Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലഹരിക്കേസിൽ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ മരുമകൻ എൻസിബി കസ്റ്റഡിയിൽ; സമീർ ഖാൻ പിടിയിലായത് ലഹരി ഇടപാടിന് ഓൺലൈൻ വഴി 20000 രൂപ കൈമാറിയതിന്; ബാന്ദ്രയിലെ വസതിയിലടക്കം റെയ്ഡ്

ലഹരിക്കേസിൽ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ മരുമകൻ എൻസിബി കസ്റ്റഡിയിൽ; സമീർ ഖാൻ പിടിയിലായത് ലഹരി ഇടപാടിന് ഓൺലൈൻ വഴി 20000 രൂപ കൈമാറിയതിന്; ബാന്ദ്രയിലെ വസതിയിലടക്കം റെയ്ഡ്

ന്യൂസ് ഡെസ്‌ക്‌

മുംബൈ: മുതിർന്ന എൻസിപി നേതാവും മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിയുമായ നവാബ് മാലിക്കിന്റെ മരുമകൻ സമീർ ഖാനെ ലഹരിക്കേസിൽ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) കസ്റ്റഡിയിൽ വിട്ടു. 18 വരെയാണ് കസ്റ്റഡിയിൽ വിട്ടത്.

കഴിഞ്ഞയാഴ്ച 200 കിലോഗ്രാം ലഹരിവസ്തുക്കളുമായി അറസ്റ്റിലായ യുകെ പൗരനടക്കമുള്ള മൂന്നംഗം സംഘവുമായി ഇടപാട് ഉണ്ടായിരുന്നുവെന്ന് ആരോപിച്ചാണ് സമീർ ഖാനെ ബുധനാഴ്ച എൻസിബി അറസ്റ്റ് ചെയ്തത്.

ഈ സംഘത്തിലെ ഒരാൾക്ക് 20,000 രൂപ ഓൺലൈൻ ആപ് വഴി കൈമാറിയതായി കണ്ടെത്തിയതിനെ തുടർന്നാണു എൻസിബി സമീറിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയത്. പണമിടപാടിൽ കൃത്യമായി ഉത്തരം നൽകാനാവാതെ വരികയും ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടാണ് പണം കൈമാറ്റമെന്നു അന്വേഷണസംഘം മനസ്സിലാക്കുകയും ചെയ്തതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ബാന്ദ്രയിൽ സമീറിന്റെ വസതിയിലും ജൂഹുവിൽ അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും എൻസിബി ഇന്നലെ റെയ്ഡ് നടത്തി.

ആരും നിയമത്തിന് അതീതരല്ലെന്നും നിയമനടപടി വിവേചനമില്ലാതെ മുന്നോട്ടു കൊണ്ടുപോകണമെന്നും മന്ത്രി നവാബ് മാലിക്. മകൾ നിലോഫറിന്റെ ഭർത്താവ് സമീർ ഖാനെ എൻസിബി അറസ്റ്റ് ചെയ്ത സംഭവത്തിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജുഡീഷ്യറിയെ താൻ ബഹുമാനിക്കുന്നതായും സത്യം നിലനിൽക്കുമെന്നും നവാബ് മാലിക് കൂട്ടിച്ചേർത്തു. ലഹരിക്കേസിൽ നവാബ് മാലിക്കിനെതിരെ ആരോപണമില്ലെന്നും കേസ് അന്വേഷണത്തിൽ എല്ലാവരും സഹകരിക്കണമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP