Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എടേയ് നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്ക്; ബഹളം വച്ചിട്ട് കാര്യമില്ല; പൊലീസിന്റെ ഭാഗത്ത് നിന്ന് മിസ്റ്റേക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും; സിസി ടിവിയുണ്ട്..സാക്ഷിയുണ്ട്; പൊലീസ് ചെക്കിങ്ങിന്റെ പേരിൽ അപകടം ഉണ്ടായി എന്നാരോപിച്ച് വളഞ്ഞ ജനക്കൂട്ടത്തെ കുണ്ടറ സിഐ പിരിച്ചുവിട്ട നയതന്ത്രം ഇങ്ങനെ

എടേയ് നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്ക്; ബഹളം വച്ചിട്ട് കാര്യമില്ല; പൊലീസിന്റെ ഭാഗത്ത് നിന്ന് മിസ്റ്റേക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും; സിസി ടിവിയുണ്ട്..സാക്ഷിയുണ്ട്; പൊലീസ് ചെക്കിങ്ങിന്റെ പേരിൽ അപകടം ഉണ്ടായി എന്നാരോപിച്ച് വളഞ്ഞ ജനക്കൂട്ടത്തെ കുണ്ടറ സിഐ പിരിച്ചുവിട്ട നയതന്ത്രം ഇങ്ങനെ

ആർ പീയൂഷ്

 കൊല്ലം: പ്രകോപിതരായ ആൾക്കൂട്ടത്തെ സമചിത്തതയോടെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി പിരിച്ചു വിട്ട പൊലീസ് ഉദ്യോഗസ്ഥൻ സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരമാണ്. കുണ്ടറ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജയകൃഷ്ണനാണ് സോഷ്യൽ മീഡിയയിൽ കയ്യടി വാങ്ങുന്ന പൊലീസുകാരൻ.

കഴിഞ്ഞ ദിവസം ചന്ദനത്തോപ്പ് ജങ്ഷനിൽ വച്ച് സ്‌ക്കൂട്ടർ യാത്രക്കാരൻ ലോറിക്കടിയിൽപെട്ട് മരണപ്പെട്ടിരുന്നു. ഇതിന് കാരണം സമീപത്ത് വാഹന പരിശോധന നടത്തിയ പൊലീസുകാരാണ് എന്നാരോപിച്ച് ഒരു കൂട്ടം ആളുകൾ പൊലീസിനെ വളയുകയും തടഞ്ഞു വയ്ക്കുകയും ചെയ്തു. അപകടത്തിൽ മരണപ്പെട്ടയാളുടെ മൃതദേഹം എടുക്കണമെങ്കിൽ ജില്ലാ കളക്ടർ വരണം എന്നുവരെയായി. ഇതിനിടയിൽ സംഭവം അറിഞ്ഞ് സിഐ ജയകൃഷ്ണൻ സ്ഥലത്തെത്തുകയായിരുന്നു. പൊലീസിന്റെ ഭാഗത്താണ് വീഴ്ചയെന്നാരോപിച്ച് ആൾക്കൂട്ടം സിഐ.യ്ക്കെതിരെ തിരിഞ്ഞു.

ഒരാളുടെ പൊലീസിന് നേരേയുള്ള കയർക്കൽ ഇങ്ങനെ: ഇവിടെ നടക്കുന്നതെന്ന് പറഞ്ഞാൽ മൃഗവേട്ടയാ. പാവപ്പെട്ടവൻ അദ്ധ്വാനിച്ച് കൊണ്ടുവരുന്ന അഞ്ഞൂറു രൂപ പിടിച്ചുമേടിക്കുകയാ..പിന്നെങ്ങനെ അവൻ വെട്ടിച്ചുപോകാതിരിക്കും.( ആൾക്കൂട്ടം കൈയടിക്കുന്നു) പാവപ്പെട്ടവർക്ക് ഇവിടെ ജീവിക്കണ്ടേ,..അധികാരികൾ കണ്ണുതുറക്കണം...ഇവിടുത്തെ മന്ത്രിമാർ മാത്രം വിശാലമായിട്ട് പോയാൽ പോരാ..മൊത്തം കൊള്ളയല്ലയോ ഇവിടെ നടക്കുന്നത്. ഇന്നുഞാൻ പറഞ്ഞാ ഞാൻ നാളെ അകത്താ..അല്ലേ എന്നെ കഞ്ചാവ് കേസിൽ പിടിക്കും, അല്ലേൽ വേറെ ഏതെങ്കിലും രീതിയിൽ അകത്താക്കും...അതുകൊണ്ട് ജനങ്ങൾ തുറന്നുപറയുന്നില്ല. ഇവിടുത്തെ പൊലീസുകാരെ ഭയമാ..ജനകീയ പൊലീസ് സ്റ്റേഷനെന്ന് എഴുതി വച്ചാൽ പോരാ..ജനങ്ങൾ പേടിക്കാതിരിക്കണമെങ്കിൽ ജനങ്ങളോടൊപ്പം പൊലീസുകാര് നിൽക്കണം. ഇവർക്ക് മനുഷ്യജീൻ തിരിച്ചുകൊടുക്കാൻ പറ്റുമോ? റോങ് സൈഡിലാ ചെക്കിങ്.

സാറേ ഒരുമണിക്കൂറായി അപകടം നടന്നിട്ട്..ബന്ധപ്പെട്ട ഒരാളും വന്നില്ല

ഇനി ആരാ വരാനുള്ളെ?

ജില്ലാകളക്ടർ വരണം

എടേയ് ഒരു ആക്‌സിഡന്റ് നടന്നാൽ ജില്ലാ കളകടർ വരണമെന്ന് പറയുന്നതിൽ ന്യായമുണ്ടോ?

നിങ്ങളുടെ ചെക്കിങ് അനാസ്ഥ കൊണ്ട് സംഭവിച്ചതാണ്

നിങ്ങൾക്ക് അബദ്ധം പറ്റിയതാണെങ്കിൽ നിങ്ങൾ ജീവൻ തിരിച്ചുകൊടുക്കുമോ?

അല്ലാ അബദ്ധം പറ്റിയോന്ന് അന്വേഷിക്കാം..ഈ പൊലീസ് വണ്ടി ഇടിച്ചാണോ ഒരാൾ മരിച്ചത്? അല്ല..ല്ല..ഞാൻ ചോദിക്കാം നിങ്ങളുടെ അടുത്ത്
അല്ല ലോറി ഇടിച്ചല്ലേ ആളുമരിച്ചത് ..കാരണം പൊലീസാണോ?
(ആൾക്കൂട്ടം ശബ്ദം ഉയർത്തുന്നു)

പൊലീസ് കാരണമാണോ മരിച്ചത് എന്നാണ് അന്വേഷിക്കുന്നത്....അല്ല ..ബഹളം വച്ചിട്ട് കാര്യമില്ല. കാരണക്കാര് പൊലീസുകാരാണെങ്കിൽ നടപടിയെടുക്കാം. ഇതാ ചെയ്യാൻ പറ്റുന്നത്. നിങ്ങൾ ചുമ്മാ കിടന്ന് ബഹളം വച്ചിട്ട് കാര്യമില്ല. എടേയ് നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്ക്. ചുമ്മാ റോഡിൽ കിടന്ന് ബഹളം വച്ചിട്ട് കാര്യമില്ല.ഇതിനകത്ത് പൊലീസിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി എടുക്കണം എന്നതാണ് നിങ്ങളുടെ ആവശ്യം..അതാണ് ആവശ്യം. സിസി ടിവിയുണ്ട്..സാക്ഷിയുണ്ട്..

അപകടത്തിൽ പെട്ട ആൾ ഹെൽമറ്റിട്ടിരുന്നു..പിന്നെന്തിന് അയാളെ പിടിക്കണം..ആവശ്യമുള്ള സമരവും ആവശ്യമില്ലാത്ത സമരവും ഉണ്ട്. ഇങ്ങനെ ആൾക്കൂട്ടത്തെ പ്രകോപിപ്പിക്കാതെ സംവാദം തുടർന്നതിലാണ് സിഐ ജയകൃഷ്ണന്റെ മിടുക്ക്.

സിഐ നടത്തിയ അന്വേഷണത്തിൽ പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് മനസ്സിലായി. പട്രോളിങ് സംഘം സഞ്ചരിക്കുമ്പോൾ 14 വയസ്സുമാത്രം പ്രായം തോന്നിക്കുന്ന കുട്ടി ടൂവീലർ ഓടിച്ചു പോകുന്നത് ശ്രദ്ധയിൽപെട്ടു. ഉടൻ തന്നെ കുട്ടിയെ അവിടെ തടഞ്ഞു വച്ച് വിവരങ്ങൾ ചോദിക്കുകയും മുതിർന്ന ആരെങ്കിലും വരാൻ വേണ്ടി പൊലീസ് അവിടെ കാത്തു നിൽക്കുകയുമായിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ടു പോകാൻ നിയമമില്ലാത്തതിനാലാണ് അവിടെ തന്നെ പൊലീസ് കാത്തു നിന്നത്. റോഡിന്റെ വശത്തേക്ക് പരമാവധി ഒതുക്കിയാണ് ജീപ്പ് പാർക്ക് ചെയ്തിരുന്നതും. ഇത് സമീപത്തെ കടയിൽ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടയിലാണ് സ്‌ക്കൂട്ടർ യാത്രക്കാരൻ അതേ ദിശയിൽ വന്ന ലോറിക്കടിയിൽപ്പെട്ട് മരണപ്പെടുന്നത്. ഇതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

അപകടം നടന്നയുടൻ ആദ്യം ഓടിയെത്തുന്നതും അവിടയുണ്ടായിരുന്ന പൊലീസാണ്. അപകടത്തിൽപെട്ടയാൾ തൽക്ഷണം മരിച്ചിരുന്നു. തുടർന്ന് പൊലീസ് മൃതദേഹം സ്ഥലത്ത് നിന്നും മാറ്റാൻ ശ്രമിച്ചപ്പോൾ ഒരു വിഭാഗം ആളുകൾ എത്തി തടഞ്ഞു. പൊലീസ് വാഹന പരിശോധന നടത്തിയതിനാലാണ് അപകടം ഉണ്ടായതെന്നും അതിനാൽ ജില്ലാ കളക്ടർ എത്തിയിട്ട്ട മൃതദേഹം മാറ്റിയാൽ മതി എന്ന നിലപാടിലായിരുന്നു. മണിക്കൂറുകളോളം പൊലീസിനെയും പൊലീസ് വാഹനത്തെയും തടഞ്ഞു വച്ചു. ഈ വിവരം അറിഞ്ഞാണ് സിഐ ജയകൃഷ്ണൻ അവിടെ എത്തുന്നതും ആളുകളുമായി സംസാരിക്കുന്നതും. ആൾക്കൂട്ടം പ്രകോപനം സൃഷ്ടിച്ചെങ്കിലും സിഐ സമാധാനപരമായി കാര്യങ്ങൾ കൈകാര്യം ചെയ്തു.

അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്ത് യാതൊരു വീഴ്ചയുമില്ലെന്ന് കണ്ടെത്തി. ഇതോടെ പൊലീസിനെ മനഃപൂർവ്വം അവഹേളിക്കാൻ ഒരു കൂട്ടം ആളുകൾ ശ്രമിച്ചതാണെന്ന് മനസ്സിലായി. തുടർന്ന് ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടു മണിക്കൂറുകളോളം സംസ്ഥാനപാതയിൽ ഗതാഗതം തടസപ്പെടുത്തിയതിനും പൊലീസിനെ തടഞ്ഞു വയ്ക്കുകയും കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിനും നാൽപതോളം പേർക്കെതിരെ കേസെടുത്തു. ദൃശ്യങ്ങൾ ആദ്യം പുറത്ത് വന്നപ്പോൾ പൊലീസിന്റെ അനാസ്ഥയെന്നാരോപിച്ച് വലിയ പ്രതിഷേധം ഉണ്ടായെങ്കിലും പിന്നീട് സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൊലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് മനസ്സിലായി. ഇതിനിടയിൽ പ്രകോപിതരായ ജനങ്ങളെ ശാന്തരാക്കി കാര്യങ്ങൾ വിശദീകരിച്ച സിഐക്ക് അഭിനന്ദന പ്രവാഹമാണിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP