Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നു; താണ്ഡവിനെതിരെ വ്യാപക പ്രതിഷേധം; സീരീസ് നിരോധിക്കണമെന്നാവശ്യവുമായി വാർത്താ പ്രക്ഷേപണമന്ത്രിക്ക് കത്ത്; ആമസോൺ പ്രൈമിനെതിരെയും ബിജെപി പ്രതിഷേധം

ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നു; താണ്ഡവിനെതിരെ വ്യാപക പ്രതിഷേധം; സീരീസ് നിരോധിക്കണമെന്നാവശ്യവുമായി വാർത്താ പ്രക്ഷേപണമന്ത്രിക്ക് കത്ത്; ആമസോൺ പ്രൈമിനെതിരെയും ബിജെപി പ്രതിഷേധം

സ്വന്തം ലേഖകൻ

മുംബൈ: താണ്ഡവിൽ ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് ഇന്ത്യ ൻ വെബ്‌സീരീസ് താണ്ഡവിനെതിരെ പ്രതിഷേധം ശക്തമാകുന്നു.താണ്ഡവ് വെബ് സീരിസ് നി രോധിക്കണമെന്നാവശ്യപ്പെട്ടാണ് വാർത്താ പ്രക്ഷേപണമന്ത്രിക്ക് ബിജെപി പരാതി നൽകിയിരി ക്കുന്നത്.ആമസോൺ പ്രൈമിൽ ജനുവരി 15 നാണ് സീരീസ് റിലീസ് ചെയ്തത്.ഇതിന്റെ പശ്ചാത്ത ലത്തിൽ ആമസോൺ പ്രൈമിനെതിരെയും ്പ്രതിഷേധം ശക്തമായിട്ടുണ്ട്.

അവി അബാസ് സഫർ സംവിധാനം ചെയ്യുന്ന സീരിസിൽ സെയ്ഫ് അലി ഖാൻ, ഡിംപിൾ കപാ ഡിയ, തിഗ്മാനഷു ധുലിയ, കുമുദ് മിശ്ര എന്നിവരാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. ഇന്ത്യയിലെ പവർ പൊളിറ്റിക്സ് ആണ് താണ്ഡവ് ചർച്ച ചെയ്യുന്നത്.ഡൽഹിയിലെ വമ്പൻ നേതാ ക്കൾ മുതൽ വിദ്യാർത്ഥി രാഷ്ട്രീയം വരെ താണ്ഡവ് കൈകാര്യം ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി പദവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കളികളുമെല്ലമാണ് കഥാപരിസരം. സീരിസ് റിലിസ് ആ യാൽ വിവാദങ്ങളും ബഹിഷ്‌ക്കരണാഹ്വാനവും വരാൻ സാധ്യതയുണ്ടെന്ന നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിരുന്നതുമാണ്.പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്ന താണ്ഡവിന്റെ ട്രെയ്‌ലർ ചർച്ചയായിരുന്നു.

അതേസമയം, താണ്ഡവ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് കപിൽ മിശ്ര രംഗത്തുവന്നിരുന്നു. മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ഇവരുടെ വാദം. താണ്ഡവ് ഹിന്ദുക്കൾക്കെതിരായ വർഗീയ വിദ്വേഷം നിറഞ്ഞതാണെന്നും നിരോധിക്കണമെന്നും ഇയാൾ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP