Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വടിവാൾ ഉപയോഗിച്ച് പിറന്നാൾ കേക്ക് മുറിച്ച് വിജയ് സേതുപതി; ചിത്രം വിവാദമായതിന് പിന്നാലെ പിറന്നാൾ ദിനത്തിൽ ആരാധകരോട് മാപ്പു പറഞ്ഞ് താരം

വടിവാൾ ഉപയോഗിച്ച് പിറന്നാൾ കേക്ക് മുറിച്ച് വിജയ് സേതുപതി; ചിത്രം വിവാദമായതിന് പിന്നാലെ പിറന്നാൾ ദിനത്തിൽ ആരാധകരോട് മാപ്പു പറഞ്ഞ് താരം

സ്വന്തം ലേഖകൻ

വടിവാൾ ഉപയോഗിച്ച് പിറന്നാൾ കേക്ക് മുറിക്കുന്ന ചിത്രം വൈറലായതിന് പിന്നാലെ പിറന്നാൾ ദിനത്തിൽ ആരാധകരോട് മാപ്പ് പറഞ്ഞ് വിജയ് സേതുപതി. പിറന്നാൾ ആഘോഷത്തിനിടെ താരം വടിവാൾ ഉപയോഗിച്ച് കേക്ക് മുറിക്കുന്നൊരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയും പരക്കെ വിമർശനം ഉയരുകയും ചെയ്തിരുന്നു. ആ ചിത്രത്തിനു വിശദീകരണം നൽകുന്നതിനിടെയാണ് സേതുപതി പ്രേക്ഷകരോട് മാപ്പ് പറഞ്ഞത്. ഭാവിയിൽ ഇങ്ങനെ തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങൾ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംവിധായകൻ പൊന്റാമിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസം മുമ്പാണ് സേതുപതിയുടെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. ഈ വേളയിലാണ് വടിവാൾ ഉപയോഗിച്ചുള്ള കേക്ക്മുറി. പൊന്റാം സംവിധാനം ചെയ്യുന്ന സേതുപതി ചിത്രത്തിൽ വടിവാളും പ്രധാന ഭാഗമാകുന്നുണ്ട്. ആ സിനിമയിൽ ഉപയോഗിക്കുന്ന അതേ വടിവാൾ ഉപയോഗിച്ചാണ് സേതുപതി തന്റെ പിറന്നാൾ കേക്ക് മുറിച്ചത്.

ചിത്രം വൈറലായതോടെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നു. ഇതേ തുടർന്നാണ് ആരാധകരോട് മാപ്പു മറഞ്ഞ് തന്റെ പിറന്നാൾ ദിനത്തിൽ തന്നെ വിശദീകരണവുമായി അദ്ദേഹം എത്തിയത്.

'പിറന്നാൾ ദിനത്തിൽ എനിക്ക് ആശംസകൾ നേർന്ന എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. മൂന്ന് ദിവസം മുമ്പ് നടത്തിയ എന്റെ പിറന്നാൾ ആഘോഷം വലിയ വിവാദങ്ങൾക്കു വഴിവച്ചിരിക്കുകയാണ്. വടിവാൾ ഉപയോഗിച്ച് ഞാൻ കേക്ക് മുറിക്കുന്നതായി ഫോട്ടോയിൽ കാണാം. പൊന്റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അടുത്തതായി ഞാൻ അഭിനയിക്കുന്നത്. ഒരു വടിവാളും ആ ചിത്രത്തിൽ പ്രധാന ഭാഗമാണ്. പൊന്റാമിനും ടീമിനുമൊപ്പമായതിനാൽ ആ വാൾ ഉപയോഗിച്ചാണ് ഞാൻ കേക്ക് മുറിച്ചത്. എന്നാൽ അങ്ങനെ ചെയ്യേണ്ടിയിരുന്നില്ലെന്ന് ഒരുപാട് പേർ എന്നോടു പറഞ്ഞു. ഇനി മുതൽ ഞാൻ കൂടുതൽ ശ്രദ്ധാലുവായിരിക്കും. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ്.'വിജയ് സേതുപതി കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP