Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വിഫ്റ്റ് കാറിൽ എത്തി പോസ്റ്ററുകൾ കീറിക്കളഞ്ഞ വിശ്വസ്തൻ; തൊട്ടു പിന്നാലെ സ്ഥലത്തെത്തി നേതാവും; എംഎൽഎയെ കരിങ്കൊടി കാട്ടുമോ എന്ന ചോദ്യവുമായി ഡ്രൈവർ റിയാദിന്റെ ആക്രമണം; സ്വിഫ്റ്റ് കാറിൽ കമ്പും പട്ടികയുമായെത്തിയതും ഗൂഢാലോചന; ഭാവഭേദമില്ലാതെ മൊബൈൽ നോക്കുന്ന ഗണേശും; വെട്ടിക്കവലയിലേത് കരുതി കൂട്ടിയുള്ള ആക്രമണം

സ്വിഫ്റ്റ് കാറിൽ എത്തി പോസ്റ്ററുകൾ കീറിക്കളഞ്ഞ വിശ്വസ്തൻ; തൊട്ടു പിന്നാലെ സ്ഥലത്തെത്തി നേതാവും; എംഎൽഎയെ കരിങ്കൊടി കാട്ടുമോ എന്ന ചോദ്യവുമായി ഡ്രൈവർ റിയാദിന്റെ ആക്രമണം; സ്വിഫ്റ്റ് കാറിൽ കമ്പും പട്ടികയുമായെത്തിയതും ഗൂഢാലോചന; ഭാവഭേദമില്ലാതെ മൊബൈൽ നോക്കുന്ന ഗണേശും; വെട്ടിക്കവലയിലേത് കരുതി കൂട്ടിയുള്ള ആക്രമണം

ആർ പീയൂഷ്

കൊല്ലം: കെ.ബി ഗണേശ്‌കുമാർ എംഎ‍ൽഎയ്ക്ക് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്സുകാരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കരുതി കൂട്ടിയുള്ള ആക്രമണമാണ് ഇവിടെ നടന്നതെന്ന് വ്യക്തമാണ്.

സംഭവം നടക്കുന്നതിന് മുൻപ് എംഎ‍ൽഎയുടെ മുൻ പി.എ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തിൽ ഒരു സ്വിഫ്റ്റ് കാറിൽ ഉദ്ഘാടന സ്ഥലത്തെത്തുകയും പ്രതിഷേധക്കാർ മതിലുകളിൽ പതിപ്പിച്ചിരുന്ന പോസ്റ്ററുകൾ കീറി കളയുകയും ചെയ്തിരുന്നു. തൊട്ടു പിന്നാലെയാണ് എംഎ‍ൽഎ സ്ഥലത്തെത്തുന്നത്. ഈ സമയം പ്രതിഷേധം നടത്തിയ സുബിൻ, സുധീഷ്, രാജേഷ് എന്നിവരെ എം.എൽയ്ക്കൊപ്പം എത്തിയവർ മർദ്ദിക്കുകയായിരുന്നു. എംഎ‍ൽഎയുടെ ഡ്രൈവർ റിയാദാണ് പ്രതിഷേധക്കാരെ കൈകാര്യം ചെയ്യാൻ മുൻപന്തിയിൽ നിന്നത്. എംഎ‍ൽഎയ്ക്കെതിരെ കരിങ്കൊടി കാണിക്കുമോടാ എന്ന് ചോദിച്ചായിരുന്നു മർദ്ദനം. മർദ്ദന ദൃശ്യങ്ങൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെ പുറത്ത് വിടുകയായിരുന്നു.

പൊലീസിന് മുന്നിൽ വച്ചായിരുന്നു ആക്രമണം. മർദ്ദനത്തിന് നേതൃത്വം കൊടുത്തത് മുൻ പി.എ പ്രദീപ് കൊട്ടാത്തലയായിരുന്നെന്ന് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മറുനാടനോട് പറഞ്ഞു. ഇവർ വന്ന സ്ഫിറ്റ് കാറിൽ നിന്നും കമ്പുകളും പട്ടിക കഷ്ണവും എടുത്തു കൊണ്ട് വന്നാണ് മർദ്ദനം നടത്തിയത്. മർദ്ദിക്കണം എന്ന ഉദ്ദേശത്തോടു കൂടിയാണ് ഇവർ എംഎ‍ൽഎയ്ക്കൊപ്പം എത്തിയതെന്നും മർദ്ദനമേറ്റവർ പറയുന്നു. അതിക്രൂരമായി മർദ്ദിക്കുന്നത് കണ്ടിട്ടും യാതൊരു ഭാവഭേദവുമില്ലാതെ വാഹനത്തിൽ ഇരിക്കുകയായിരുന്നു.

വാഹനത്തിനുള്ളിൽ മൊബൈൽ ഫോൺ നോക്കിയിരിക്കുന്ന ഗണേശ് കുമാറിന്റെ വീഡിയോ ദൃശ്യം പുറത്ത് വന്നതോട് കൂടി വ്യാപക പ്രതിഷേധമാണ് എംഎ‍ൽഎയ്ക്കെതിരെ ഉയരുന്നത്. യു.ഡി.എഫിൽ ഗണേശ്‌കുമാർ ഉള്ളപ്പോൾ ജയ് വിളിച്ച പ്രവർത്തകരെയാണ് മർദ്ദിക്കുന്നത് എന്നറിഞ്ഞിട്ടും ഒന്നിലും ഇടപെട്ടില്ല. പത്തനാപുരം വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ കോക്കാട് ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ഉദ്ഘാടനത്തിന് പഞ്ചായത്ത് പ്രസിഡന്റിനെയും വാർഡ് മെമ്പറെയും ക്ഷണിക്കാത്തതിനെ തുടർന്നായിരുന്നു പ്രതിഷേധം.

10 വർഷത്തളമായി വെട്ടിക്കവല ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത് കോൺഗ്രസ്സാണ്. ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ഉദ്ഘാടനത്തിന് പഞ്ചായത്ത് പ്രസിഡന്റിനെയും വാർഡ് മെമ്പറെയും ഉൾപ്പെടുത്താതിരുന്നത് എംഎ‍ൽഎയുടെ വിയോജിപ്പ് കൊണ്ടാണെന്നാണ് സംഘാടകർ പറയുന്നത്. കോൺഗ്രസ്സ് നേതാക്കൾ ഉണ്ടെങ്കിൽ ഉദ്ഘാടനത്തിന് പങ്കെടുക്കില്ലെന്നാണ് ഗണേശ് കുമാർ പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. കൊടിക്കുന്നിൽ സുരേഷ് പങ്കെടുക്കുന്ന പരിപാടിയിൽ തന്നെയും വിളിക്കില്ലല്ലോ എന്നാണ് എംഎ‍ൽഎയുടെ അനൗദ്യോഗികമായ വിശദീകരണം.

സംഭവുമായി ബന്ധപ്പെട്ട് പൊലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മാത്രമാണ് കസ്റ്റഡിയിലെടുത്തത്. മർദ്ദനം നടത്തിയവർക്കെതിരെ കേസെടുക്കാൻ ആദ്യം വിസമ്മതിക്കുകയായിരുന്നു. കേസെടുക്കാതിരുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കുകയും കുന്നിക്കോട് പൊലീസ് സ്റ്റേഷൻ വളയുകയും ചെയ്തു. നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രദീപിനെതിരെ ഒടുവിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സുബിൻ, രാജു, സുധീഷ് എന്നിവർക്കാണു മർദനമേറ്റത്.

എംഎൽഎക്കെതിരെ കരിങ്കൊടി കാണിച്ചതാണ് പ്രശ്‌നത്തിനു കാരണമെന്നും കോൺഗ്രസ് പ്രവർത്തകരാണ് മർദനം നടത്തിയതെന്നും കേരള കോൺഗ്രസ്(ബി) പ്രവർത്തകർ ആരോപിച്ചു. തങ്ങളുടെ പ്രവർത്തകനു പരുക്കേറ്റെന്നും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP