Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഷീൽഡ് വാക്സിന് അംഗീകാരം നൽകി നേപ്പാൾ; ഇന്ത്യയിൽ നിർമ്മിക്കുന്ന വാക്‌സിൻ ലഭ്യമാക്കും; 20 ലക്ഷം ഡോസ് നേപ്പാളിന് കൈമാറുമെന്ന് റിപ്പോർട്ട്

കോവിഷീൽഡ് വാക്സിന് അംഗീകാരം നൽകി നേപ്പാൾ; ഇന്ത്യയിൽ നിർമ്മിക്കുന്ന വാക്‌സിൻ ലഭ്യമാക്കും; 20 ലക്ഷം ഡോസ് നേപ്പാളിന് കൈമാറുമെന്ന് റിപ്പോർട്ട്

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിൽ ആശങ്ക നിലനിൽക്കെ ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച അസ്ട്രസെനക കോവിഷീൽഡ് വാക്സിന് അംഗീകാരം നൽകി നേപ്പാൾ. ഇന്ത്യയിൽ നിർമ്മിക്കുന്ന വാക്സിനാകും നേപ്പാളിന് ലഭ്യമാകുക. സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ കോവീഷീൽഡ് ഉത്പാദിപ്പിക്കുന്നത്. ഇന്ത്യ-നേപ്പാൾ വിദേശകാര്യ മന്ത്രിമാർ ഡൽഹിയിൽ ചർച്ച നടത്തി വരുന്നതിനിടെയാണ് കോവിഷീൽഡ് വാക്സിന് നേപ്പാൾ ഡ്രഗ് കൺട്രോൾ ബോർഡ് അടിയന്തര അംഗീകാരം നൽകിയിട്ടുള്ളത്.

20 ലക്ഷം ഡോസ് കോവിഡ് വാക്സിൻ ഇന്ത്യ നേപ്പാളിന് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച കരാറുകൾ അന്തിമഘട്ടത്തിലാണ്. നേപ്പാളിനെ കൂടാതെ ബംഗ്ലാദേശ്, ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യയിൽ നിന്ന് വാക്സിൻ ലഭ്യമാക്കുമെന്നാണ് റിപ്പോർട്ടുകൾ.

ആറാമത് ഇന്ത്യ-നേപ്പാൾ ജോയിന്റ് കമ്മീഷന്റെ ഭാഗമായിട്ടാണ് വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തിയത്. കോവിഷീൽഡ്, കോവാക്സിൻ എന്നിവ ഇന്ത്യയിൽ നിർമ്മിച്ചതിൽ നേപ്പാൾ ഇന്ത്യയെ അഭിനന്ദിച്ചതായും നേപ്പാളിലേക്ക് വാക്സിനുകൾ നേരത്തേ നൽകണമെന്ന് അഭ്യർത്ഥിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP