Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർട്ടനിട്ടും സൺഫിലിം ഒട്ടിച്ചും ഇനി വാഹനം ഓടിച്ചാൽ പണികിട്ടും; ‘ഓപ്പറേഷൻ സ്ക്രീൻ’ നാളെ മുതൽ നടപ്പാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

കർട്ടനിട്ടും സൺഫിലിം ഒട്ടിച്ചും ഇനി വാഹനം ഓടിച്ചാൽ പണികിട്ടും; ‘ഓപ്പറേഷൻ സ്ക്രീൻ’ നാളെ മുതൽ നടപ്പാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഫിലിം ഒട്ടിച്ചതും കർട്ടനിട്ടതുമായി വാഹനങ്ങൾക്കെതിരെ നടപടി സ്വീകരീക്കാൻ ഒരുങ്ങി മോട്ടോർ വാ​ഹന വകുപ്പ്. ‘ഓപ്പറേഷൻ സ്ക്രീൻ’ ഞായറാഴ്ച മുതൽ നടപ്പാക്കും. ഫിലിമും കർട്ടനും ഒഴിവാക്കാത്ത വാഹനങ്ങളുടെ രജിസ്റ്റ്രേഷൻ റദ്ദാക്കും. നിയമലംഘനം നടത്തിയ വാഹനങ്ങൾ കണ്ടെത്താനായി മോട്ടോ‍ർ വാഹന വകുപ്പ് സംസ്ഥാന വ്യപകമായി നാളെ മുതൽ പരിശോധന തുടങ്ങണമെന്നും ട്രാൻസ്പോ‍ർട്ട് കമ്മീഷണറുടെ ഉത്തരവിലുണ്ട്.

നാളെ മുതൽ സംസ്ഥാന വ്യാപകമായി മോട്ടോ‍ർ വാഹനവകുപ്പ് പരിശോധന നടത്തും. ഹൈക്കോടതി-സുപ്രീംകോടതി വിധികൾ ലംഘിച്ചു കൊണ്ട് കൂളിങ് പേപ്പ‍ർ, ക‍ർട്ടൻ എന്നിവ നീക്കം ചെയ്യാത്ത വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാനാണ് ഓപ്പറേഷൻ സ്ക്രീൻ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഗ്ലാസിൽ കൂളിങ് ഫിലിം ഒട്ടിച്ച കാറുകളും, വിൻഡോയിൽ ക‍ർട്ടനിട്ട കാറുകൾ എന്നിവക്കെതിരെ നടപടിയുണ്ടാവും. ഈ വാഹനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്താനാണ് ട്രാൻസ്പോ‍ർട്ട് കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. നിയമം ലംഘിച്ച വാഹനങ്ങൾക്ക് ഇ-ചെല്ലാൻ വഴിയാകും പെറ്റി ചുമത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP