Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നോർത്തമേരിക്കയിലെ സംഘടനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് എൻഎഫ്എംഎ

നോർത്തമേരിക്കയിലെ സംഘടനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് എൻഎഫ്എംഎ

ജോയിച്ചൻ പുതുക്കുളം

ഒട്ടാവ: പുത്തൻ തലമുറയെ സംഘടനാ നേതൃനിരയിലേക്ക് ഉൾപ്പെടുത്തി ശക്തവും അനുകരണീയവുമായ പുതിയ സംഘടനാ ശൈലിയുമായാണ് National Federation of Malayalee Associations in Canada (NFMA-Canada) ഇപ്പോൾ പ്രവർത്തന രംഗത്തു നിറഞ്ഞു നിൽക്കുന്നത്.

കാനഡയിലെ പ്രമുഖ യൂണിവേഴ്സിറ്റി കാമ്പസുകളിലെ മലയാളി വിദ്യാർത്ഥി നേതാക്കളെ ദേശീയ നിരയിൽ അണിനിരത്തിയാണ് എൻഎഫ്എംഎ- കാനഡ അതിന്റെ യൂത്ത് വിങ് രൂപീകരിച്ചിരിക്കുന്നത്. യുവജനങ്ങൾ പേരിനു മാത്രമായാണ് സംഘടനാ നേതൃത്വനിരയിൽ പലപ്പോഴും സജീവമായിരുന്നത് എന്നാൽ കാനഡയിലെ മലയാളി മുഖ്യധാരാ സംഘടനാ പ്രവർത്തനം ഇനി യുവജനങ്ങൾക്ക് കൂടി ഉള്ളതാണ് എന്ന സന്ദേശമാണ് ഈ ദേശീയ സംഘടന സമൂഹത്തിനു നൽകുന്നത്.

കാനഡയിലെ ചെറുതും വലുതുമായ മലയാളി സംഘടനകളുടെ കൂട്ടായ്മയാണ് കനേഡിയൻ മലയാളി ഐക്യവേദി. യുവജനങ്ങളെ സംഘടനയുടെ നേതൃനിരയിൽ അണിനിരത്തുന്നതിന്റെ ഭാഗമായി എൻഎഫ്എംഎ- കാനഡ യൂത്ത് വിങ് എന്ന പേരിൽ സംഘടനയുടെ ദേശീയ യുവജന വിഭാഗം പ്രവർത്തനം ആരംഭിച്ചു.

കാനഡയിൽ വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള പ്രമുഖ യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥി സംഘടനാ നേതാക്കളെയും മറ്റു സംഘടനകളിലെ മലയാളി സംഘടനാ രംഗത്തുള്ള യുവാക്കളെയും ഒന്നിപ്പിച്ചു ഒരു കുടകീഴിൽ കൊണ്ടുവരുകയും അവരെ ദേശീയ നിരയിലേക്ക് ഉയർത്തുകയും ചെയ്യുക എന്നുള്ള ലക്ഷ്യം വച്ചാണ് യുവജന വിഭാഗം ആരംഭിച്ചിരിക്കുന്നതെന്നും വിവിധ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി നേതാക്കളായ ദിവ്യ അലക്സ് ബ്രോക്ക് യൂണിവേഴ്‌സിറ്റി, ഭാഗ്യശ്രീ കണ്ടൻചാത്ത -യോർക്ക് യൂണിവേഴ്‌സിറ്റി, മെറിൽ വറുഗീസ്- യൂണിവേഴ്‌സിറ്റി ഓഫ് ടോറോന്റോ, ടാനിയ എബ്രഹാം- രയേഴ്സൺ യൂണിവേഴ്‌സിറ്റി, ഹന്ന മാത്യു-കാൽഗറി യൂണിവേഴ്‌സിറ്റി എന്നിവരെ പുതിയ യൂവജന വേദിയുടെ നാഷണൽ കോർഡിനേറ്റേഴ്സ് ആയി തിരഞ്ഞെടുത്തതായും കനേഡിയൻ മലയാളീ ഐക്യവേദി പ്രസിഡണ്ട്ശ്രീ കുര്യൻ പ്രക്കാനം അറിയിച്ചു.

കാനഡയിലെ എല്ലാ പ്രൊവിൻസുകളിലെയും യൂണിവേഴ്‌സിറ്റികളിലും സംഘടനകളിലും മറ്റും പ്രവർത്തിക്കുന്ന യുവാജനങ്ങളെ ദേശീയതലത്തിൽ ഒരു കുടകീഴിൽ അണിനിരത്താൻ കനേഡിയൻ മലയാളീ ഐക്യവേദി നടത്തുന്ന ശ്രമങ്ങൾക്ക് എല്ലാ കനേഡിയൻ മലയാളികളുടെയും പിന്തുണ ഉണ്ടാകണമെന്ന് നാഷണൽ ജനറൽ സെക്രട്ടറി പ്രസാദ് നായർ അഭ്യര്ത്ഥിച്ചു.

പുതിയ യുവജന നേതാക്കൾക്ക് എല്ലാ ആശംസയും അറിയിക്കുന്നതായി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രാജശ്രീ നായർ, ട്രഷറർ സോമൻ സക്കറിയ കൊണ്ടുരാൻ,നാഷണൽ വൈസ് പ്രസിഡന്റുമാരായ അജു ഫിലിപ് ,ഡോ സിജോ ജോസഫ്, സുമൻ കുര്യൻ, നാഷണൽ സെക്രട്ടറിമാരായ ജോൺ നൈനാൻ, തോമസ് കുര്യൻ, ജോജി തോമസ്, സജീബ് ബാലൻ, മനോജ് ഇടമന നാഷണൽ ജോയിന്റ് സെക്രട്ടറി എബ്രഹാം ഐസക്ക് . നാഷണൽ ജോയിൻ ട്രെഷറർ സജീബ് കോയ, ജെയ്സൺ ജോസഫ്, ടിനോ വെട്ടം , ബിജു ജോർജ്, ഗിരി ശങ്കർ ,അനൂപ് എബ്രഹാം ,സിജു സൈമൺ, ജാസ്മിൻ മാത്യു, ജെറി ജോയ് ,ജിനീഷ് കോശി ,അഖിൽ മോഹൻ. ജൂലിയൻ ജോർജ്, മനോജ് കരാത്ത , ഇർഫാത് സയ്ദ്, ഫിലിക്സ് ജെയിംസ്, സന്തോഷ് മേക്കര, സഞ്ജയ് ചരുവിൽ , മോൻസി തോമസ്, ജെറിൻ നെറ്റ്കാട്ട്, ഷെല്ലി ജോയി എന്നി എൻഎഫ്എംഎ- കാനഡയുടെ നേതാക്കൾ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP