Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'എന്റെ പാലല്യോ കുഞ്ഞുന്നാളിൽ കുടിച്ചത്'; സൗന്ദര്യ രഹസ്യം ചോദിച്ചപ്പോൾ പ്രേംനസീർ പറഞ്ഞത് അനുഭവകഥ; ഓർമ്മകൾ പങ്കുവെച്ച് പത്രപ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടി

'എന്റെ പാലല്യോ കുഞ്ഞുന്നാളിൽ കുടിച്ചത്'; സൗന്ദര്യ രഹസ്യം ചോദിച്ചപ്പോൾ പ്രേംനസീർ പറഞ്ഞത് അനുഭവകഥ; ഓർമ്മകൾ പങ്കുവെച്ച് പത്രപ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടി

മറുനാടൻ ഡെസ്‌ക്‌

നിത്യഹരിത നായകൻ പ്രേം നസീറിന്റെ ഓർമദിനത്തിൽ അദ്ദേഹവുമായുള്ള രസകരമായ ഓർമ പങ്കുവെച്ച് പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടി.1972 ൽ പ്രേം നസീറുമായി നടത്തിയ അഭിമുഖത്തിലെ രസകരമായ സംഭാഷണമാണ് ജമാൽ കൊച്ചങ്ങാടി പങ്കുവെച്ചിരിക്കുന്നത്. പ്രേം നസീറിന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്നായിരുന്നു ചോദ്യം, കൈക്കുഞ്ഞായിരിക്കേ തനിക്ക് അപൂർവ രോഗം ബാധിച്ചിരുന്നുവെന്നും അതിന് ചിറയൻകീഴിലെ വൈദ്യൻ നിർദ്ദേശിച്ച അപൂർവ മരുന്നായിരിക്കാം തന്റെ സൗന്ദര്യത്തിന്റെ കാരണമെന്നും പ്രേം നസീർ പറയുന്നു. ഫേസ്‌ബുക്കിലൂടെയാണ് ജമാൽ കൊച്ചങ്ങാടി ഇക്കാര്യം വ്യക്തമാക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

" താങ്കളുടെ
സൗന്ദര്യത്തിന്റെ രഹസ്യമെന്താണ്?"
1972 ൽ ഒരഭിമുഖത്തിനിടെ ഞാൻ ചോദിച്ചു.
" ഞാൻ ഒരനുഭവകഥ പറയാം" പ്രേംനസീർ സാർ തുടങ്ങി.
"ഞാൻ കൈക്കുഞ്ഞായിരിക്കെ ഒരപൂർവ്വരോഗം ബാധിച്ചു. ചിറയിൻ കീഴിലെ ഒരു വൈദ്യരെ കാണിച്ചു. അപൂർവ്വ രോഗത്തിന് അപൂർവ്വമായ മരുന്നാണ് അദ്ദേഹം നിർദ്ദേശിച്ചത്. നിർദ്ദിഷ്ട അളവിലുള്ള മുലപ്പാലിലാണ് അതുണ്ടാക്കേണ്ടത്. ഉമ്മയുടെ പാലു മാത്രം പോരാ. ഗ്രാമത്തിൽ പ്രസവിച്ചു കിടന്ന പല അമ്മമാരിൽ നിന്നാണ് ഔഷധത്തിനുള്ള മുലപ്പാൽ ശേഖരിച്ചത്. അതോടെ രോഗം മാറി. പിന്നീട് സാരമായ രോഗമൊന്നും എന്നെ ബാധിച്ചിട്ടില്ല. ഒരു പക്ഷെ അതുകൊണ്ടാവും ഞാൻ ഇങ്ങനെ ഇരിക്കുന്നത്. "

പിന്നെ ചിരിച്ചു കൊണ്ട് തുടർന്നു: "ഇപ്പോൾ ഞാൻ ചിറയിൻ കീഴിൽ ചെല്ലുമ്പോൾ ആ അമ്മമാർ - അവരൊക്കെ ഇപ്പോൾ മുത്തശ്ശികളാണ് - എന്നെ വന്നു കാണാറുണ്ട്. അവർ പറയും: എന്റെ പാലല്യോ കുഞ്ഞുന്നാളിൽ കുടിച്ചത് "

മുത്തശ്ശികളുടെ സ്വരത്തിൽ അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം അത് പറഞ്ഞതെന്നും ഞാൻ ഓർക്കുന്നു" ഞാനന്നേരം അവർക്കെന്തെങ്കിലും പൈസ കൊടുക്കും. അവർക്കും എനിക്കും സന്തോഷമാകും.
പ്രേംനസീർ ഓർമ്മ ദിനത്തിൽ
ഒരു ഓർമ്മപ്പൊട്ട്

പ്രേംനസീർ അനുസ്മരണദിനം: ഒരു ഓർമ്മപ്പൊട്ട്: താങ്കളുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്താണ്?" 1972 ൽ ഒരഭിമുഖത്തിനിടെ ഞാൻ...

Posted by Jamal Kochangadi on Friday, January 15, 2021

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP