Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴിക്കോട് ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു; അഞ്ചിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം ഒഴിവാക്കിയത് വൻ ദുരന്തം

കോഴിക്കോട് ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു; അഞ്ചിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം ഒഴിവാക്കിയത് വൻ ദുരന്തം

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. കോഴിക്കോട് അത്തോളി റൂട്ടിൽ കൊടശ്ശേരിയിലാണ് സംഭവം. മംഗലാപുരത്തു നിന്നും സിലിണ്ടർ കയറ്റിയ ലോറിയാണ് അ​ഗ്നിബാധയുണ്ടായത്. കൊയിലാണ്ടിയിൽ നിന്നുൾപ്പെടെ 5 സ്ഥലത്തു നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

വാഹനം നിർത്തിയ ശേഷം ഡ്രൈവർ ചായ കുടിക്കാൻ പോയ സമയത്താണ് എൻജിനിൽനിന്ന് തീ പടർന്നത്. നാട്ടുകാർ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഭയന്ന് പിന്മാറി. പിന്നീട് കൊയിലാണ്ടിയിൽ നിന്നുൾപ്പെടെ 5 സ്ഥലത്തു നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഗതാഗതം മറ്റൊരു വഴിക്ക് തിരിച്ചുവിട്ടു. ലോറിയിൽ 342 സിലിണ്ടറുകൾ ഉണ്ടായിരുന്നെങ്കിലും നാശം സംഭവിച്ചില്ല. തീ അണച്ച ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP