Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫോമാ മലപ്പുറം -നിലമ്പൂർ-കക്കാടംപൊയിൽ പാർപ്പിട പദ്ധതി: ജനുവരി 19 നു കുഞ്ഞാലിക്കുട്ടി. എംപി, സമർപ്പിക്കും

ഫോമാ മലപ്പുറം -നിലമ്പൂർ-കക്കാടംപൊയിൽ പാർപ്പിട പദ്ധതി: ജനുവരി 19 നു കുഞ്ഞാലിക്കുട്ടി. എംപി, സമർപ്പിക്കും

സ്വന്തം ലേഖകൻ

പ്രളയദുരിതങ്ങളിൽ പെട്ട് ഉലഞ്ഞുപോയ കേരളത്തിന്റെ പുനർജീവന പ്രക്രിയയിൽ പങ്കാളിയായി കൊണ്ട്, അമേരിക്കൻ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമാ ഏറ്റെടുത്ത നിലമ്പൂർ-കക്കാടംപൊയിൽ പാർപ്പിട പദ്ധതി മുൻ മന്ത്രിയും ,ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും, എംപി.യുമായ കുഞ്ഞാലിക്കുട്ടി ജനുവരി 19നു ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം വൈകിട്ട് 8 30 നു സമർപ്പിക്കും.

കേരളത്തിന്റെ നവനിർമ്മിതിയുടെ ഭാഗമായി 40 വീടുകളാണ് 2018-2020 ലെ ഫോമാ ദേശീയ നിർവ്വാഹക സമിതി കേരളത്തിൽ നിർമ്മിച്ചത്. ഫോമയിലെ അംഗങ്ങളായ വിവിധ അസോസിയേഷനുകളുടെ പിന്തുണയോടെയും സാമ്പത്തിക സഹായത്തോടെയുമാണ് പാർപ്പിട പദ്ധതികൾ പൂർത്തീകരിച്ചിട്ടുള്ളത്. നിലമ്പൂരിലെ പദ്ധതിക്കാവശ്യമായ സ്ഥലം സൗജന്യമായി വിട്ടുനൽകിയത് ഫ്ലോറിഡയിൽ നിന്നുള്ള നോയൽ മാത്യുവാണ്. നിലമ്പൂർ-കക്കാടംപൊയിൽ പാർപ്പിട പദ്ധതികൾക്കാവശ്യമായ സാമ്പത്തിക സഹായവും, ഊർജ്ജവും നൽകി അതിന്റെ പ്രായോജകരായത് മയാമി മലയാളി അസോസിയേഷൻ, മലായാളി അസോസിയേഷൻ ഓഫ് നോർത്ത് ഫ്‌ളോറിഡ, 2016- 2018 കാലത്തെ ഫോമയുടെ ദേശീയ സമിതി എന്നിവരാണ്. ഫോമാ എക്‌സിക്യൂട്ടീവിനോടൊപ്പം അനിയൻ ജോർജ് ചെയർമാനായും ടി ഉണ്ണികൃഷ്ണൻ കോ ഓർഡിനേറ്ററായും ജോസഫ് ഔസോ , നോയൽ മാത്യു , ബിജു തോണിക്കടവിൽ തുടങ്ങിയവർ അംഗങ്ങളായുമുള്ള കമ്മിറ്റയാണ് വില്ലജ് പ്രോജക്ടിന്റെ മേൽനോട്ടം വഹിച്ചത്.

സുരക്ഷിതവും,വാസയോഗ്യവുമായ പാർപ്പിടങ്ങൾ ഒരു സാമൂഹ്യജീവിയായ മനുഷ്യന് അത്യന്താപേക്ഷിതമാണ്. പ്രളയം കേരളത്തിലെ ജനതയുടെ പാർപ്പിട സൗകര്യങ്ങളെയും, സുരക്ഷിത ജീവിതത്തെയുമാണ് തകർത്തുകളഞ്ഞത്. സാമ്പത്തിക-ആരോഗ്യമേഖലകളെയുൾപ്പടെ ബാധിച്ച പ്രളയത്തെ അതിജീവിക്കാനും, ആത്മവിശ്വാസത്തോടെ ജീവിക്കാനും ജീവിതം കെട്ടിപ്പെടുക്കാനുമുള്ള പ്രയത്നങ്ങളുടെ നാന്ദികുറിച്ച നവ കേരള നിർമ്മിതിയിൽ സജീവ പങ്കാളികളാകാൻ ഫോമക്ക് കഴിഞ്ഞതിന്റെ ഫലമാണ് നിലമ്പൂർ-കക്കാടംപൊയിൽ പാർപ്പിട പദ്ധതിയും, കടപ്ര ഫോമാ വില്ലേജ് പദ്ധതിയും. നിലമ്പൂർ പാർപ്പിട പദ്ധതിയും സമർപ്പിക്കുന്നതോടെ ഫോമയുടെ ഒരു വലിയ പദ്ധതിയുടെ സാക്ഷാൽക്കാരമാകും.

ജനുവരി 19 നു ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം വൈകിട്ട് 8 30 നു സൂം മീറ്റിംഗിലൂടെ കുഞ്ഞാലിക്കുട്ടി സമർപ്പിക്കുന്ന പരിപാടിയിൽ എല്ലാ നല്ലവരായ മലയാളികളും, ഭാഗഭാക്കാകണമെന്നുഫോമാ ദേശീയ നിർവ്വാഹക കമ്മറ്റി ഭാരവാഹികളായ പ്രസിഡന്റ് അനിയൻ ജോർജ്ജ്, സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP