Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡാറ്റാ പ്രൈവസി പോളിസി; വാട്സാപ്പിനെതിരെ ഹർജിയിൽ വാദം കേൾക്കാതെ ഡൽഹി ഹൈക്കോടതി ബെഞ്ച് പിന്മാറി; മറ്റൊരു ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും

ഡാറ്റാ പ്രൈവസി പോളിസി; വാട്സാപ്പിനെതിരെ ഹർജിയിൽ വാദം കേൾക്കാതെ ഡൽഹി ഹൈക്കോടതി ബെഞ്ച് പിന്മാറി; മറ്റൊരു ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: വാട്സാപ്പിന്റെ പുതിയ ഡാറ്റാ പ്രൈവസി പോളിസി പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിൽ വാദം കേൾക്കുന്നതിൽനിന്നു ഡൽഹി ഹൈക്കോടതി സിംഗിൽ ബെഞ്ച് പിന്മാറി. ജസ്റ്റിസ് പ്രതിഭ എം. സിങ് ആണ് പിന്മാറിയത്. 'ഇക്കാര്യം പൊതുതാൽപര്യ വ്യവഹാരമായി പരിഗണിക്കട്ടെയെന്ന് ജസ്റ്റിസ് പ്രതിഭ എം സിങ് വ്യക്തമാക്കി.

അഭിഭാഷകനായ ചൈതന്യ റോഹില്ല സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസിന്റെ ഉത്തരവുകൾക്ക് വിധേയമായി മറ്റൊരു സിംഗിൾ ബെഞ്ചിന് മുമ്പാകെ സമർപ്പിക്കണമെന്ന് ജസ്റ്റിസ് പ്രതിഭ എം. സിങ് നിർദ്ദേശിച്ചു.

ഹർജി ജനുവരി 18-ന് പരിഗണിക്കും. ഹർജിക്കാരന് വേണ്ടി അഡ്വ. മനോഹർലാൽ ആണ് ഹാജരായത്. കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമയും വാട്സാപ്പിന് വേണ്ടി മുതിർന്ന അഭിഭാഷകനായ മുകുൾ റോഹ്തഗിയും ഹാജരായി.

വാട്സാപ്പിന്റെ പുതിയ പോളിസി ഇന്ത്യൻ പൗരന്റെ മൗലികാവകാശ ലംഘനമാണ്. ഇതു നടപ്പാക്കുന്നത് തടയണമെന്നും വാട്സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ ഫേസ്‌ബുക്കുമായും ഫേസ്‌ബുക്കിന്റെ മറ്റ് കമ്പനികളുമായും മൂന്നാം കക്ഷി സ്ഥാപനങ്ങളുമായും പങ്കുവെക്കുന്നത് തടയാൻ സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കണം എന്നതുൾപ്പടെയുള്ള ആവശ്യങ്ങളാണ് ഹർജിക്കാരൻ ഉന്നയിച്ചിരിക്കുന്നത്.

ഏകപക്ഷീയമായാണ് വാട്‌സാപ്പ് പ്രൈവസി പോളിസി പരിഷ്‌കരിച്ചത്. അത് ഉപയോക്താക്കൾക്ക് നിർബന്ധിതമാക്കുകയും ചെയ്തു. ഒരു വ്യക്തിയുടെ മൗലികാവകാശങ്ങളെ നേരിട്ട് ബാധിക്കുന്ന വ്യവസ്ഥകൾ പുതിയ പോളിസിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.

ഈ രീതിയിലുള്ള ഏകപക്ഷീയമായ പെരുമാറ്റവും ഭീഷണിപ്പെടുത്തലും ജനാധിപത്യത്തിൽ അംഗീകരിക്കാനാവില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിക്കുന്നു. ജനങ്ങൾക്കിടയിലെ ഒരു പ്രധാന ആശയവിനിമയ മാർഗമാണ് വാട്‌സാപ്പ് എന്നും വിവിധ സർക്കാർ സംവിധാനങ്ങളും ഇത് പ്രയോജനപ്പെടുത്തുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഹർജി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP