Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹത്തായ ഈ പട്ടണമേതെന്ന് അറിയാമോ; മറുപടിയുമായി പ്രധാനമന്ത്രി; സോഷ്യൽമീഡിയയിൽ തരം​ഗമായ ഉത്തരത്തിന് പിന്നിലെ ചരിത്രം ഇങ്ങനെ

മഹത്തായ ഈ പട്ടണമേതെന്ന് അറിയാമോ; മറുപടിയുമായി പ്രധാനമന്ത്രി; സോഷ്യൽമീഡിയയിൽ തരം​ഗമായ ഉത്തരത്തിന് പിന്നിലെ ചരിത്രം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

‘നിങ്ങൾക്ക് ഈ മഹത്തായ പട്ടണം തിരിച്ചറിയാൻ കഴിയുമോ?’ ഒരു ചിത്രം പങ്കുവച്ച് ലോസ്റ്റ് ടെംപിൾസ് എന്ന ട്വിറ്റർ പേജിൽ വന്ന ചോദ്യത്തിന് ലഭിച്ച ഉത്തരമല്ല, മറിച്ച് ഉത്തരം നൽകിയ വ്യക്തിയാണ് സമൂഹ മാധ്യമങ്ങളെ അമ്പരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചോദ്യത്തിന് ഉത്തരവുമായി എത്തിയത്. ഇതോടെ ട്വീറ്റും മോദിയുടെ മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറലായി.

നദിയുടെ തീരത്ത് ദീപങ്ങൾ നിറഞ്ഞുനിൽക്കുന്ന പടവുകളും പൂജകളും ഭക്തരും നിറയുന്ന ഒരു ചിത്രമാണ് അവർ പങ്കുവച്ചത്. ചരിത്രത്തേക്കാൾ പഴയത്, പാരമ്പര്യത്തേക്കാൾ പഴയത്, ഇതിഹാസത്തേക്കാൾ പഴയത്, അവയെല്ലാം ഒരുമിച്ച് ചേർക്കുന്നതിനേക്കാൾ ഇരട്ടി പഴക്കം… ഈ മഹത്തായ നഗരത്തെ തിരിച്ചറിയാമോ എന്നായിരുന്നു ചോദ്യം.

ഇതിന് മോദിയുടെ മറുപടി ഇങ്ങനെ. ‘എനിക്ക് ഉറപ്പായും കഴിയും. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഞാൻ ഈ ചിത്രം പങ്കുവച്ചതാണ്. ഇത് കാശിയിലെ രത്‌നേശ്വർ മഹാദേവ ക്ഷേത്രമാണ്.’– മോദി കുറിച്ചു. ഒപ്പം 2017 നവംബറിൽ പോസ്റ്റ് ചെയ്ത ട്വീറ്റിന്റെ ലിങ്കും അദ്ദേഹം കുറിപ്പിൽ ഉൾപ്പെടുത്തി. ദീപാവലി ആഘോഷവേളയിലെ ചിത്രങ്ങളാണ് അന്ന് മോദി പങ്കുവച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP