Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തീ പിടിച്ചത് പാഴ്‌സൽ ബോഗിയിൽ; എഞ്ചിന് തൊട്ടടുത്തുള്ള ബോഗിയിൽ തീ ആളിക്കത്തുന്നതിന് മുമ്പേ യാത്രക്കാർ കണ്ടത് വൻ ദുരന്തം ഒഴിവാക്കി; മലബാർ എക്സ്‌പ്രസിന് തീ പടിച്ചത് വർക്കലയ്ക്ക് അടുത്ത് ഇടവയിൽ; ചെയിൻ വലിച്ച് തീവണ്ടി നിർത്തി യാത്രക്കാർ നടത്തിയത് വമ്പൻ ഇടപെടൽ; അട്ടിമറിയാകില്ലെന്ന നിഗമനത്തിൽ റെയിൽവേ; അന്വേഷണം നടത്തും

തീ പിടിച്ചത് പാഴ്‌സൽ ബോഗിയിൽ; എഞ്ചിന് തൊട്ടടുത്തുള്ള ബോഗിയിൽ തീ ആളിക്കത്തുന്നതിന് മുമ്പേ യാത്രക്കാർ കണ്ടത് വൻ ദുരന്തം ഒഴിവാക്കി; മലബാർ എക്സ്‌പ്രസിന് തീ പടിച്ചത് വർക്കലയ്ക്ക് അടുത്ത് ഇടവയിൽ; ചെയിൻ വലിച്ച് തീവണ്ടി നിർത്തി യാത്രക്കാർ നടത്തിയത് വമ്പൻ ഇടപെടൽ; അട്ടിമറിയാകില്ലെന്ന നിഗമനത്തിൽ റെയിൽവേ; അന്വേഷണം നടത്തും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വൻ തീവണ്ടി ദുരന്തം യാത്രക്കാരുടെ സമയോചിത ഇടപെടലിൽ ഒഴിവായി. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മലബാർ എക്സ്‌പ്രസിലെ തീ പിടിത്തമാണ് വലിയ ദുരന്തമായി മാറാതെ ഒഴിഞ്ഞു പോയത്. പാഴ്‌സൽ ബോഗിയിലാണ് തീ പിടിത്തമുണ്ടായത്. തീ കണ്ട യാത്രക്കാർ ചങ്ങല വലിച്ചു ട്രെയിൻ നിർത്തി. ഇതോടെ യാത്രക്കാരെല്ലാം തീവണ്ടിക്ക് പുറത്തായി. തീ അണയ്ക്കാനുള്ള ശ്രമവും വിജയിച്ചു.

മലബാർ എക്സ്‌പ്രസിലെ മുമ്പിലെ ലെഗേജ് വാനാണ് കത്തിയത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. യാത്രക്കാർ കണ്ടില്ലായിരുന്നുവെങ്കിൽ തീ മറ്റ് ബോഗികളിലേക്ക് പടർന്ന് പടിക്കുമായിരുന്നു. വർക്കലയ്ക്ക അടുത്ത് ഇടവയിൽ വച്ചാണ് തീ കണ്ടത്. ഉടൻ ചെയിൻ വലിച്ച് തീവണ്ടി നിർത്തി. പാഴ്‌സൽ ബോഗി അപ്പോഴും കത്തുകയായിരുന്നു. എഞ്ചിന് തൊട്ടടുത്താണ് ഈ ബോഗി. അതുകൊണ്ട് തന്നെ തീ ആളി പടർന്നിരുന്നുവെങ്കിൽ വലിയ ദുരന്തം ഉണ്ടാകുമായിരുന്നു. തീ പിടിത്തത്തിന് പിന്നിൽ അട്ടിമറി ഇല്ലെന്നാണ് പ്രാഥമിക നിഗമനം. വിശദ അന്വേഷണം ഇക്കാര്യത്തിൽ നടക്കും.

തീ പിടിച്ചതോടെ വർക്കലയിൽ മലബാറിന്റെ ഓട്ടം നിർത്തി. ഇന്നലെ രാത്രി മംഗലാപുരത്ത് നിന്ന് പുറപ്പെട്ട തീവണ്ടിയാണ് അപകടത്തിൽ പെട്ടത്. രാവിലെ ആയതു കൊണ്ടാണ് തീ ആളിക്കത്തുന്നതിന് മുമ്പേ യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടത്. പാഴ്‌സൽ ബോഗിയിലെ സാധനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. അതുകൊണ്ട് തന്നെ തീ വലിയ തോതിൽ ആളിക്കത്തി. അതിന് മുമ്പ് തന്നെ തീവണ്ടി നിർത്താനായതു കൊണ്ട് മാത്രമാണ് വലിയ അപകടമുണ്ടായത്. ഇല്ലായിരുന്നുവെങ്കിൽ വലിയ ദുരന്തം ഉണ്ടാകുമായിരുന്നു. ആളുകളെ എല്ലാം ഇത് മനസ്സിലാക്കി തീവണ്ടിയിൽ നിന്ന് മാറ്റുകയും ചെയ്തു.

എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് റെയിൽവേ അറിയിച്ചു. തീ കണ്ടപ്പോൾ തന്നെ തീവണ്ടിയിലെ സംവിധാനങ്ങൾ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമം നടത്തി. ഇത് ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. ഫയർ ഫോഴ്‌സ് വാഹനങ്ങൾ അതിവേഗം പാഞ്ഞെത്തി. തീവണ്ടി നിർത്തിയത് ജനവാസ കേന്ദ്രത്തോട് ചേർന്നായതും രക്ഷാ പ്രവർത്തനത്തിന് ആശ്വാസമായി. ആളുകൾ ഉറങ്ങി കിടക്കുമ്പോഴാണ് ഇത്തരത്തിലൊരു തീ പിടിത്തമുണ്ടായതെങ്കിൽ വലിയ ദുരന്തം തന്നെ ഉണ്ടാകുമായിരുന്നു. അതൊരു കറുത്ത ഞായറായി മാറുകയും ചെയ്യുമായിരുന്നു.

അട്ടിമറി സാധ്യതകൾ റെയിൽവേ ഈ ഘട്ടത്തിൽ തള്ളുകയാണ്. എന്നാലും തീ പിടിത്തത്തിൽ വിശദ അന്വേഷണം നടത്തും. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തു നിന്നുള്ള ഈ തീവണ്ടി എന്നും നിറഞ്ഞോടുന്ന ഒന്നാണ്. കൊല്ലം കഴിഞ്ഞാൽ പാസഞ്ചർ തീവണ്ടി പോലെ നിരവധി യാത്രക്കാരും കയറും. ഇവരാണ് തീ പിടിത്തം കണ്ടെതും. അടിയന്തര ഇടപെടൽ നടത്തി ചെയിൻ വലിച്ചതും. രാവിലെ ആയതിനാൽ നാട്ടുകാർ അതിവേഗം രക്ഷാപ്രവർത്തനത്തിന് എത്തി. രാവിലെ ഏഴേമുക്കലോടെയായിരുന്നു അപകടം ശ്രദ്ധയിൽ പെട്ടത്. 15 മിനിറ്റു കൊണ്ട് തീ നിയന്ത്രണ വിധേയമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP