Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വീട്ടുപണികളിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി സ്മാർട്ട് കിച്ചൺ പദ്ധതി; ഇതിനായി കെ.എസ്.എഫ്.ഇ സ്മാർട്ട് കിച്ചൺ ചിട്ടികൾ; വനിതാ സംവിധായകരുടെ പ്രോത്സാഹനത്തിന് 3 കോടി രൂപ; ബജറ്റിൽ വനിതാ വിഹിതം 19.54 ശതമാനം; സ്ത്രീസൗഹൃദമെന്ന് അവകാശപ്പെടുന്നെങ്കിലും ഐസക്കിന്റെ ബജറ്റിൽ പദ്ധതികൾ കമ്മി

വീട്ടുപണികളിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി സ്മാർട്ട് കിച്ചൺ പദ്ധതി;  ഇതിനായി കെ.എസ്.എഫ്.ഇ സ്മാർട്ട് കിച്ചൺ ചിട്ടികൾ; വനിതാ സംവിധായകരുടെ പ്രോത്സാഹനത്തിന് 3 കോടി രൂപ; ബജറ്റിൽ വനിതാ വിഹിതം 19.54 ശതമാനം; സ്ത്രീസൗഹൃദമെന്ന് അവകാശപ്പെടുന്നെങ്കിലും ഐസക്കിന്റെ ബജറ്റിൽ പദ്ധതികൾ കമ്മി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്റെ ജെൻഡർ ബജറ്റിങ്ങ് സംവിധാനം അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ സ്ത്രീകൾക്കുള്ള പദ്ധതികൾക്കായി 2021-22ലെ ബജറ്റിൽ നീക്കിവച്ചിരിക്കുന്നത് 1347 കോടി രൂപയാണ്. മറ്റു സ്‌കീമുകളിൽ സ്ത്രീകൾക്കായുള്ള പ്രത്യേക ഘടകങ്ങൾകൂടി വിലയിരുത്തിയാൽ ബജറ്റിൽ വനിതാ വിഹിതം 19.54 ശതമാനമാണ്.

വീട്ടുപണികളിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി സ്മാർട്ട് കിച്ചൺ പദ്ധതി പ്രഖ്യാപിച്ചത് ശ്രദ്ധേയാമായി. പദ്ധതിക്കുവേണ്ടി കെ.എസ്.എഫ്.ഇ സ്മാർട് കിച്ചൺ ചിട്ടികൾ ആരംഭിക്കാം. ഇതിനായി കെ.എസ്.എഫ്.ഇ സ്മാർട്ട് കിച്ചൺ ചിട്ടികൾ ആരംഭിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. യന്ത്ര ഗാർഹിക ഉപകരണങ്ങളുടെ വില തവണകളായി ഏതാനും വർഷംകൊണ്ട് അടച്ചു തീർക്കുന്ന തരത്തിലാണ് പുതിയ പദ്ധതി. പലിശ മൂന്നിലൊന്നുവീതം. ഗുണഭോക്താവ്, തദ്ദേശ സ്ഥാപനം, കുടുംബശ്രീ എന്നിവരാണ് പലിശവിഹിതം നൽകേണ്ടത്. ഈടില്ലാത്ത വായ്പയാണിത്.

സ്ത്രീകളുടെ ഉയരുന്ന തൊഴിൽ പങ്കാളിത്തം സൃഷ്ടിക്കുന്ന ഇരട്ടി ഭാരം ലഘൂകരിക്കാൻ പുരുഷന്മാർ കൂടി വീട്ടുപണികളിൽ പങ്കെടുക്കണമെന്നും ധനമന്ത്രി പറഞ്ഞു. വനിതകൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് കെ.എസ്‌ഐ.ഡി.സി. കിൻഫ്രാ പാർക്കുകളിലും ഒൻപത് വിമൻ ഫെസിലിറ്റേഴ്‌സ് സെന്റർ സ്ഥാപിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരായ കാമ്പയിൻ ഈ വർഷം ആരംഭിക്കും. സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങളിൽ 25 ശതമാനം കുറവ് സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഈ കാമ്പയിനുവേണ്ടി കുടുംബശ്രീകൾക്ക് 20 കോടി രൂപ അധികമായി അനുവദിച്ചിട്ടുണ്ട്. 2015-16ൽ കുടുംബശ്രീകൾക്ക് സർക്കാർ നൽകിയത് 75 കോടി രൂപയാണ്. 2021-22ൽ ഇത് 260 കോടി രൂപയായി ഉയർന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ നിന്നു ഉൾപ്പെടെ ആകെ 1749 കോടി രൂപ കുടുംബശ്രീകൾക്ക് ലഭിക്കും. സി.ഡി.എസ് ചെയർപേഴ്‌സൺമാരുടെ ഓണറേറിയം 8000 രൂപയായി ഉയർത്തിയിട്ടുണ്ട്. സി.ഡി.എസ് അംഗങ്ങൾക്കുള്ള ടി.എ. പ്രതിമാസം 500 രൂപയും അനുവദിക്കും.

സ്ത്രീകളുടേയും കുട്ടികളുടേയും വകുപ്പിനുള്ള അടങ്കൽ തുക 901 കോടി രൂപയാണ്. ഇതിൽ 607 കോടി രൂപയും അങ്കണവാടികൾക്കാണ്. അങ്കണവാടി ടീച്ചർമാർക്കുള്ള പെൻഷൻ 2000 രൂപയായും ഹെർപ്പർമാരുടേത് 1500 രൂപയായും ഉയർത്തിയിട്ടുണ്ട്. ഇവരുടെ പ്രതിമാസ അലവൻസ് 10 വർഷത്തിൽ താഴെയുള്ളവരുടേത് 500 രൂപയും അതിനു മുകളിലുള്ളവരുടേത് 1000 രൂപയും വർധിപ്പിച്ചിട്ടുണ്ട്.

സംസ്‌കാരിക വിഭാഗത്തിൽ വനിതാ സംവിധായകരുടെ പ്രോത്സാഹനത്തിന് 3 കോടി രൂപയും പട്ടികവിഭാഗ സംവിധായകരുടെ പ്രോത്സാഹനത്തിന് 2 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഒരാൾക്കു നൽകുന്ന ധനസഹായം 50 ലക്ഷം രൂപയിൽ അധികരിക്കാൻ പാടില്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP