Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പിറന്നാളാഘോഷത്തിനിടെ കേക്ക് മുറിച്ചത് തോക്ക് ഉപയോ​ഗിച്ച്; വീഡിയോ വൈറലായതിന് പിന്നാലെ രണ്ട് യുവാക്കൾ അറസ്റ്റിൽ

പിറന്നാളാഘോഷത്തിനിടെ കേക്ക് മുറിച്ചത് തോക്ക് ഉപയോ​ഗിച്ച്; വീഡിയോ വൈറലായതിന് പിന്നാലെ രണ്ട് യുവാക്കൾ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ: തോക്ക് ഉപയോഗിച്ച് പിറന്നാൾ കേക്ക് മുറിച്ച് ആഘോഷം. വീഡിയോ വൈറലായതിന് പിന്നാലെ പിറന്നാളുകാരനും കൂട്ടുകാരനും അറസ്റ്റിലായി. ഉത്തർപ്രദേശിലെ ഹാപൂരിലാണ് സംഭവം. ഷാനവാസ്, ഷാക്കിബ് എന്നിവരാണ് അറസ്റ്റിലായത്. ഷാനവാസിന്റെ ജന്മദിനാഘോഷമാണ് നടന്നത്. സുഹൃത്ത് ഷാക്കിബും തോക്ക് ഉപയോഗിച്ച് കേക്ക് മുറിച്ചിരുന്നു.

വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ യുവാക്കളെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ ഹാപൂരിലാണ് വിചിത്രമായ കേക്കുമുറി നടന്നത്. 20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ് യുവാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. വീഡിയോ വൈറലായതോടെ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായും കേക്ക് മുറിക്കാൻ ഉപയോഗിച്ച പിസ്റ്റൾ കണ്ടെടുത്തതായും ഹാപൂർ പൊലീസ് ട്വീറ്റ് ചെയ്തു.

പിറന്നാൾ ആഘോഷത്തിന് നിരവധി പേർ എത്തിയിരുന്നു. ഇവരുടെ മുന്നിൽവച്ച് രണ്ട് പേർ ചേർന്ന് പിറന്നാൾ കേക്ക് തോക്ക് കൊണ്ട് മുറിക്കുന്നതാണ് 20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലുള്ളത്. കേക്ക് മുറിക്കുന്ന ആളുകളുടെ മുഖം വ്യക്തമായിതിനാൽ പൊലീസിന് പ്രതികളെ പിടികൂടാൻ എളുപ്പമാവുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP