Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നൂറുകോടി ക്ലബിൽ ഇടംനേടി മാസ്റ്റർ; ചിത്രത്തിന്റെ നേട്ടം ആദ്യമൂന്നു ദിനംകൊണ്ട്; കഴിഞ്ഞ എട്ടുവർഷത്തിനിടെ നേട്ടം കൈവരിക്കുന്ന വിജയിയുടെ എട്ടാമത്തെ ചിത്രം; തിയേറ്ററുകളുടെ രക്ഷകനായി വീണ്ടും ഇളയദളപതി മാറുമ്പോൾ

നൂറുകോടി ക്ലബിൽ ഇടംനേടി മാസ്റ്റർ; ചിത്രത്തിന്റെ നേട്ടം ആദ്യമൂന്നു ദിനംകൊണ്ട്; കഴിഞ്ഞ എട്ടുവർഷത്തിനിടെ നേട്ടം കൈവരിക്കുന്ന വിജയിയുടെ എട്ടാമത്തെ ചിത്രം; തിയേറ്ററുകളുടെ രക്ഷകനായി വീണ്ടും ഇളയദളപതി മാറുമ്പോൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് മൂലം ദീർഘനാളായി അടച്ചിട്ടിരുന്ന തിയേറ്ററുകൾ ഒരുപാട് പ്രതീ ക്ഷയോടെയാണ് വിജയ് ചിത്രം മാസ്റ്ററിനെ വരവേറ്റത്. അ പ്രതീക്ഷകൾ ഒക്കെത്തന്നെ അതേപ ടി ചിത്രം നിലനിർത്തുന്നു എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.ആദ്യ മുന്നൂ ദിനം കൊണ്ട് തന്നെ ചിത്രത്തിന്റെ നുറുകോടി പിന്നിട്ടു.

ആഗോള ബോക്‌സ് ഓഫീസിലെ ഗ്രോസ് കളക്ഷൻ ആണിത്.ഇതു സംബന്ധിച്ച ഔദ്യോഗിക പ്ര ഖ്യാപനം അടുത്ത ദിവസം ഉണ്ടാകും.മൂന്ന് ദിവസം കൊണ്ട് 100 കോടി പിന്നിട്ടിരിക്കുന്ന ചിത്ര ത്തിന് ലഭിക്കുന്ന പ്രതികരണം കോവിഡ് നിയന്ത്രണങ്ങളോടെ തിയറ്ററുകൾ തുറന്നപ്പോൾ പ്രേ ക്ഷകർ എത്തുമോ എന്ന് സംശയിച്ചിരുന്ന ചലച്ചിത്ര വ്യവസായത്തിന് പ്രതീക്ഷ പകരുന്നതാണ്. ആദ്യദിനത്തിൽ തമിഴ്‌നാട്ടിൽ നിന്നുമാത്രം 25 കോടി കളക്റ്റ് ചെയ്ത ചിത്രം കേരളമുൾപ്പെടെയുള്ള മറ്റു തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും മികച്ച ഗ്രോസ് നേടിയിരുന്നു.ആന്ധ്ര/തെലങ്കാന 10.4 കോടി, കർണാടക 5 കോടി, കേരളം 2.17 കോടി എന്നിങ്ങനെയായിരുന്നു തെന്നിന്ത്യയിൽ 'മാസ്റ്ററി'ന്റെ ആദ്യദിന കളക്ഷൻ. റിലീസ് ദിനത്തിലെ മാത്രം ചിത്രത്തിന്റെ ഇന്ത്യൻ കളക്ഷൻ 44.57 കോടി ആയിരുന്നു.

മധുര ഉൾപ്പെടെ തമിഴ്‌നാട്ടിലെ പല സെന്ററുകളിലും കേരളത്തിലെ അപൂർവ്വം സെന്ററുകളി ലും തിരക്ക് മൂലം പുതിയ സ്‌ക്രീനുകളും രണ്ടാം ദിനം ആഡ് ചെയ്തിരുന്നു. കേരളത്തിൽ രണ്ടാം ദിനത്തിൽ 1.66 കോടി കളക്റ്റ് ചെയ്ത ചിത്രം തമിഴ്‌നാട്ടിൽ നിന്നും മറ്റു തെന്നിന്ത്യൻ സംസ്ഥാനങ്ങ ളിലും മികച്ച കളക്ഷൻ തുടർന്നു. ഒപ്പം വിദേശ മാർക്കറ്റുകളിലും. വിദേശ മാർക്കറ്റുകളിൽ ഗൾ ഫിൽ നിന്ന് ആദ്യ രണ്ട് ദിനത്തിൽ 1.35 മില്യൺ ഡോളർ, സിംഗപ്പൂർ- 3.7 ലക്ഷം ഡോളർ, ഓസ് ‌ട്രേലിയ- 2.95 ലക്ഷം ഡോളർ, ശ്രീലങ്ക- 2.4 ലക്ഷം ഡോളർ, യുഎസ്എ- 1.5 ലക്ഷം ഡോളർ എന്നിങ്ങ നെയാണ് കണക്കുകൾ. രണ്ട് ദിനങ്ങളിലെ ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ 86.50 കോടി എന്നായിരുന്നു പുറത്തുന്ന കണക്കുകൾ.

ശോഭിക്കാതെ ഉത്തരേന്ത്യൻ മേഖല

ഉത്തരേന്ത്യൻ സംസ്ഥാനങ്ങിൽ ചിത്രം വേണ്ടതുപോലെ വിജയം നേടിയില്ല എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.കോവിഡ് അടച്ചുപൂട്ടലിനുശേഷം ഇന്ത്യൻ സിനിമയിൽ സംഭവിച്ച ആദ്യ ബിഗ് റിലീസ് ആയിരുന്നു മാസ്റ്റർ. ഈ സാധ്യത മുന്നിൽക്കണ്ട് ഉത്തരേന്ത്യൻ റിലീസിന് വലിയ പ്രാധാന്യമാണ് വിതരണക്കാർ നൽകിയിരുന്നത്. തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളിൽ നിന്ന് പേരിലും വ്യത്യാസത്തോടെയാണ് ഹിന്ദി പതിപ്പ് റിലീസ് ചെയ്യപ്പെട്ടത്. 'വിജയ് ദി മാസ്റ്റർ' എന്നാ ണ് ഹിന്ദി പതിപ്പിന്റെ പേര്.എങ്കിലും നിർമ്മാതാക്കൾക്ക് നിരാശയാണ് ഫലം.ആദ്യ രണ്ട് ദിനങ്ങളിൽ നിന്നായി 1.60 കോടി മാത്രമാണ് ചിത്രം നേടിയ നെറ്റ് കളക്ഷൻ. വിതരണക്കാർക്ക് നിരാശ സമ്മാനിക്കുന്ന കണക്കാണ് ഇത്. നഷ്ടം ഒഴിവാക്കണമെങ്കിൽ 12 കോടിയെങ്കിലും ചിത്രം നേടണമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്ക്. ആദ്യ രണ്ട് ദിനങ്ങളിൽ ഇത്രയും മോശം പ്രകടനം നടത്തിയ ചിത്രത്തിന്റെ വാരാന്ത്യ കളക്ഷനിലേക്കാണ് വിതരണക്കാർ ഉറ്റുനോക്കു ന്നത്.

അതേസമയം ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം ഇതിനകം വിറ്റുപോയിട്ടുണ്ട്. തെലുങ്ക് ചിത്രം 'അർജുൻ റെഡ്ഡി'യുടെ ഹിന്ദി റീമേക്ക് ആയ 'കബീർ സിംഗി'ന്റെ നിർമ്മാതാവ് മുറാദ് ഖേതാനിയാണ്മാസ്റ്ററിന്റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നതെന്നും ടെലിവിഷൻ റിയാ ലിറ്റി ഷോ 'ബിഗ് ബോസി'ന്റെ നിർമ്മാതാക്കളായ എൻഡെമോൾ ഷൈൻ ഹിന്ദി റീമേക്കിന്റെ സഹ നിർമ്മാതാക്കളായിരിക്കുമെന്നുമാണ് വിവരം. വൻ തുകയ്ക്കാണ് മാസ്റ്ററിന്റെ റീമേക്ക് അവകാശം വിറ്റുപോയിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. സംവിധായകനെ തീരുമാനിച്ചതിനു ശേഷം തമിഴിൽ വിജയ്‌യും വിജയ് സേതുപതിയും അവതരിപ്പിച്ച നായക-വില്ലൻ കഥാപാത്രങ്ങ ൾക്കായി താരങ്ങളെ തീരുമാനിക്കാനിരിക്കുകയാണ് നിർമ്മാതാക്കൾ. രണ്ട് മുൻനിര നടന്മാരാ യിരിക്കും ഈ വേഷങ്ങൾ ചെയ്യുക എന്ന് അവർ ഉറപ്പിച്ചിട്ടുണ്ട്. ഈ വർഷത്തിന്റെ രണ്ടാംപകു തിയിലാവും റീമേക്കിന്റെ ചിത്രീകരണം ആരംഭിക്കുക.

എട്ടുവർഷത്തിൽ എട്ടാമത്തെ നൂറുകോടി

കഴിഞ്ഞ എട്ട് വർഷത്തിനിടെ ബോക്‌സ് ഓഫീസിൽ 100 കോടി നേട്ടം കൈവരിക്കുന്ന എട്ടാമ ത്തെ വിജയ് ചിത്രമാണ് മാസ്റ്റർ. തുപ്പാക്കി, കത്തി, തെരി, ഭൈരവാ, മെർസൽ, സർക്കാർ,ബിഗിൽ എന്നിവയാണ് 100 കോടി മറികടന്ന മറ്റു ചിത്രങ്ങൾ. തലൈവാ, ജില്ല, പുലി എന്നിവയാണ് ഇക്കാല യളവിൽ 100 കോടി നേടാതെപോയ സിനിമകൾ.

50 ശതമാനം പ്രവേശനമുള്ള കോവിഡ് സാഹചര്യത്തിൽ സിനിമാവ്യവസായത്തിന് ആത്മവി ശ്വാസം പകരുന്ന പ്രേക്ഷകപ്രതികരണമാണ് ഇതെന്നാണ് സിനിമാലോകത്തിന്റെ വിലയിരു ത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP