Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലിയേറ്റീവ് പ്രവർത്തകർ കാരുണ്യത്തിന്റെ പ്രതീകങ്ങൾ: മാണി സി കാപ്പൻ

പാലിയേറ്റീവ് പ്രവർത്തകർ കാരുണ്യത്തിന്റെ പ്രതീകങ്ങൾ: മാണി സി കാപ്പൻ

സ്വന്തം ലേഖകൻ

പാലാ: രോഗങ്ങൾമൂലം സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയേണ്ടി വരുന്ന കിടപ്പുരോഗികൾക്ക് സാന്ത്വനവുമായി എത്തുന്ന പാലിയേറ്റീവ് പ്രവർത്തകർ കാരുണ്യത്തിന്റെ പ്രതീകങ്ങളാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി പാലാ നിയോജകമണ്ഡലത്തിൽ പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ ആദരിക്കാൻ ജനറൽ ആശുപത്രിയിൽ ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. പാലിയേറ്റീവ് രംഗത്തു പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ മാണി സി കാപ്പൻ അഭിനന്ദിച്ചു. തുടർന്നു ഉപഹാരങ്ങൾ സമ്മാനിച്ചു.

ആർ എം ഒ ഡോ സോളി പി മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡോ ജെയിംസ് ബാബു, നിമ്മി കെ കെ, സിന്ധു പി നാരായണൻ, ടി വി ജോർജ്, തങ്കച്ചൻ മുളകുന്നം, എം പി കൃഷ്ണൻനായർ, അപ്പച്ചൻ ചെമ്പൻകുളം തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP