Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോയമ്പത്തൂരിൽ പൂട്ടിക്കിടന്ന വീട്ടിൽ വൻ കവർച്ച; നഷ്ടപ്പെട്ടത് 100 പവന്റെ സ്വർണാഭരണങ്ങൾ; പിടിക്കപ്പെടാതിരിക്കാൻ വീടിനുള്ളിൽ മുട്ടക്കറിയൊഴിച്ച് മോഷ്ടാക്കൾ

കോയമ്പത്തൂരിൽ പൂട്ടിക്കിടന്ന വീട്ടിൽ വൻ കവർച്ച; നഷ്ടപ്പെട്ടത് 100 പവന്റെ സ്വർണാഭരണങ്ങൾ; പിടിക്കപ്പെടാതിരിക്കാൻ വീടിനുള്ളിൽ മുട്ടക്കറിയൊഴിച്ച് മോഷ്ടാക്കൾ

ന്യൂസ് ഡെസ്‌ക്‌

കോയമ്പത്തൂർ: പൂട്ടിക്കിടന്ന വീട്ടിൽനിന്ന് കവർന്നത് 100 പവന്റെ സ്വർണാഭരണങ്ങൾ. കോയമ്പത്തൂർ ഡോ. രാജേന്ദ്രപ്രസാദ് റോഡിൽ സി. കാർത്തിക്കിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ശനിയാഴ്ച രാവിലെയാണ് മോഷണവിവരം പുറത്തറിഞ്ഞത്.

വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ചാണ് ആഭരണങ്ങൾ സൂക്ഷിച്ച ലോക്കറുകൾ തുറന്നത്. മോഷണത്തിന് ശേഷം വീടിനുള്ളിൽ മുട്ടക്കറി മസാല തളിച്ചിരുന്നു. പൊലീസ് നായ മണംപിടിക്കാതിരിക്കാനാണ് മുട്ടക്കറി ഒഴിച്ചത്.

കാർത്തിക്കും കുടുംബവും വ്യാഴാഴ്ചയാണ് വീട് പൂട്ടി ബെംഗളൂരുവിലേക്ക് പോയത്. ശനിയാഴ്ച രാവിലെ വീട്ടുജോലിക്കാരി പുഷ്പ വീട്ടിലെത്തിയിരുന്നു. ഈ സമയത്താണ് വീടിന്റെ വാതിൽ തകർത്തനിലയിൽ കണ്ടത്. തുടർന്ന് ഇവർ കാർത്തിക്കിനെ ഫോണിൽ വിളിക്കുകയും ഇദ്ദേഹം സിറ്റി പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

വിവരമറിഞ്ഞ് ഡെപ്യൂട്ടി കമ്മീഷണർമാരായ ജി.സ്റ്റാലിൻ, ഇ.എസ്. ഉമ എന്നിവരുൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഫൊറൻസിക് ഉദ്യോഗസ്ഥരും തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP