Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് കൊടുങ്കാറ്റിൽ ബ്രിട്ടനിലെ ജനസംഖ്യ 13 ലക്ഷം കുറയും; രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉണ്ടാവുന്ന ഏറ്റവും വലിയ ജനസംഖ്യ ഇടിവ്; പണക്കാരിൽ നിന്നും കൊറോണ ടാക്സ് എടുക്കാനുള്ള നീക്കവും ഉപേക്ഷിച്ച് യുകെ സർക്കാർ

കോവിഡ് കൊടുങ്കാറ്റിൽ ബ്രിട്ടനിലെ ജനസംഖ്യ 13 ലക്ഷം കുറയും; രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉണ്ടാവുന്ന ഏറ്റവും വലിയ ജനസംഖ്യ ഇടിവ്; പണക്കാരിൽ നിന്നും കൊറോണ ടാക്സ് എടുക്കാനുള്ള നീക്കവും ഉപേക്ഷിച്ച് യുകെ സർക്കാർ

സ്വന്തം ലേഖകൻ

ബ്ലാക്ക് ഡെത്ത് എന്ന മഹാമാരി പണ്ട് യൂറോപ്പിലെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്നിനെ ഇല്ലാതെയാക്കി എന്നതാണ് ചരിത്രം. അതയൊന്നും ഭീകരമൊന്നും അല്ലെങ്കിലും കോവിഡും തന്നാലായത് ചെയ്യുന്നുണ്ട്. ബ്രിട്ടനിലെ ജനസംഖ്യയിൽ ഏകദേശം 13 ലക്ഷത്തിന്റെ കുറവ് കോവിഡ് മൂലമുണ്ടാകുമെന്നാണ് ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ജനസംഖയിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണിത്.

ഇതുമൂലം വിദേശങ്ങളിൽ ജനിച്ചവർ വിവിധ തൊഴിലുകൾക്കായി അധികമായി ബ്രിട്ടനിലേക്ക് വരുന്നത് കാണാൻ കഴിയുമെന്ന് എക്കണോമിസ്‌ക് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ ഓഫ് എക്സലെൻസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ലണ്ടനിലെ ജനസംഖ്യയി 7 ലക്ഷത്തിന്റെ കുറവുണ്ടാകുമെന്നും ഇതിൽ പറയുന്നു. ബ്രിട്ടനിൽ ജനിച്ച് ലണ്ടനിൽ ജോലി ചെയ്ത് ലണ്ടനിൽ ജീവിക്കുന്നവരുടെ ഏണ്ണത്തിൽ കഴിഞ്ഞവർഷം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ, കോവിഡ് പ്രതിസന്ധി ബ്രിട്ടന്റെ സമ്പദ്ഘടനയിൽ ഉണ്ടാക്കിയ ആഘാതം ഈ പ്രക്രിയയെ വിപരീത ദിശയിലാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.

അതുപോലെ കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തിലും കുറവുണ്ടാകും. ഇതിന് പ്രധാനകാരണം, കുടിയേറ്റ തൊഴിലാളികൾ, പ്രത്യേകിച്ചും യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവർ ഏറെ പ്രവർത്തിച്ചിരുന്ന ഹോസ്പിറ്റാലിറ്റി മേഖലയുടെ തകർച്ചയാണ്. ഇനിയും എന്ന് അവസാനിക്കും എന്നറിയാതെ അനിശ്ചിതമായി നീണ്ടുപോകുന്ന ലോക്ക്ഡൗൺ, ഈ മേഖലയുടെ ഉയർത്തെഴുന്നെൽപിനുള്ള ആഗ്രഹങ്ങൾക്ക് മേൽ അവസാനത്തെ ആണിയും അടിച്ചിരിക്കുകയാണ്. മാത്രമല്ല, ബ്രെക്സിറ്റിനു ശേഷംകുടിയേറ്റ നിയമങ്ങളിൽ വന്ന മാറ്റങ്ങളും ഇവരിൽ പലരേയും സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ പോകാൻ പ്രേരിപ്പിക്കും.

അതുപോലെ തൊഴിൽ നഷ്ടപ്പെട്ടവരിൽ ഏറിയപങ്കും സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ പോയിട്ടുണ്ട്. ജീവിത ചെലവ് കുറവാണെന്നതും , കൊറോണപിടിക്കാൻ സാധ്യത കുറവാണെന്നതുമാണ് ഇവരെ അതിനായി പ്രേരിപ്പിച്ചത്.

കൊറോണ ടാക്സ് ഉണ്ടാകില്ല

കൊറോണ പ്രതിസന്ധികാലത്ത് സർക്കാർ ചെലവഴിച്ച 280 ബില്ല്യൺ പൗണ്ട് തിരികെ പിടിക്കാനായി അടിയന്തരമായി സ്വത്ത് നികുതി നടപ്പിലാക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതായി ഋഷി സുനാക് അറിയിച്ചു. 5 ലക്ഷം പൗണ്ടിലേറെ ആസ്തിയുള്ള വ്യക്തികളിൽ നിന്ന് (പങ്കാളികളാണെങ്കിൽ 10 ലക്ഷം) കൊറോണ പ്രതിസന്ധിയെ നേരിടാൻ ചെലവാക്കിയ പണത്തിന്റെ ഒരു ഭാഗം നികുതിയായി പിരിച്ചെടുക്കാൻ നേരത്തേ അലോചിച്ചിരുന്നു.

എന്നാൽ, ഈ പദ്ധതി പാർട്ടിയുടെ നയങ്ങൾക്ക് എതിരാണെന്നു മാത്രമല്ല പാരമ്പര്യ മൂലങ്ങൾക്കും എതിരായതിനാൽ ഉപേക്ഷിക്കുകയാണെന്ന് ഋഷി പറഞ്ഞു. അതേസമയം കാപിറ്റൽ ഗെയിൻസ് നികുതിയിൽ കാര്യമായ വർദ്ധനവ് വരുത്തി കൂടുതൽ പണം സർക്കാർ ഖജനാവിൽ എത്തിക്കുവാൻ ഋഷി ശ്രമിക്കുന്നുണ്ട്. നേരത്തെ വെൽത്ത് ടാക്സ് കമ്മീഷൻ നിർദ്ദേശിച്ചിരുന്നത് 5 ലക്ഷത്തിന് മേൽ ആസ്തിയുള്ള പൗരന്മാരുടെ ഹൗസിങ്, പെൻഷൻ, ബിസിനസ്സ് വരുമാനം, ഓഹരികളിൽ നിന്നുള്ള വരുമാനം എന്നിങ്ങനെ എല്ലാ വരുമാന സ്രോതസ്സുകളിലും 5 ശതമാനത്തിന്റെ ലെവി ഈടാക്കാൻ ആയിരുന്നു. ഇതാണ് ഇപ്പോൾ ഋഷി സുനാക് വേണ്ടെന്ന് വച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP