Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അർണാബ് ഗോസ്വാമി പറഞ്ഞത് ശരിയാണ്; കാരവന് ഇന്ത്യൻ മാധ്യമ കച്ചവടം മനസിലാകില്ല; മറുപടിയുമായി കാരവൻ മാ​ഗസിൻ എക്സിക്യൂട്ടീവ് എഡിറ്റർ വിനോദ് കെ ജോസ്

'അർണാബ് ഗോസ്വാമി പറഞ്ഞത് ശരിയാണ്; കാരവന് ഇന്ത്യൻ മാധ്യമ കച്ചവടം മനസിലാകില്ല; മറുപടിയുമായി കാരവൻ മാ​ഗസിൻ എക്സിക്യൂട്ടീവ് എഡിറ്റർ വിനോദ് കെ ജോസ്

മറുനാടൻ ഡെസ്‌ക്‌

കാരവന് മാധ്യമ കച്ചവടത്തെ കുറിച്ച് അറിയില്ലെന്ന അർണബ് ​ഗോസ്വാമിയുടെ പരാമർശത്തെ സ്വാ​ഗതം ചെയ്ത് മാ​ഗസിൻ എക്സിക്യൂട്ടീവ് എഡിറ്റർ വിനോദ് കെ ജോസ്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അർണാബ് ഗോസ്വാമിയും ബാർക് മുൻ സിഇഒ പാർഥോ ദാസും തമ്മിലുള്ള പുറത്തുവന്ന വാട്‌സ്ആപ്പ് സംഭാഷണത്തെ കുറിച്ച് വിനോദ് കെ ജോസിന്റെ പ്രതികരണം.

'അർണാബ് ഗോസ്വാമി പറഞ്ഞത് ശരിയാണ്. കാരവന് ഇന്ത്യൻ മാധ്യമ കച്ചവടം മനസിലാകില്ല, അതിനാൽ സാധാരണ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കുന്ന ഒരു മാധ്യമ ബിസിനസ്സ് നിർമ്മിക്കാനും ഉത്തരവാദിത്തമുള്ളവരായിരിക്കാനും കാരവനെ സബ്സ്‌ക്രൈബ് ചെയ്ത് സഹായിക്കൂ', വിനോദ് കെജോസ് കുറിച്ചു.

റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയും ബാർക്ക് മുൻ സിഇഒ പാർത്ഥോ ദാസ് ഗുപ്തയും തമ്മിലുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു. വിശദമായ PDF- ൽ 2019 ജൂലൈ മുതൽ ചാറ്റ് ഉൾപ്പെടുന്നു, അതേ വർഷം ഒക്ടോബർ പകുതി വരെ ഇരുവരും തമ്മിൽ ചാറ്റ് ചെയ്തതിന്റെ വിവരങ്ങളാണ് ഇതിലുള്ളത്. കാരവൻ റിപ്പബ്ലിക് ടി.വിയെ കുറിച്ച് വിശദമായി സ്റ്റോറി ചെയ്യുന്നുണ്ടെന്ന് പറഞ്ഞ പാർഥോ ദാസ് ഇതിനേ കുറിച്ച് അർണാബിനോട് ചോദിച്ചപ്പോഴായിരുന്നു മറുപടി. ഈ വർഗത്തിന് മാധ്യമകച്ചവടത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു അർണാബ് പറഞ്ഞത്.

പ്രധാനമന്ത്രിയുടെ ഓഫീസുമായും മറ്റ് ഭരണകക്ഷി അംഗങ്ങളുമായും അർണാബിനുള്ള അടുപ്പം വ്യക്തമാക്കുന്ന നിരവധി സംഭാഷണങ്ങൾ 500 പേജുള്ള ചാറ്റിലുണ്ടെന്നാണ് റിപ്പോർട്ട്. 'എല്ലാ മന്ത്രിമാരും നമുക്കൊപ്പമുണ്ട്', എന്നാണ് ഒരു സംഭാഷത്തിനിടെ അർണാബ് ബാർക് മുൻ സിഇഒയോട് പറയുന്നത്. എല്ലാ രാഷ്ട്രീയ നീക്കങ്ങളും, മന്ത്രിമാരും അർണാബിനെതിരെ തിരിഞ്ഞുവെന്ന പാർഥോ ദാസിന്റെ മെസേജിനായിരുന്നു അർണാബിന്റെ മറുപടി.

ആരോപണവിധേയമായ വാട്ട്‌സ്ആപ്പ് ചാറ്റുകൾ ട്വിറ്ററിൽ വൈറലായിരുന്നു. ഗോസ്വാമി ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെക്കുറിച്ചും അതിൽ ചർച്ച ചെയ്യുന്നു. അർണബ് 50 ക്രൂ അംഗങ്ങളെ ഓഗസ്റ്റ് 3 ന് ജമ്മു കശ്മീരിലേക്ക് അയച്ചിരുന്നു, രണ്ട് പേർ പ്രധാന പ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് മുമ്പും. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഗോസ്വാമി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ സന്ദർശിച്ചതായും ചാറ്റുകൾ വെളിപ്പെടുത്തുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കൽ ചർച്ച എപ്പോൾ നടക്കുമെന്ന് ഗോസ്വാമിക്ക് അറിയാമെന്നും റിപ്പബ്ലിക് ടിവിയും റിപ്പബ്ലിക് ഭാരതവും ആളുകൾ എങ്ങനെ കാണുന്നുവെന്നും ​ഗോസ്വാമി വീമ്പിളക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP