Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡിഎൻഎ ടെസ്റ്റ് കുരുക്കാകുമെന്ന് ഭയം; എങ്ങനേയും ബാർ ഡാൻസറെ അനുനയിപ്പിക്കാൻ വഴി തേടി കോടിയേരിയുടെ മൂത്ത മകൻ; ഒത്തു തീർപ്പിനില്ലെന്ന് പരാതിക്കാരിയും; ബിനോയ് കോടിയേരി ദുബായിൽ തങ്ങുന്നത് വിചാരണയിൽ സംഭവിക്കുന്നത് തിരിച്ചറിഞ്ഞ്; മുംബൈ കേസിൽ ട്വിസ്റ്റുകൾക്ക് സാധ്യത കുറവ്

ഡിഎൻഎ ടെസ്റ്റ് കുരുക്കാകുമെന്ന് ഭയം; എങ്ങനേയും ബാർ ഡാൻസറെ അനുനയിപ്പിക്കാൻ വഴി തേടി കോടിയേരിയുടെ മൂത്ത മകൻ; ഒത്തു തീർപ്പിനില്ലെന്ന് പരാതിക്കാരിയും; ബിനോയ് കോടിയേരി ദുബായിൽ തങ്ങുന്നത് വിചാരണയിൽ സംഭവിക്കുന്നത് തിരിച്ചറിഞ്ഞ്; മുംബൈ കേസിൽ ട്വിസ്റ്റുകൾക്ക് സാധ്യത കുറവ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ : വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ, വിചാരണയ്ക്ക് മുമ്പ് ബിനോയ് കോടിയേരി നടത്തുന്നത് ഒത്തു തീർപ്പ് ശ്രമങ്ങൾ. എന്നാൽ ചർച്ചകൾക്കില്ലെന്ന നിലപാടിലാണ് യുവതി. കുട്ടിയുടെ ഡിഎൻഎ പരിശോധനാ ഫലം യുവതിയുടെ വാദങ്ങൾക്ക് ശക്തിപകരുന്നതാണെന്നാണ് സൂചന. അതുകൊണ്ട് തന്നെ ഈ കേസ് ബിനോയിക്ക് കുരുക്കായി മാറും.

വിചാരണ മാറ്റിവയ്ക്കണമെന്ന ബിനോയ് കോടിയേരിയുടെ അപേക്ഷയെ എതിർത്ത് പരാതിക്കാരി രംഗത്ത് എത്തി കഴിഞ്ഞു. അപേക്ഷ അംഗീകരിക്കരുതെന്ന് അഭ്യർത്ഥിച്ചുള്ള വാദങ്ങൾ ദിൻഡോഷി സെഷൻസ് കോടതിയിൽ എഴുതിനൽകിയതായി ബിഹാർ സ്വദേശിനിയുടെ അഭിഭാഷകൻ അബ്ബാസ് മുക്ത്യാർ അറിയിച്ചു. കേസ് 19നു പരിഗണിക്കും. ഇനി കോടതി നിലപാടാകും നിർണ്ണായകം. അതിവേഗ വിചാരണയിലേക്ക് കോടതി കടന്നാൽ ഉടൻ വിധി വരാനും സാധ്യതയുണ്ട്. ഈ കേസിൽ സത്യം തെളിയിക്കാൻ ഡിഎൻഎ ടെസ്റ്റ് മാത്രം മതിയെന്നതാണ് വസ്തുത.

21നു വിചാരണ ആരംഭിക്കാനിരിക്കെയാണ് താൻ ദുബായിലാണെന്നും നടപടികൾ 3 ആഴ്ച മാറ്റിവയ്ക്കണമെന്നും അഭ്യർത്ഥിച്ച് ബിനോയ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം 15നാണു പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ലൈംഗിക പീഡനം, വഞ്ചന, അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയടക്കമുള്ള ആരോപണങ്ങളാണു കുറ്റപത്രത്തിലുള്ളത്. ഡിഎൻഎ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നാണ് സൂചന. എന്നാൽ പരാതിക്കാരി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അതിനിടെ സിപിഎമ്മുമായി ബന്ധപ്പെട്ട പല പരാതികളും ഒതുക്കാൻ ബിജെപിയാണ് സഹായിക്കുന്നതെന്ന് കെ മുരളീധരൻ എം പി ആരോപിച്ചിരുന്നു.

ബിനോയ് കോടിയേരിയ്‌ക്കെതിരായ ലൈംഗിക പീഡനപരാതിയും ഡിഎൻഎ ടെസ്റ്റിന്റെ പരിശോധനാഫലവും ഒതുക്കിയതുപോലെ മയക്കുമരുന്ന് കേസും ഒതുക്കാൻ സാധ്യതയുണ്ട്. ഡിഎൻഎ ടെസ്റ്റിന്റെ ഫലം അനുകൂലമായിരുന്നെങ്കിൽ ആരോപണം ഉന്നയിച്ച സ്ത്രീക്കെതിരെ ബിനോയ് കോടിയേരി മാനനഷ്ടക്കേസ് നൽകുമായിരുന്നെന്നും കെ മുരളീധരൻ എംപി പറഞ്ഞു. കമ്യൂണിസ്റ്റുകാർക്ക് നിരക്കാത്ത കാര്യങ്ങളാണ് കോടിയേരിയുടെ മക്കളുടെ ഭാഗത്തു നിന്നുണ്ടാവുന്നത്. കേരളം മയക്കുമരുന്നിന്റെ കേന്ദ്രമായി മാറുകയാണ്. കോടിയേരിയുടെ മകൻ ഉൾപ്പെട്ട സംഘമാണ് മയക്കുമരുന്ന് കടത്തിന് പിന്നിലെന്ന സൂചനകൾ പുറത്തുവരുന്നു. മയക്കുമരുന്ന് മാഫിയയ്ക്ക് ലക്ഷങ്ങൾ കടം കൊടുക്കാൻ മാത്രം ബിനീഷ് കോടിയേരിക്ക് എവിടെ നിന്നാണ് വരുമാനം? മയക്കുമരുന്ന് കേസിൽ കർണാടകയിൽ പിടിയിലായ മുഹമ്മദ് അനൂപിനെ 28 തവണ ബിനീഷ് കോടിയേരി ഫോണിൽ വിളിച്ചത് കമ്മ്യൂണിസം പഠിപ്പിക്കാനാണോയെന്നും മുരളീധരൻ ചോദിച്ചിരുന്നു. ഇത്തരം ചർച്ചകൾ ബിനോയിയുടെ കേസ് വിചാരണയ്ക്ക് എടുത്താൽ വീണ്ടും സജീവ ചർച്ചയാകും.

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും തന്റെ കുഞ്ഞിന്റെ അച്ഛനാണെന്നും ആരോപിച്ച് ബിഹാർ സ്വദേശിനി നൽകിയ പരാതിയാണ് ബിനോയിക്ക് വിനയാകുന്നത്. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനായി ബിനോയിയുടെ ഡിഎൻഎ പരിശോധന നടത്തിയെങ്കിലും ഫലം കോടതിയിൽ സമർപ്പിച്ചിട്ടില്ല. രജിസ്റ്റ്രാറുടെ പക്കൽ രഹസ്യരേഖയായി ഡിഎൻഎ റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. കേസ് റദ്ദാക്കണമെന്ന ബിനോയിയുടെ ഹർജി 2021 ജൂണിലേക്കു മാറ്റിയിരിക്കുകയാണ്.

പീഡനപരാതി നിലനിൽക്കുന്ന കീഴ്‌ക്കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചാൽ, ഡിഎൻഎ റിപ്പോർട്ട് തേടി ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ കുടുംബം പറഞ്ഞിട്ടുണ്ട്. കേസിൽ ഒത്തുതീർപ്പ് നടന്നതായുള്ള പ്രചാരണവും അവർ നിഷേധിച്ചിരുന്നു. മുംബൈ മീരാറോഡിൽ താമസിക്കുന്ന യുവതി 2019 ജൂണിലാണു കേസ് നൽകിയത്.

ദുബായിലെ മെഹ്ഫിൽ ബാറിൽ ഡാൻസർ ആയിരുന്ന താൻ അവിടെ പതിവായി വന്നിരുന്ന ആളെന്ന നിലയിലാണു ബിനോയിയെ പരിചയപ്പെട്ടതെന്നും 2009 ൽ ഗർഭിണിയായതോടെ മുംബൈയിലേക്കു മടങ്ങിയെന്നും യുവതി പറയുന്നു. ആദ്യഘട്ടങ്ങളിൽ ചെലവെല്ലാം വഹിച്ചിരുന്നെങ്കിലും പിന്നീട് ഒഴിഞ്ഞുമാറാൻ തുടങ്ങിയെന്നും തുടർന്ന് അന്വേഷിച്ചപ്പോഴാണ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞതെന്നും പരാതിയിലുണ്ട്. ഇത് ശരിവയ്ക്കുന്നതാണ് കുറ്റപത്രവും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP