Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുദ്ധം വേണ്ട; സുരക്ഷയ്ക്ക് മുൻഗണന; കരസേനയുടെ 'കരിസ്മാറ്റിക്' പ്രകടനം രാജ്യത്തിന്റെ മനോവീര്യം വർദ്ധിപ്പിച്ചു; അഭിമാനം വ്രണപ്പെടുത്താൻ ശ്രമിച്ചാൽ സൈന്യം ഉചിതമായ മറുപടി നൽകും; ചൈനയുടെ പേരുപറയാതെ രാജ്‌നാഥ്‌സിങ്

യുദ്ധം വേണ്ട; സുരക്ഷയ്ക്ക് മുൻഗണന; കരസേനയുടെ 'കരിസ്മാറ്റിക്' പ്രകടനം രാജ്യത്തിന്റെ മനോവീര്യം വർദ്ധിപ്പിച്ചു; അഭിമാനം വ്രണപ്പെടുത്താൻ ശ്രമിച്ചാൽ സൈന്യം ഉചിതമായ മറുപടി നൽകും; ചൈനയുടെ പേരുപറയാതെ രാജ്‌നാഥ്‌സിങ്

ന്യൂസ് ഡെസ്‌ക്‌

ലഖ്‌നൗ: ചൈനയുമായുള്ള അതിർത്തി സംഘർഷം തുടരുന്നതിനിടെ കരസേനയുടെ 'കരിസ്മാറ്റിക്' പ്രകടനം രാജ്യത്തിന്റെ മനോവീര്യം ഉയർത്തിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഏതെങ്കിലും മഹാശക്തി നമ്മുടെ അഭിമാനത്തെ വ്രണപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് ഉചിതമായ മറുപടി നൽകാൻ കെൽപുള്ളവരാണ് നമ്മുടെ സൈനികരെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

'ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിനിടെ കരസേനയുടെ 'കരിസ്മാറ്റിക്' പ്രകടനം രാജ്യത്തിന്റെ മനോവീര്യം വർദ്ധിപ്പിച്ചു. കൂടാതെ അത് പൗരന്മാർക്ക് തല ഉയർത്തി നടക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു', രാജ്നാഥ് സിങ് പറഞ്ഞു. ശനിയാഴ്ച ലഖ്‌നൗവിൽ നടന്ന പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരസേനാ മേധാവി ജനറൽ എം എം നരവാനെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഉറച്ച നിലപാടെടുക്കാനും തങ്ങളുടെ പ്രദേശം സംരക്ഷിക്കാനുമുള്ള ഇന്ത്യയുടെ തീരുമാനം രാജ്‌നാഥ് സിങ് ആവർത്തിച്ചു. ചൈനയെ എടുത്തു പറയാതെ 'ഏതെങ്കിലും മഹാശക്തി' എന്ന പദമുപയോഗിച്ചായിരുന്നു രാജ്നാഥ് സിങ്ങിന്റെ വിമർശനം.

'ഞങ്ങൾക്ക് യുദ്ധം വേണ്ട, എല്ലാവരുടെയും സുരക്ഷയ്ക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. എന്നാൽ ഇക്കാര്യം ഞാൻ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു- ഏതെങ്കിലും മഹാശക്തി നമ്മുടെ അഭിമാനത്തെ വ്രണപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് ഉചിതമായ മറുപടി നൽകാൻ കെൽപുള്ളവരാണ് നമ്മുടെ സൈനികർ', അദ്ദേഹം പറഞ്ഞു.

ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ ചൈനയുമായുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യുവരിച്ചത്. അതിനു ശേഷം ഇന്ത്യ-ചൈന ബന്ധം നല്ല രീതിയിലല്ല മുന്നോട്ടുപോവുന്നത്. സംഘർഷാവസ്ഥയിൽ അയവുവരുത്താനായി ഇരുരാജ്യങ്ങളും തമ്മിൽ നിരവധി തവണ സൈനിക, നയതന്ത്ര ചർച്ചകൾ നടത്തിയിരുന്നു. സംഘർഷം ലഘൂകരിക്കാനുള്ള നടപടികൾ തുടരുകയാണെന്നും നേരത്തെ രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP