Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുംബൈ സീനിയർ നിരയിൽ അരങ്ങേറ്റം കുറിച്ച് അർജുൻ ടെൻഡുൽക്കർ; 34 റൺസ് വഴങ്ങി ഒരു വിക്കറ്റ്; ബാറ്റിങ്ങിൽ പതിനൊന്നാമൻ; മത്സരത്തിൽ ഹരിയാനക്കെതിരെ മുംബൈയ്ക്ക് എട്ട് വിക്കറ്റിന്റെ തോൽവി

മുംബൈ സീനിയർ നിരയിൽ അരങ്ങേറ്റം കുറിച്ച് അർജുൻ ടെൻഡുൽക്കർ; 34 റൺസ് വഴങ്ങി ഒരു വിക്കറ്റ്; ബാറ്റിങ്ങിൽ പതിനൊന്നാമൻ; മത്സരത്തിൽ ഹരിയാനക്കെതിരെ മുംബൈയ്ക്ക്  എട്ട് വിക്കറ്റിന്റെ തോൽവി

സ്പോർട്സ് ഡെസ്ക്

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ മകൻ അർജുൻ ടെൻഡുൽക്കർ മുംബൈ സീനിയർ് ടീമിനായി ആഭ്യന്തര ക്രിക്കറ്റിൽ് അരങ്ങേറ്റം കുറിച്ചു. സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റിൽ ഹരിയാനയ്‌ക്കെതിരായ മത്സരത്തിലാണ് 21 വയസുകാരനായ ഇടംകൈയൻ പേസർ അരങ്ങേറ്റം കുറിച്ചത്. 34 റണ്‌സ് വഴങ്ങി ഒരു വിക്കറ്റ് അർജുൻ വീഴ്‌ത്തിയെങ്കിലും മത്സരത്തിൽ മുംബൈ എട്ടു വിക്കറ്റിന്റെ വൻ തോൽവി നേരിട്ടു.

വാംങ്കഡെയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 19.3 ഓവറില് 143 റണ്‌സിന് പുറത്തായി. ബാറ്റിംഗിൽ പതിനൊന്നാമനായി ക്രീസിലെത്തിയ അർജുൻ പൂജ്യം റൺ്‌സോടെ പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഹരിയാന വിജയലക്ഷ്യം കണ്ടു. ബൗളിംഗിൽ് മൂന്നോവറിൽ് 34 റണ്‌സ് വഴങ്ങി ഒരു വിക്കറ്റ് അർജുൻ വീഴ്‌ത്തി.

മുംബൈക്ക് വേണ്ടി അണ്ടർ 14 ടീം മുതൽ എല്ലാ ടീമിന് വേണ്ടിയും അർജുൻ കളിച്ചു. ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ നെറ്റ് പ്രാക്ടീസിൽ സ്ഥിരം സാന്നിധ്യമാണ് അർജുൻ ടെണ്ടുൽക്കർ. സംസ്ഥാന ടീമിന് വേണ്ടി ഒരു മത്സരം കളിച്ചതോടെ അടുത്ത മാസം നടക്കുന്ന ഐപിഎൽ ലേലത്തിൽ പങ്കെടുക്കാൻ താരം യോഗ്യത നേടി

15ാമത്തെ വയസ്സിലാണ് സച്ചിൻ ടെണ്ടുൽക്കർ മുംബൈ സീനിയർ ടീമിനായി അരങ്ങേറുന്നത്. ഗുജറാത്തിനെതിരെ സെഞ്ച്വറിയോടെയായിരുന്നു സച്ചിന്റെ തുടക്കം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP