Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡിനെക്കാൾ അപകടകാരി ബിജെപി; രാഷ്ട്രീയ നേട്ടങ്ങൾക്കായി ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ശത്രുത സൃഷ്ടിക്കുന്നുവെന്നും നുസ്രത്ത് ജഹാൻ; പശ്ചിമ ബം​ഗാളിൽ ബിജെപി- തൃണമൂൽ പോര് കനക്കുന്നു

കോവിഡിനെക്കാൾ അപകടകാരി ബിജെപി; രാഷ്ട്രീയ നേട്ടങ്ങൾക്കായി ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ശത്രുത സൃഷ്ടിക്കുന്നുവെന്നും നുസ്രത്ത് ജഹാൻ; പശ്ചിമ ബം​ഗാളിൽ ബിജെപി- തൃണമൂൽ പോര് കനക്കുന്നു

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: ബിജെപിക്കെതിരെ വിവാദ പരാമർശവുമായി തൃണമൂൽ കോൺഗ്രസ് എംപിയും ബംഗാളി നടിയുമായ നുസ്രത്ത് ജഹാൻ. ബിജെപി രാഷ്ട്രീയ നേട്ടങ്ങൾക്കായി ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ശത്രുത സൃഷ്ടിക്കുന്നുവെന്ന് നുസ്രത്ത് ജഹാൻ ആരോപിച്ചു. കോവിഡ് -19 നെക്കാൾ അപകടകാരിയാണ് ബിജെപി എന്നും ബംഗാളിലെ ജനങ്ങളെ മതപരമായി വിഭജിക്കാൻ ശ്രമിക്കുകയാണെന്നും. ബംഗാളി സംസ്കാരവും മാനവികതയും ബിജെപിക്ക് മനസ്സിലാകുന്നില്ലെന്നും അവർ ആരോപിച്ചു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ദെഗംഗയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ജഹാൻ.

നുസ്രത്തിന്റെ പരാമർശത്തിനു പിന്നാലെ അമിത് മാളവ്യ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രംഗത്തെത്തി. പ്രീണനരാഷ്ട്രീയമാണ് അവർ നടത്തുന്നതെന്ന് മാളവ്യ ആരോപിച്ചു. പശ്ചിമ ബംഗാളിൽ മോശം തരത്തിലുള്ള വാക്‌സീൻ രാഷ്ട്രീയമാണ് നടക്കുന്നത്. ആദ്യം, മന്ത്രിയായ സിദ്ദിഖുല്ല ചൗധരി വാക്‌സീനുമായെത്തിയ ട്രക്കുകൾ തടഞ്ഞു. ഇപ്പോൾ മുസ്‌ലിം ഭൂരിപക്ഷമുള്ള ദെഗാങ്ഗയിൽ പ്രചാരണം നടത്തുന്ന ഒരു തൃണമൂൽ എംപി ബിജെപിയെ കൊറോണയുമായി ബന്ധിപ്പിക്കുകയാണ്. എന്നിട്ടും മമത മൗനത്തിലാണ്. മാളവ്യ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരവേ ബം​ഗാൾ പിടിക്കാനൊരുങ്ങി ബിജെപിയും അധികാരം നിലനിർത്താൻ തൃണമൂലും കിണഞ്ഞ് പരിശ്രമിക്കുകയാണ്. ബിജെപിയുടെ ഒരു ബൂത്ത് പ്രസിഡന്റിനെ എങ്കിലും തൃണമൂൽ കോൺ​ഗ്രസിൽ ചേർക്കാൻ കഴിയുമോ എന്ന് പശ്ചിമ ബംഗാൾ മന്ത്രി ജ്യോതിപ്രിയ മാലിക്കിനെ വെല്ലുവിളിച്ച് പശ്ചിമ ബംഗാൾ ബിജെപി തലവൻ ദിലീപ് ഘോഷ് കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. ബിജെപിയിൽ ചേർന്ന ടിഎംസി എംഎൽഎമാർ തിരിച്ചു വരാൻ ക്യൂ നിൽക്കുകയാണെന്ന മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ദിലീപ് ഘോഷ്. അടുത്ത മാസം 50 തൃണമൂൽ എംഎൽഎമാർ കൂടി ബിജെപിയിൽ ചേരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ടിഎംസി വിട്ട എം‌എൽ‌എമാർ വീണ്ടും പാർട്ടിയിൽ ചേരണമെന്ന് മാലിക് ചൊവ്വാഴ്ച അവകാശപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പായി മെയ് ആദ്യ വാരത്തിനുള്ളിൽ ആറോ ഏഴോ എംപിമാർ ടിഎംസിയിൽ ചേരും. ഞങ്ങളെ വിട്ടുപോയ എം‌എൽ‌എമാർ പോലും തിരികെ വരാൻ ക്യൂ നിൽക്കുകയാണ്. ബങ്കുരയിൽ നിന്നുള്ള എം‌എൽ‌എ തുഷാർ ബാബു ഇന്നലെ തിരികെ വന്നു, ”മാലിക് പറഞ്ഞു.
പശ്ചിമ ബം​ഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്മന്ത്രി സുവേന്ദു അധികാരി ഉൾപ്പെടെ ഒട്ടേറെ തൃണമൂൽ നേതാക്കാൾ അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. ഈ വർഷം ഏപ്രിലിൽ നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ ടിഎംസി, ബിജെപി, ഇടതുപക്ഷം എന്നിവ തമ്മിലുള്ള ത്രികോണ പോരാട്ടത്തിനാണ് പശ്ചിമ ബംഗാൾ സാക്ഷ്യം വഹിക്കുക.

ബംഗാൾ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തൃണമൂലിനെതിരെ ശക്തമായ പ്രചാരണവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. തൃണമൂലിൽ നിന്ന് പല നേതാക്കളും ബിജെപിയിലേക്ക് പോയതും വാർത്താപ്രാധാന്യം നേടിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിമാരടക്കമുള്ള തൃണമൂൽ നേതാക്കളുടെ രാജി പാർട്ടിക്ക് തലവേദയായിട്ടുണ്ട്. നേരത്തെ രാജിവെച്ച സുവേന്തു അധികാരി ബിജെപിയിൽ ചേർന്നത് മമതാ ബാനർജിക്ക് തിരിച്ചടിയായിരുന്നു.

സുവേന്തുവിനൊപ്പം തൃണമൂലിൽ നിന്നും മറ്റു പാർട്ടികളിൽ നിന്നുമുള്ള പത്തോളം നേതാക്കളാണ് ബിജെപിയിൽ ചേർന്നത്. സുവേന്തുവിന്റെ സഹോദരനായ സൗമേന്തു അധികാരിയും 14 തൃണമൂൽ കൗൺസിലർമാരും കഴിഞ്ഞ ദിവസം ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. ബംഗാൾ മന്ത്രിയും തൃണമൂൽ നേതാവുമായ ലക്ഷ്മി രത്തൻ ശുക്ല കഴിഞ്ഞദിവസം രാജിവെച്ചതും വാർത്തയായിരുന്നു. ബംഗാൾ മന്ത്രി സഭയിലെ കായിക വകുപ്പ് സഹമന്ത്രിയാണ് ലക്ഷ്മി രത്തൻ. മുൻ ക്രിക്കറ്റ് കളിക്കാരൻ കൂടിയാണ് അദ്ദേഹം.

തൃണമൂൽ കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനവും ലക്ഷ്മി രാജി വെച്ചിട്ടുണ്ട്. ഹൗറ ജില്ലാ അധ്യക്ഷനായിരുന്നു അദ്ദേഹം. അതേസമയം തൃണമൂൽ എംഎൽഎ സ്ഥാനം അദ്ദേഹം രാജി വെച്ചിട്ടില്ല. മന്ത്രിയുടെ രാജിക്ക് പിന്നിലുള്ള കാരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ലക്ഷ്മി രത്തൻ രാഷ്ട്രീയരംഗത്ത് നിന്നും പിന്മാറാൻ പോകുകയാണെന്ന തരത്തിലുള്ള ചില റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP