Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് വാക്‌സിനേഷൻ; കുത്തിവെയ്‌പ്പെടുത്ത ആദ്യ രാഷ്ട്രീയക്കാരിൽ ബിജെപി എംപിയും തൃണമൂൽ എംഎൽഎയും

കോവിഡ് വാക്‌സിനേഷൻ; കുത്തിവെയ്‌പ്പെടുത്ത ആദ്യ രാഷ്ട്രീയക്കാരിൽ ബിജെപി എംപിയും തൃണമൂൽ എംഎൽഎയും

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി : കോവിഡ് വാക്‌സിൻ കുത്തിവെപ്പെടുത്ത രാജ്യത്തെ ആദ്യത്തെ എംപിമാരിൽ ഒരാളായി ബിജെപി നേതാവ് ഡോ. മഹേഷ് ശർമ. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ നിന്നുള്ള എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ഡോ. മഹേഷ് ശർമ ശനിയാഴ്ചയാണ് ആരോഗ്യപ്രവർത്തകർക്കുള്ള കോവിഡ് വാക്സിൻ കുത്തിവെപ്പെടുത്തത്.

രാവിലെ 11 മണിയോടെ നോയിഡ സെക്ടർ 27 ലെ ആശുപത്രിയിൽ നിന്നാണ് ഡോക്ടർ ശർമ്മ കുത്തിവെപ്പെടുത്തത്. 61കാരനായ മുൻ കേന്ദ്രമന്ത്രിയെ കുത്തിവെപ്പിന് ശേഷം 30 മിനിറ്റ് ആശുപത്രിയിൽ നിരീക്ഷിച്ചു.

'പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമിട്ടതോടെയാണ് കോവിഡിന്റെ അവസാനനാളുകൾക്ക് തുടക്കമാകുന്നത്. ഒരു ഡോക്ടർ എന്ന നിലയിൽ തനിക്കും കൊറോണ വൈറസിനെതിരേയുള്ള വാക്സിനേഷൻ ലഭിച്ചു. എനിക്ക് യാതൊരു വിധ കുഴപ്പവുമില്ല. വാക്സിൻ പൂർണ്ണമായും സുരക്ഷിതമാണ്. നിങ്ങളും വാക്സിനേഷൻ എടുക്കണം,'' ഡോ. ശർമ്മ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

പശ്ചിമ ബംഗാളിലെ കട്വയിലെ തൃണമൂൽ കോൺഗ്രസ് എംഎൽഎ രബീന്ദ്രനാഥ് ചാറ്റർജിയും വാക്സിൻ കുത്തിവെപ്പെടുത്തു. രോഗികളുടെ ക്ഷേമ സമിതിയുടെ ഭാഗമായാണ് വാക്സിനേഷൻ നൽകിയതെന്ന് അധികൃതർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP