Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരുതീയതി കൂടി കുറിച്ച് ഉച്ചയൂണും കഴിച്ച് പിരിഞ്ഞു; കേന്ദ്രസർക്കാരും കർഷകരും തമ്മിലുള്ള ഒമ്പതാം വട്ട ചർച്ചയും ധാരണയാകാതെ പിരിഞ്ഞു; അടുത്ത കൂടിക്കാഴ്ച ജനുവരി 19ന് ഉച്ചയ്ക്ക് 12ന്; വിവാദ നിയമങ്ങളിൽ സുപ്രീം കോടതി ഇടപെട്ട ശേഷമുള്ള അനുനയ ചർച്ചയിലും കീറാമുട്ടിയായത് മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം തന്നെ

ഒരുതീയതി കൂടി കുറിച്ച് ഉച്ചയൂണും കഴിച്ച് പിരിഞ്ഞു; കേന്ദ്രസർക്കാരും കർഷകരും തമ്മിലുള്ള ഒമ്പതാം വട്ട ചർച്ചയും ധാരണയാകാതെ പിരിഞ്ഞു; അടുത്ത കൂടിക്കാഴ്ച ജനുവരി 19ന് ഉച്ചയ്ക്ക് 12ന്; വിവാദ നിയമങ്ങളിൽ സുപ്രീം കോടതി ഇടപെട്ട ശേഷമുള്ള അനുനയ ചർച്ചയിലും കീറാമുട്ടിയായത് മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്രസർക്കാരും കർഷക യൂണിയനുകളും തമ്മിൽ നടത്തിയ ഒമ്പതാം വട്ട ചർച്ചയും ധാരണയാകാതെ പിരിഞ്ഞു. അടുത്ത റൗണ്ട് ചർച്ച ജനുവരി 19 ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് യോഗം. പതിവ് പോലെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാടിൽ കർഷക യൂണിയനുകളും, അതുസാധ്യമല്ലെന്ന് കേന്ദ്രസർക്കാരും ആവർത്തിച്ചതോടെ ചർച്ച വഴിമുട്ടുകയായിരുന്നു.

ചർച്ചയുടെ തുടക്കത്തിൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞത് ഇങ്ങനെ:' ഞങ്ങൾ നിങ്ങളുടെ പല ആവശ്യങ്ങളും അംഗീകരിച്ചെങ്കിലും, സർക്കാർ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്നും ഈഗോ കാട്ടുന്നുവെന്നും നിങ്ങൾ ആവർത്തിക്കുന്നു. നിങ്ങൾ കുറച്ചുകൂടി ഉദാരമായ സമീപനം സ്വീകരിക്കുകയും ഒരേ ആവശ്യത്തിൽ മാത്രം പിടിച്ചുനിൽക്കാതിരിക്കുകയും വേണ്ടേ? ഏതായാലും മൂന്നു നിയമങ്ങളെയും കുറിച്ച് സമഗ്രമായചർച്ച നടന്നുവെന്നാണ് സൂചന.

ചർച്ചകളിലൂടെ പരിഹാരം കാണാനാകുമെന്നാണ് ഞങ്ങളുടെ ശുഭപ്രതീക്ഷ. തണുപ്പേറിയ സാഹചര്യങ്ങളിൽ കർഷകർ പ്രതിഷേധ സമരം തുടരുന്നതിൽ സർക്കാരിന് ആശങ്കയുണ്ട്്- നരേന്ദ്ര സിങ് തോമർ ചർച്ചയ്ക്ക് ശേഷം അറിയിച്ചു. സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി മുമ്പാകെ സർക്കാർ നിലപാട് അറിയിക്കുമെന്നും തോമർ പറഞ്ഞു. അതേസമയം, കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിലും മിനിമം താങ്ങ് വില ഉറപ്പാക്കുന്നതിലും തങ്ങളുടെ നിലപാടുകളിൽ നിന്ന് മാറിയിട്ടില്ലെന്ന് കർഷക നേതാക്കൾ പറഞ്ഞു. സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി മുമ്പാകെ ഞങ്ങൾ പോകില്ല. കേന്ദ്രസർക്കാരുമായി മാത്രമേ ചർച്ച നടത്തൂ..ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി.

വിവാദ നിയമത്തിൽ സുപ്രീം കോടതി ഇടപെട്ട ശേഷമുള്ള അനുനയ ചർച്ചയെന്ന പ്രത്യേകതയും ഒൻപതാം വട്ട ചർച്ചയ്ക്കുണ്ടായിരുന്നു. എന്നാൽ നിയമം പൂർണമായും പിൻവലിക്കണമെന്ന് മുൻനിലപാടിൽ കർഷക സംഘടനകൾ ഉറച്ചു നിൽക്കുകയാണ്. ഇതിന് ഒരുക്കമല്ലെന്ന സന്ദേശമാണ് സർക്കാരിനെ ചർച്ചയിൽ പ്രതിനിധീകരിക്കുന്ന കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമർ,പിയൂഷ് ഗോയൽ, സോം പ്രകാശ് എന്നിവർ സ്വീകരിച്ചത്. നാൽപ്പതംഗങ്ങളാണ് കർഷകരെ ചർച്ചയിൽ പ്രതിനിധീകരിച്ചത്.

അതേസമയം, മോദി സർക്കാരിന് എതിരായ കർഷകരുടെ സത്യാഗ്രഹത്തിൽ പങ്കുചേരാൻ രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. കർഷകരെ അവസാനിപ്പിക്കാൻ വേണ്ടിയാണ് മൂന്നുകാർഷിക നിയമങ്ങളും കൊണ്ടുവന്നത്. ഇത് നമ്മൾ തടഞ്ഞില്ലെങ്കിൽ, മറ്റുമേഖലകളിലും ഇതുതന്നെ സംഭവിക്കും.നരേന്ദ്ര മോദി കർഷകരെ മാനിക്കുന്നില്ല. കർഷകർ അചഞ്ചലരായി നിൽക്കും. ആരെയും അവർക്ക് ഭയമില്ല, രാഹുൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP