Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഥകളി വേഷം അഴിച്ചു വെച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നമ്പിയായി കോട്ടയ്ക്കൽ വാസുദേവൻ; ഇനി മൂന്ന് വർഷം പുറപ്പെടാ ശാന്തി

കഥകളി വേഷം അഴിച്ചു വെച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നമ്പിയായി കോട്ടയ്ക്കൽ വാസുദേവൻ; ഇനി മൂന്ന് വർഷം പുറപ്പെടാ ശാന്തി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നമ്പിയായി കോട്ടയ്ക്കൽ വാസുദേവൻ ഞായറാഴ്ച ചുമതല ഏൽക്കും. പ്രശസ്ത കഥകളി നടനായ അദ്ദേഹം കോട്ടയ്ക്കൽ കളരിയിലെ വേഷമഴിച്ചുവച്ചിട്ടാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നമ്പിയായെത്തുന്നത്.

മംഗലാപുരത്തെ അക്കരദേശികൾക്കും (വടക്കേനമ്പി മഠം), കാഞ്ഞങ്ങാട്ടെ ഇക്കരദേശികൾക്കും (തെക്കേനമ്പി മഠം) തിരുവമ്പാടിയിൽ നമ്പിമാരായി ഓരോ മുറയുണ്ടാകും. കാസർകോട് പുല്ലൂർ യോഗസഭയാണ് ഇക്കരദേശത്തെ നമ്പിയെ തീരുമാനിക്കുന്നത്.

കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘത്തിൽ ആശാനും മിനുക്കുവേഷക്കാരനുമായ വാസുദേവൻ വിരമിച്ച ശേഷമാണ് കുടനമ്പിയാകുന്നത്. നിലവിൽ അക്കരദേശത്തെ ഉപാർണം നരസിംഹൻ വെങ്കിട്ടരാമനാണ് തിരുവമ്പാടിയിലെ നമ്പി. ഞായറാഴ്ച രാവിലെ 10-ന് വാസുദേവന് പുഷ്പാഞ്ജലി സ്വാമിയാർ കുട കൈമാറും. തുടർന്ന് മൂന്നുവർഷം നീളുന്ന ഒരു മുറക്കാലം അദ്ദേഹം പുറപ്പെടാ ശാന്തിയായി പൂജനടത്തും.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പഞ്ചഗവ്യത്തു നമ്പി മാക്കരംകോട് വിഷ്ണുപ്രകാശ് വല്യച്ഛന്റെ മകനും കോട്ടയ്ക്കൽ കഥകളി വിദ്യാലയം പ്രിൻസിപ്പൽ കേശവൻ കുണ്ടലായർ വാസുദേവന്റെ ഇളയസഹോദരനുമാണ്. ഭാര്യ: ദേവി(കോട്ടയ്ക്കൽ ചാപ്പനങ്ങാടി സ്‌കൂൾ അദ്ധ്യാപിക). മക്കൾ: ശ്രീജിത്ത്, ശ്രീകാന്ത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP