Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൈറ്റ് വിക്ടേഴ്‌സിലെ പത്താംതരം ക്ലാസുകൾ നാളെ തീരും; ഇനി ഒന്നര മണിക്കൂർ ദൈർഘ്യമുള്ള റിവിഷൻ ക്ലാസുകൾ; റിവിഷൻ പരീക്ഷക്ക് സഹായകമാകുന്ന വിധം ഫോക്കസ് ഏരിയകളിൽ ഊന്നി; ക്ലാസുകൾ വീണ്ടും കാണാൻ പോർട്ടലിൽ സൗകര്യവും

കൈറ്റ് വിക്ടേഴ്‌സിലെ പത്താംതരം ക്ലാസുകൾ നാളെ തീരും; ഇനി ഒന്നര മണിക്കൂർ ദൈർഘ്യമുള്ള റിവിഷൻ ക്ലാസുകൾ; റിവിഷൻ പരീക്ഷക്ക് സഹായകമാകുന്ന വിധം ഫോക്കസ് ഏരിയകളിൽ ഊന്നി; ക്ലാസുകൾ വീണ്ടും കാണാൻ പോർട്ടലിൽ സൗകര്യവും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജൂൺ ഒന്ന് മുതൽ കൈറ്റ് വിക്ടേഴ്സിലൂടെ ആരംഭിച്ച 'ഫസ്റ്റ്ബെൽ' ഡിജിറ്റൽ ക്ലാസുകളിലെ എസ്എസ്എൽസി യുടെ ക്ലാസുകൾ നാളത്തോടെ പൂർത്തിയാകും. പത്താം ക്ലാസിലെ ഫോക്കസ് ഏരിയ അടിസ്ഥാനപ്പെടുത്തിയ മുഴുവൻ ക്ലാസുകളുടേയും സംപ്രേഷണം നാളെ അവസാനിക്കും. മുഴുവൻ ക്ലാസുകളും അവയുടെ എപ്പിസോഡ് നമ്പറും അധ്യായങ്ങളും വീണ്ടും കാണുന്നതിനായി www.firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമാക്കിട്ടുണ്ട്.

പൊതുപരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ വിഭാഗത്തിൽ ഓരോ വിഷയത്തിനും ഏതേത് ഡിജിറ്റ ൽ ക്ലാസുകളാണ് ഉൾപ്പെട്ടിട്ടുള്ളത് എന്നത് എപ്പിസോഡുകൾ തിരിച്ചും സമയ ദൈർഘ്യം നൽകി യും കുട്ടികൾക്ക് വീണ്ടും എളുപ്പത്തിൽ കാണുന്നതിനായി പോർട്ടലിൽ പ്രത്യേകം ലഭ്യമാക്കിയിട്ടു ണ്ട്.

ഇനിമുതൽ റിവിഷൻ ക്ലാസുകളും ആരംഭിക്കും. ഫെബ്രുവരി ആദ്യം മുതൽ പരീക്ഷക്ക് സഹായ കമാകുന്ന വിധം ഫോക്കസ് ഏരിയകളിൽ ഊന്നി ഓരോ വിഷയത്തിനും ഒന്നര മണിക്കൂർ ദൈർ ഘ്യമുള്ളതാവും പത്താം ക്ലാസിന്റെ റിവിഷൻ ക്ലാസുകളെന്ന് സിഇഒകെ അൻവർ സാദത്ത് അറി യിച്ചു. ഞായറാഴ്ചയിലെ ആറ് ക്ലാസുകളുടെ സംപ്രേഷണത്തോടെ ജനറൽ, തമിഴ്, കന്നഡ മീഡിയ ങ്ങളിലായി 1166 ഡിജിറ്റൽ ക്ലാസുകളാണ് പത്താം ക്ലാസിന് മാത്രം ഫസ്റ്റ്ബെല്ലിന്റെ ഭാഗമായി തയ്യാ റാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP