Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; നാലു പേർ ചേർന്ന് വർഷങ്ങളോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കാഴ്ച വെച്ചത് നിരവധി പേർക്ക്: വെളിപ്പെടുത്തലുമായി വനിതാ കമ്മീഷൻ

13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; നാലു പേർ ചേർന്ന് വർഷങ്ങളോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കാഴ്ച വെച്ചത് നിരവധി പേർക്ക്: വെളിപ്പെടുത്തലുമായി വനിതാ കമ്മീഷൻ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: 13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും വർഷങ്ങളോളം നാലു പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായും റിപ്പോർട്ട്. കുട്ടിയെ മയക്കു മരുന്നിന് അടിമയാക്കുകയും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ടെത്തിയ കുട്ടി വനിതാ കമ്മീഷനു മുന്നിലെത്തുക ആയിരുന്നു. കിഴക്കൻ ഡൽഹിയിലെ വനിതാ കമ്മിഷന്റേതാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ.

മൂന്ന് വർഷം മുമ്പാണ് ഡാൻസറായ ശുഭം(യഥാർഥ പേരല്ല) എന്ന 13കാരൻ നാലംഗ സംഘത്തിന്റെ വലയിലാകുന്നത്. ഒരു നൃത്ത പരിപാടിയിൽ വച്ചാണ് ഇവരെ പരിചയപ്പെടുന്നത്. തുടർന്ന് നൃത്തം അഭ്യസിപ്പിക്കാമെന്ന് പറഞ്ഞ് ശുഭത്തെ ഇവർ കൂടെ കൊണ്ടുപോയി. ചില നൃത്തപരിപാടികളിൽ പങ്കെടുക്കുകയും പണം നൽകുകയും ചെയ്തതായി ശുഭം പറഞ്ഞു. പിന്നീട് ഇവർ ഭീഷണിപ്പെടുത്തി ശുഭത്തെ ഈ സംഘത്തിനൊപ്പം താമസിപ്പിക്കുകയും മയക്കു മരുന്നിന് അടിമയാക്കുകയും ചെയ്തു. പിന്നാലെ ബലം പ്രയോഗിച്ച് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു.

ശസ്ത്രക്രിയയ്ക്കു ശേഷം ചില ഹോർമോണുകൾ കുത്തിവച്ചതോടെ തന്റെ മാറ്റം വളരെപെട്ടെന്നായിരുന്നെന്നും ശുഭം വെളിപ്പെടുത്തി. ശുഭത്തെ നാൽവർ സംഘം കൂട്ടബലാത്സംഗത്തിന് വിധേയമാക്കിയതായും വനിത കമ്മിഷൻ പറഞ്ഞു. ഇവർക്കു പുറമേ 'കസ്റ്റമർ'മാരായി വന്ന നിരവധി പേർ ബലാത്സംഗം ചെയ്തതായും വെളിപ്പെടുത്തി. തനിക്ക് സംഭവിച്ച കാര്യങ്ങൾ പുറത്തു പറഞ്ഞാൽ തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഇവർ ഭീഷണിപ്പടുത്തിയതായും ശുഭം പറഞ്ഞു.

കുറച്ച് മാസങ്ങൾക്കു ശേഷം ശുഭത്തിന് പരിചയമുള്ള ഒരു കുട്ടിയെ നാൽവർ സംഘം താവളത്തലേക്ക് കൊണ്ടുവന്നു. ഒരിക്കൽ സാധനങ്ങൾ വാങ്ങാനായി ചന്തയിലേക്കു പോയപ്പോൾ അമ്മയെ കാണാൻ ശുഭത്തിനു സാധിച്ചെങ്കിലും പൊലീസിൽ വിവരം അറിയിക്കാനുള്ള ധൈര്യം ഇല്ലാത്തതിനാൽ തിരികെയെത്തി. പിന്നീട് ലോക്ഡൗൺ കാലത്ത് ശുഭവും സുഹൃത്തും അവിടെനിന്ന് രക്ഷപ്പെട്ട് ശുഭത്തിന്റെ അമ്മയ്ക്കരികിൽ വീണ്ടുമെത്തി. എന്നാൽ ഡിസംബറിൽ അവരെ കണ്ടെത്തിയ നാൽവർ സംഘം ക്രൂരമായി മർദിക്കുകയും തിരികെ കൊണ്ടുപോയി വീണ്ടും പീഡനത്തിന് ഇരയാക്കുകയും ചെയ്തു.

അമ്മയെ തോക്കു ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുകത്തുകയും ചെയ്തു. രണ്ടു ദിവസത്തിനു ശേഷം വീണ്ടു അവരുടെ താവളത്തിൽ നിന്നു രക്ഷപ്പട്ട ശുഭത്തെയും സുഹൃത്തിനെയും പിന്നീട് റെയിൽവേ സ്റ്റേഷനിൽ വച്ച് ഒരു അഭിഭാഷകനാണ് വനിത കമ്മിഷന് അരികിലെത്തിച്ചത്. തുടർന്ന് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു, രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP