Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിയന്ത്രണ രേഖയിലെ സംഘർഷം; ഇന്ത്യൻ സൈന്യം പോയവർഷം വാങ്ങിയത് 5000 കോടിയുടെ അടിയന്തര സാമഗ്രികൾ; ആലോചനയിൽ 32,000 കോടി രൂപയുടെ 29 ആധുനികവത്കരണ പദ്ധതികളെന്നും കരസേന മേധാവി

നിയന്ത്രണ രേഖയിലെ സംഘർഷം; ഇന്ത്യൻ സൈന്യം പോയവർഷം വാങ്ങിയത് 5000 കോടിയുടെ അടിയന്തര സാമഗ്രികൾ; ആലോചനയിൽ 32,000 കോടി രൂപയുടെ 29 ആധുനികവത്കരണ പദ്ധതികളെന്നും കരസേന മേധാവി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി : അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 5000 കോടി രൂപയുടെ അടിയന്തര വാങ്ങലടക്കം പുതിയ ആയുധങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി 18000 രൂപ പോയവർഷം ഇന്ത്യൻ സൈന്യം മുതൽമുടക്കിയെന്ന് കരസേന മേധാവി ജനറൽ എം എം നരവാനെ. കരസേന ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈനയുമായുള്ള സംഘർഷത്തിന്റെയും നിയന്ത്രണ രേഖയിൽ പാക്കിസ്ഥാനുമായുള്ള പിരിമുറുക്കത്തിന്റെയും പശ്ചാത്തലത്തിലാണ് 18000 കോടി രൂപ ഇന്ത്യൻ സൈന്യം ചെലവിട്ടത്. അയ്യായിരം കോടി രൂപയുടെ സാമഗ്രികൾ അടിയന്തര വ്യവസ്ഥകൾ പ്രകാരം വാങ്ങിയതാണെന്ന് കരസേന മേധാവി ജനറൽ എം എം നരവാനെ പറഞ്ഞു.

'38 കരാറുകളിലായി അടിയന്തര സ്‌കീം ഉപയോഗപ്പെടുത്തിയാണ് 5000 കോടിയുടെ ആയുധങ്ങളും മറ്റ് വസ്തുക്കളും ഉൾപ്പെടുന്ന സാമഗ്രികൾ വാങ്ങിയത്. ഇതുകൂടാതെ 13,000 കോടി രൂപ കരാറിന്റെ അന്തിമ തീരുമാനവുമെടുത്തു, ''ജനറൽ നരവാനെ പറഞ്ഞു. ഭാവിയിൽ 32,000 കോടി രൂപയുടെ 29 ആധുനികവത്കരണ പദ്ധതികൾ സൈന്യം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കഠിനമായ ശൈത്യകാലത്തെ അതിജീവിക്കാൻ സൈനികർക്ക് വേണ്ടിയുള്ള സാമഗ്രികൾ മാത്രമല്ല പകരം കുടുംബങ്ങളുടെ ക്ഷേമം ഉദ്ദേശിച്ചുള്ള കാര്യങ്ങളും ഇതിലുൾപ്പെടും.

ലഡാക്കിൽ 'ഓപ്പറേഷൻ സ്നോ ലെപ്പേർഡ്' എന്ന പേരിലുള്ള പദ്ധതി പ്രഖ്യാപിച്ചു. ഉദാരവത്ക്കരിക്കപ്പെട്ട കുടുംബ പെൻഷനുകൾ, യുദ്ധത്തിൽ കൊല്ലപ്പെട്ടതോ പരിക്കേറ്റതോ ആയ സൈനികരുടെ കുടുംബങ്ങൾക്കുള്ള പ്രത്യേക അലവൻസുകൾ എന്നിവ ഉറപ്പുവരുത്താനായെന്നും കരസേനാ മേധാവി പറഞ്ഞു

2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ ചൈനയുമായുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

തണുത്ത കാലാവസ്ഥയിൽപ്പോലും വൻതോതിൽ സൈനികരെ വിന്യസിക്കേണ്ടി വന്നത് കണക്കിലെടുത്താണ് സൈനികർക്ക് വസ്ത്രങ്ങൾ, ഷെൽട്ടറുകൾ, കൂടാരങ്ങൾ, മറ്റ് സൈനിക വിന്യാസവുമായി ബന്ധപ്പെട്ടവ എന്നിവ വാങ്ങി സംഭരിക്കുന്നത്. ശൈത്യകാലത്തെ അതിജീവിക്കുന്ന പ്രത്യേകതരം തുണിത്തരങ്ങൾ അമേരിക്കയിൽ നിന്നാണ് വരുത്തുന്നത്.

ലൈറ്റ് മെഷീൻ ഗൺ, പ്രത്യേക വാഹനങ്ങൾ, സൈനികർക്കുള്ള സുരക്ഷാ കവചങ്ങൾ തുടങ്ങിവയാണ് കരാറുകളിലുൾപ്പെട്ടിട്ടുള്ളത്. പുതിയ ആശയവിനിമയ ഉപകരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP