Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ത്രിപുരയിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷന് നേരേ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺ​ഗ്രസ്

ത്രിപുരയിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷന് നേരേ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺ​ഗ്രസ്

മറുനാടൻ ഡെസ്‌ക്‌

അഗർത്തല: ത്രിപുരയിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷന്റെ കാറിന് നേരേ ആക്രമണം. പിജുഷ് ബിശ്വാസ് സഞ്ചരിച്ച വാഹനം ത‌ടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർട്ടി യോഗത്തിൽ പങ്കെടുക്കാനായി ബിശാൽഗഡിലേക്ക് പോകുംവഴിയാണ് വാഹനം തടഞ്ഞുനിർത്തി ആക്രമണം നടത്തിയത്. വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസ് അക്രമികൾ അടിച്ചുതകർത്തു. കാറിൽ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന പ്രവർത്തകർക്കും പരിക്കേറ്റു.

ബിജെപി പ്രവർത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് നാളെ ബന്ദ് നടത്തുമെന്നും കോൺഗ്രസ് അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP