Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പരിഷത്തുകാരുടെ സ്ഥിരം വാചകമേളയും ഉട്ടോപ്യൻ ആശയങ്ങളുടെ നെടുങ്കൻ പ്രഭാഷണങ്ങളും; തോമസ്‌ ഐസക്കിന്റെ 12 വർഷങ്ങൾ കേരളത്തിന്റെ വളർച്ചക്കായി നൽകിയ സംഭാവന എന്തെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ

പരിഷത്തുകാരുടെ സ്ഥിരം വാചകമേളയും ഉട്ടോപ്യൻ ആശയങ്ങളുടെ നെടുങ്കൻ പ്രഭാഷണങ്ങളും; തോമസ്‌ ഐസക്കിന്റെ 12 വർഷങ്ങൾ കേരളത്തിന്റെ വളർച്ചക്കായി നൽകിയ സംഭാവന എന്തെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ

മറുനാടൻ ഡെസ്‌ക്‌

ധനമന്ത്രി തോമസ് ഐസക്കിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ലോട്ടറിക്കും മദ്യത്തിനുമപ്പുറം കേരളത്തിനു ജീവിക്കാൻ ഒരു വഴി കണ്ടെത്തി തരുന്നതിൽ തോമസ്‌ ഐസക്ക്‌ പരാജയപ്പെട്ടെന്ന് സന്ദീപ് വാര്യർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. പരിഷത്തുകാരുടെ സ്ഥിരം വാചകമേളയും ഉട്ടോപ്യൻ ആശയങ്ങളുടെ നെടുങ്കൻ പ്രഭാഷണങ്ങളുമല്ലാതെ കേരളത്തിന്റെ വളർച്ചക്കായി തോമസ്‌ ഐസക്കിന്റെ 12 വർഷങ്ങൾ എന്ത്‌ സംഭാവനയാണു നൽകിയിട്ടുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.

സന്ദീപ് വാര്യരുടെ പോസ്റ്റ് ഇങ്ങനെ..

കേരളത്തിന് നഷ്ടപ്പെട്ട വ്യാഴവട്ടം
....................................
വായിക്കുന്ന തോമസ്‌ ഐസക്കിനു ആവർത്തന വിരസത അനുഭവപ്പെടുന്നില്ലെങ്കിലും കേൾവിക്കാരായ ജനങ്ങൾക്ക്‌ നന്നായി ആവർത്തന വിരസത തോന്നുന്നുണ്ട്‌. കെഎസ്‌ആർടിസിക്ക്‌ 1000 CNG ബസ്സുകൾ പുറത്തിറക്കുമെന്ന് 2016 ലെ ബജറ്റ്‌ പ്രസംഗത്തിൽ ഐസക്ക്‌ പ്രഖ്യാപിച്ചതാണ്. ഈ പ്രഖ്യാപനം തോമസ്‌ ഐസക്ക്‌ നടത്തിയ എല്ലാ ബജറ്റ്‌ പ്രസംഗങ്ങളിലും ആവർത്തിക്കാറുണ്ട്‌. ഇന്നും ഇത്‌ തന്നെ ആവർത്തിച്ചിരിക്കുന്നു. പ്രഖ്യാപനമല്ലാതെ ഇന്നേ വരെ യാതൊരു നടപടിയും കെഎസ്‌ആർടിസിക്ക്‌ വേണ്ടി കൈക്കൊണ്ടിട്ടില്ല.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരത്തകർച്ചയെ കുറിച്ച്‌ തോമസ്‌ ഐസക്ക്‌ ഇന്നത്തെ പ്രസംഗത്തിൽ പരിതപിക്കുന്നത്‌ കണ്ടു.

കേരളത്തിലെ സർവ്വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ കിഫ്ബി വഴി പണം നീക്കിവക്കുമെന്നും പ്രഖ്യാപിച്ചു.
2016 ലെ ബജറ്റിലും കേരളത്തെ ഉന്നത വിദ്യാഭ്യാസത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന് തോമസ്‌ ഐസക്ക്‌ പ്രഖ്യാപിച്ചിരുന്നു.
ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ എന്ത്‌ മികവാണു 5 വർഷം കൊണ്ട്‌ കെ.ടി. ജലീലും തോമസ്‌ ഐസക്കും ചേർന്ന് ഉണ്ടാക്കിയത്‌ ? കൊച്ചാപ്പമാർക്കും മൂത്താപ്പമാർക്കും ജോലി നൽകാനും ഖുറാന്റെ മറവിൽ സ്വർണ്ണ കള്ളകടത്തിനും ഉള്ള മികവല്ലാതെ മറ്റെന്താണു ജലീൽ പ്രദർശ്ശിപ്പിച്ചിട്ടുള്ളത്‌?

ആരെ പറ്റിച്ചാലും കുട്ടികളെ പറ്റിക്കരുത്‌. കുടുംബശ്രീ വഴി കെ.എസ്‌.എഫ്‌.ഇ. ചിട്ടിയിൽ ചേരുന്ന വിദ്യാർത്ഥികൾക്ക്‌ ശിവശങ്കറിന്റെ തട്ടിപ്പ് പ്രസ്ഥാനമായ കൊക്കോണിക്സിന്റെ ലാപ്‌ടോപ്‌ നൽകുമെന്ന് പ്രഖ്യാപിച്ചിട്ട്‌ കാലമെത്രയായി. തോമസ്‌ ഐസക്കിനെ വിശ്വസിച്ച്‌ പോക്കറ്റ്‌ മണിയും കുടുക്കപൊട്ടിച്ചതും എല്ലാം ചേർത്ത്‌ കെ.എസ്‌.എഫ്‌.ഇ. ചിട്ടിയിൽ ചേർന്ന കുട്ടികളുടെ പണം വാങ്ങി വച്ചതല്ലാതെ എത്ര കുട്ടികൾക്ക്‌ ലാപ്‌ടോപ്‌ കൊടുത്തിട്ടുണ്ട്‌? എന്നിട്ടാണു വീണ്ടും ഒരു നാണവുമില്ലാതെ ബജറ്റിൽ പ്രഖ്യാപനം ആവർത്തിച്ചിരിക്കുന്നത്‌.

സംസ്ഥാന സർക്കാർ കോടികൾ ചെലവാക്കി നിർമ്മിച്ച കൊക്കോണിക്സിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ധനകാര്യമന്ത്രി മിണ്ടുന്നുമില്ല.
കേരളത്തിലെ ഇന്റർനെറ്റ്‌ ഹൈവേ ഒരു കമ്പനിയുടേയും കുത്തകയായിരിക്കില്ല, കേരളത്തിലെ എല്ലാ സേവനദാതാക്കൾക്കും കെഫോൺ ഇൻഫ്രാസ്റ്റ്രക്ചർ ഉപയോഗിക്കാൻ സാധിക്കും എന്ന തോമസ്‌ ഐസക്കിന്റെ പ്രഖ്യാനം ഒരു മുൻകൂർ ജാമ്യമെടുക്കലാണ്. മറ്റാരുമല്ല അംബാനിയുടെ റിലയൻസ് തന്നെയാണു കെഫോൺ ഇൻഫ്രാസ്റ്റ്രക്ച്ചർ പ്രധാനമായും ഉപയോഗിക്കാൻ പോകുന്നത്‌. അത്‌ മറച്ചുവെക്കാൻ ഐസക്ക്‌ ഒരു വടി മുൻകൂട്ടി എറിഞ്ഞതാണ്. കെ ഫോൺ റിലയൻസിന് ബദലാണ് എന്ന കള്ള പ്രചാരണത്തിന്റെ മുനയൊടിക്കുന്നതായി തോമസ് ഐസക്കിന്റെ പ്രഖ്യാപനം .

വഴിയോര കച്ചവടക്കാർക്ക്‌ 10000 രൂപ കേന്ദ്ര സർക്കാർ ആത്മനിർഭർഭാരതിന്റെ ഭാഗമായി പ്രഖ്യാപിച്ചതാണ് . അത് കേരളത്തിലും ആയിരക്കണക്കിന്ന് പേർക്ക് ലഭിച്ചു കഴിഞ്ഞു. ആതും സ്വന്തം പേരിലാക്കാൻ ഐസക്കിനു മടി ഉണ്ടായില്ല. തോമസ്‌ ഐസക്ക്‌ അദ്ദേഹത്തിന്റെ പന്ത്രണ്ടാമത്തെയും അവസാനത്തെയും ബജറ്റ്‌ ആണു അവതരിപ്പിച്ചത്‌. അദ്ദേഹത്തിന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്ന തരത്തിൽ ഒരു പദ്ധതിയെങ്കിലും പ്രഖ്യാപിക്കുവാനോ നടപ്പിലാക്കുവാനോ ഈ പന്ത്രണ്ട്‌ തവണ കൊണ്ട്‌ സാധിച്ചിട്ടുണ്ടോ.

പരിഷത്തുകാരുടെ സ്ഥിരം വാചകമേളയും ഉട്ടോപ്യൻ ആശയങ്ങളുടെ നെടുങ്കൻ പ്രഭാഷണങ്ങളുമല്ലാതെ കേരളത്തിന്റെ വളർച്ചക്കായി തോമസ്‌ ഐസക്കിന്റെ 12 വർഷങ്ങൾ എന്ത്‌ സംഭാവനയാണു നൽകിയിട്ടുള്ളത്‌ ? ലോട്ടറിക്കും മദ്യത്തിനുമപ്പുറം കേരളത്തിനു ജീവിക്കാൻ ഒരു വഴി കണ്ടെത്തി തരുന്നതിൽ തോമസ്‌ ഐസക്ക്‌ പരാജയപ്പെട്ടു.

 

കേരളത്തിന് നഷ്ടപ്പെട്ട വ്യാഴവട്ടം .................................... വായിക്കുന്ന തോമസ്‌ ഐസക്കിനു ആവർത്തന വിരസത...

Posted by Sandeep.G.Varier on Friday, January 15, 2021

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP