന്നത്, അതായിരുന്നു പൊതുബോധം.

Arts & Visual Perception പഠിപ്പിക്കുമ്പോഴും Art ന് 'അതിർവരമ്പുകൾ' ഉണ്ടെന്ന default ചിന്താഗതി സ്റ്റുഡന്റസിൽ ഇൻജെക്ട് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു ! അന്ന് എനിക്ക് ആ നാലുപേരോട് തോന്നിയ 'അമർഷം' പിന്നീട് എപ്പഴോ ആ ഷോർട്ട് ഫിക്ഷൻ കാണാനിടയായപ്പോൾ Homosexuality ആണ് content എന്നും അന്ന് Jeo Baby യും ഫ്രണ്ട്‌സും ഒരു cult item ആണ് ചെയ്തതെന്നും തിരിച്ചറിയുന്ന മൊമന്റിൽ അതൊരു റെസ്‌പെക്ട് ആയി മാറുകയായിരുന്നു.
കഴിഞ്ഞ ദിവസം The Great Indian Kitchen കണ്ടു കഴിഞ്ഞപ്പോൾ അതേ ബ്രേക്കിങ് ആണെനിക്ക് ഫീൽ ചെയ്തത്

അന്ന് ക്യാംപസിലെ അതിർവരമ്പുകളെ ബ്രേക്ക് ചെയ്ത ആ ക്രീയേറ്റീവ് പേഴ്‌സൺ ഇന്ന് സൊസൈറ്റിയിലെ പാട്രിയാർക്കിയും റീലിജിസ് ബ്ലൈന്റ്‌നസ്സുമാണ് ബ്രേക്ക് ചെയ്തത്
അന്നതിന്റെ പേരിൽ നാലു വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം നിഷേധിച്ച കോളേജിന്റെ നിലപാട് ഇനിയിവിടെ ഒരിക്കലും ആവർത്തിക്കാതിരിക്കട്ടെ ആർട്ട് ഫ്രീഡമാണെന്ന് തിരിച്ചറിയട്ടെ !

മാറിവരുന്ന കാലഘട്ടത്തിൽ നിങ്ങളും നിങ്ങളുടെ മഹത്തായ ഭാരതീയ അടുക്കളയും ഒരു നാഴികകല്ലായി സിനിമാചരിത്രത്തിൽ അടയാളപ്പെടുത്തും !
ഈ വിപ്ലവ സൃഷ്ടിയിൽ ഓരോ Sjccianനും അഭിമാനിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP