Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജയലളിതയായി വെള്ളിത്തിരയിൽ നിറയുക കങ്കണ റണൗത്ത്; എംജിആറായി അരവിന്ദ് സ്വാമി; 'തലൈവി'യുടെ പുതിയ ലുക്ക് പുറത്ത് വിട്ട് കങ്കണ

ജയലളിതയായി വെള്ളിത്തിരയിൽ നിറയുക കങ്കണ റണൗത്ത്; എംജിആറായി അരവിന്ദ് സ്വാമി; 'തലൈവി'യുടെ പുതിയ ലുക്ക് പുറത്ത് വിട്ട് കങ്കണ

ന്യൂസ് ഡെസ്‌ക്‌

മുംബൈ: തമിഴ്‌നാട് മുന്മുഖ്യമന്ത്രി ജയലളിതയായി കങ്കണ റണൗത്ത് വെള്ളിത്തിരയിലെത്തുന്ന 'തലൈവി'യുടെ പുതിയ ലുക്ക് പുറത്ത്. എം.ജി.ആറായി അരവിന്ദ് സ്വാമിയാണ് ചിത്രത്തിലെത്തുന്നത്. കങ്കണ തന്നെയാണ് തന്റെ ട്വിറ്ററിലൂടെ തലൈവിയുടെ പുതിയ ലുക്ക് പുറത്തുവിട്ടത്.

ജയലളിതയുടെ പതിനാറ് വയസ്സുമുതലുള്ള ജീവിതവും വ്യക്തിജീവിതവും രാഷ്ട്രീയ പ്രവേശനവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ആരാധകരുടെ ഇഷ്ടജോഡിയായി വെള്ളിത്തിരയിൽ നിറഞ്ഞാടിയവരായിരുന്നു ജയലളിതയും എം.ജി.ആറും. നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. 1965 മുതൽ 1973 കാലയളവിൽ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളിലും ഇരുവരും നായികനായകന്മാരായി എത്തിയിരുന്നു

Here’s a tribute to the legend #MGR on his 104th birth anniversary… @thearvindswami #Vijay @vishinduri @ShaaileshRSingh @BrindaPrasad1 @neeta_lulla #BhushanKumar @KarmaMediaent @TSeries @vibri_media #SprintFilms #GothicEntertainment @Thalaivithefilm pic.twitter.com/gRW7cvSsZl

— Kangana Ranaut (@KanganaTeam) January 17, 2021

എം.ജി.ആറിന്റെ 104-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പുതിയ ലുക്ക് പുറത്തുവിട്ടത്. എ.എൽ വിജയ് ആണ് തലൈവി സംവിധാനം ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, എന്നീ ഭാഷകളിലാണ് ചിത്രമൊരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP