വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രവർത്തനം അഭിനന്ദാർഹം: മേജർ രവി
പി പി ചെറിയാന്
ന്യൂ ജേഴ്സി: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ജനുവരി 9 ശനിയാഴ്ച രാവിലെ 'രാഗ പൗർണമി' എന്ന പേരിൽ കേരളത്തിലെ കലാകാരന്മാരെ സഹായിക്കുവാൻ കാട്ടിയ സന്മനസ്സിനു അനുമോദനങ്ങൾ നേരുകയും ഒപ്പം ഇത്തരം മാനുഷീക പരിഗണനയോടെ നയിക്കുന്ന നേതൃത്വമാണ് വേൾഡ് മലയാളി കൗൺസിലിനെ മറ്റുള്ളവരിൽനിന്നും വ്യത്യസ്ത സംഘടനയായി നിലനിർത്തുകയും ചെയ്യുന്നതെന്ന് തന്റെ ഉൽഘാടന പ്രസംഗത്തിൽ മേജർ രവി എടുത്തു പറഞ്ഞു.
കലാകാരന്മാരാണ് നമുക്ക് ചിന്തിക്കുവാൻ ഒരു ഊർജം പകരുന്നതെന്നും സമൂഹത്തിനു കലാകാരന്മാർ നൽകുന്ന സേവനം വിലമതിക്കുവാനാകാത്തതാണെന്നും അദ്ദേഹം പറയുകയുണ്ടായി. അമേരിക്കയിൽ ഇരുന്നു കൊണ്ട് കേരളത്തിൽ ബുദ്ധമുട്ടുന്ന കലാകാരന്മാർക്കുവേണ്ടി ഈ കോവിട് കാലത്തു സൂം വഴി പരിപാടി സംഘടിപ്പിച്ചതിൽ അനുമോദിക്കുക മാത്രമല്ല താനും തന്നാൽ കഴിയുന്ന സഹായങ്ങൾ നൽകുവാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. മനുഷ്യർ പ്രകൃതിയെ സംരക്ഷിക്കുവാൻ ഇനിയും തയ്യാറായില്ലെങ്കിൽ ഇതിൽ കൂടുതൽ നാശങ്ങൾ നേരിടേണ്ടി വരുമെന്നും പ്രകൃതിയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന വ്യതിയാനങ്ങൾ ചൂണ്ടികാട്ടികൊണ്ടു ഓര്മിപ്പിക്കുവാൻ മേജർ രവി മറന്നില്ല.
ഫാദർ ജേക്കബ് ക്രിസ്ടി, സ്വാമി സിദ്ധാനന്ദ ആചാര്യ എന്നീ വിശിഷ്ടാതിഥികൾ ക്രിസ്തുമസ്, ന്യൂ ഇയർ സന്ദേശങ്ങൾ നൽകി സദസിനെ പ്രബുദ്ധരാക്കി. മനുഷ്യരോടുള്ള ദൈത്തിന്റെ സ്നേഹ സമ്മാനമാണ് ബേദലഹേമിൽ ജനിച്ച ഉണ്ണി യേശു എന്ന് ഫാദർ ക്രിസ്റ്റി പറഞ്ഞു. സന്തോഷവും സൗഖ്യവും സമാധാനവും നിറഞ്ഞ ഒരു പുതു വത്സരം നമുക്ക് ലഭിക്കട്ടെ അന്ന് അദ്ദേഹം ആശംസിച്ചു.
'കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന് കരുണാമയനായ ദൈവവും ഒന്ന്' ഇതാണ് നമുക്ക് വേണ്ടതെന്നു സ്വാമിജി ഈശ്വരഗാനത്തിൽ നിന്നും എടുത്തു പറഞ്ഞു കൊണ്ട് പ്രസംഗിച്ചു. ഭഗവത് ഗീതയും, ബൈബിളും, ഖുറാനും ഒക്കെ പഠിക്കണ്ടതാണുന്നു സ്വാമിജി പറഞ്ഞു. നമ്മുടെ ശരീരം നമുക്കുവേണ്ടി മാത്രമല്ല മറ്റുള്ളവർക്കുവേണ്ടി ഉള്ളതാണെന്ന് പറഞ്ഞതോടൊപ്പം മറ്റുള്ളവരെ സഹായിക്കുവാൻ നാം ഓരോരുത്തരും സമയം ചിലവഴിക്കണമെന്നു സ്വാമിജി ആഹ്വാനം ചെയ്തു.
വിശിഷ്ടാതിഥി ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ചെയർമാൻ ഡോക്ടർ അഡ്വക്കേറ്റ് രാജീവ് രാജധാനി ആശംസകൾ നേര്ന്നതോടൊപ്പം പ്രകൃതി സംരക്ഷണത്തിനായും സാധുക്കളെ സഹായിക്കുവാനും അമേരിക്കയിൽ ഇരുന്നുകൊണ്ട് ഫിലിപ്പ് തോമസും, സുധിർ നമ്പ്യാരും, പിന്റോ കണ്ണമ്പള്ളിയും ഒക്കെ ചെയ്യുന്ന പ്രവർത്തനങ്ങൾ എത്ര അനുമോദിച്ചാലും മതിയാകില്ല എന്ന് പറഞ്ഞു. തന്റെ എല്ലാവിധ പിന്തുണയും നൽകുന്നുവെന്നും പറയുവാൻ അദ്ദേഹം മടിച്ചില്ല. കോവിട് നമ്മെ പാഠങ്ങൾ പലതും പഠിപ്പിച്ചു എന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതി സംരക്ഷണ ബോധ വത്കരണത്തിനായി വേൾഡ് മലയാളി കൗൺസിൽ രൂപം കൊടുത്ത 'ഉണർവ്' എന്ന ഷോർട്ഫിലിം കേരളാ ഗവണ്മെന്റ് അംഗീകാരം കിട്ടി എന്ന് മാത്രമല്ല അതിനു ശേഷമാണ് കേരളത്തിൽ വെള്ളപ്പൊക്കം ഉണ്ടായതെന്നും ജനങ്ങളെ കണ്ണ് തുറപ്പിക്കുന്ന ഒന്നായിരുന്നു ഷോർട് ഫിലിം എന്നും അദ്ദേഹം ഊന്നി പറഞ്ഞു. https://www.youtube.com/watch?v=9DqJXCMgi9Y
https://www.youtube.com/channel/UCgVTetSGDJik_8pM_qScRUQ
റീജിയൻ പ്രസിഡന്റ് സുധിർ നമ്പ്യാർ അധ്യക്ഷ പ്രസംഗം നടത്തി. ബ്രിട്ടീഷ് കൊളംബിയ മുതൽ ടെക്സസ് വരെയുള്ള വിവിധ പ്രൊവിൻസ് ഭാരവാഹികളെയും അംഗങ്ങളെയും അനുമോദിച്ചതോടൊപ്പം അമേരിക്ക റീജിയന്റെ വളർച്ചയിൽ അദ്ദേഹം അതിന് മുൻകൈ എടുത്തു പ്രവർത്തിക്കുന്ന ഏവരോടും താൻ കടപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞു. തുടർന്നും ഏവരുടെയും അൽമാർത്ഥമായ സഹകരണം ശ്രീ നമ്പ്യാർ അഭ്യര്ത്ഥിച്ചു.
ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി വിശിഷ്ടാതിഥികളോടൊപ്പം ഗ്ലോബൽ, റീജിയൻ, പ്രൊവിൻസ് നേതാക്കളെയും കലാകാരന്മാരെയും പങ്കെടുക്കുന്ന ഏവർക്കും സ്വാഗതം ആശംസിച്ചു. പരിപാടിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുന്ന അമേരിക്ക റീജിയൻ, പ്രൊവിൻസ് ഭാരവാഹികളെ അനുമോദിക്കുവാനും അദ്ദേഹം മറന്നില്ല. മേജർ രവി, ഫാദർ ക്രിസ്റ്റി, സ്വാമി സിദ്ധാനന്ദ, ഡോ. രാജീവ് രാജധാനി മുതലായ വിശിഷ്ടാതിഥികളെയും രാഗ പൗർണമികലാ സമിതിയെയും ലഭിച്ചതിൽ റീജിയനുവേണ്ടി അതിയായ സന്തോഷം അറിയിച്ചു.
ഗ്ലോബൽ പ്രസിഡന്റ് ശ്രീ ഗോപാല പിള്ള, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഓർഗനൈസഷൻ ഡെവലൊപ്മെന്റ് ശ്രീ പി. സി. മാത്യു മുതലായ ഗ്ലോബൽ നേതാക്കൾ വേൾഡ് മലയാളി കൗൺസിൽ അമേരിക്കയിൽ മാത്രമല്ല ലോകത്തെമ്പാടും ചെയ്യുന്ന നല്ല പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. അമേരിക്ക റീജിയൻ അടുത്ത കാലത്തു (കോവിഡ് തുടങ്ങിയ കാലയളവിൽ) നടത്തിയ ഫീഡ് അമേരിക്ക പ്രോഗ്രാം വഴി ഇരുപത്തയ്യായിരം മീൽസ് നൽകിയതും തണുപ്പ് കാലം തുടങ്ങിയപ്പോൾ ബർലിങ്ടൺ കോട്ടു ഫാക്ടറി വഴി നടത്തിയ കോട്ടു ദാനവും, കോവിഡിനെ വകവെക്കാതെ കാർട്ടർ ബ്ലഡ് കെയർ വഴി ബ്ലഡ് ഡോനേഷൻ (നോർത്ത് ടെക്സസ് പ്രൊവിൻസ്, ഹൂസ്റ്റൺ പ്രൊവിൻസ്) നടത്തിയതും, കേരളത്തിൽ പുനലൂർ കേന്ദ്രമാക്കി അൻപതോളം സ്കൂളുകളെ പങ്കെടുപ്പിച്ചു
കൊണ്ട് ചിത്ര രചന മത്സരം നടത്തിയതും, ചിറമേൽ അച്ചനോട് സഹകരിച്ചുകൊണ്ടു അമ്പതു ലക്ഷം രൂപയുടെ ചാരിറ്റി പ്രവർത്തനം നടത്തിയതും തങ്ങളുടെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു.
അമേരിക്ക റീജിയൻ പബ്ലിക് റിലേഷൻ ഓഫിസർ അനിൽ അഗസ്റ്റിൻ (ജോർജിയ) വിശിഷ്ടാതിഥികളെ സദസ്സിനു പരിചയപ്പെടുത്തി ഒപ്പം കലാകാരന്മാരെ അനുമോദിക്കുകയും ചെയ്തു. റീജിയൻ വൈസ് പ്രസിഡന്റ് ജോൺസൻ തലച്ചെല്ലൂർ പരിപാടികൾ തുടക്കം മുതൽ മനോഹരമായി മാനേജ് ചെയ്തു. കൂടാതെ നാട്ടിൽ നിന്നും കലാകാരന്മാരെ സഘടിപ്പിക്കുവാൻ കഴിഞ്ഞതിൽ താൻ സന്തോഷിക്കുന്നു എന്നും പറഞ്ഞു.
റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, അഡൈ്വസറി ചെയർ ശ്രീ ചാക്കോ കോയിക്കലേത്ത്, റീജിയൻ വൈസ് ചെയർസ് ഫിലിപ്പ് മാരേട്ട്, ശ്രീമതി ശാന്താ പിള്ള മുതലായവർ ആശംസ പ്രസംഗങ്ങൾ നടത്തുകയും റീജിയൻ പ്രസിഡന്റ് സുധീർ നമ്പ്യാരുടെയും പിന്റോ കണ്ണമ്പള്ളിയുടെ സുധീരമായ പ്രവർത്തനങ്ങളിൽ സന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തു.
അഡ്മിൻ വൈസ് പ്രസിഡന്റ് എൽദോ പീറ്റർ, സെസിൽ ചെറിയാൻ (റീജിയൻ ട്രഷറർ), ശോശാമ്മ ആൻഡ്രൂസ് റീജിയൻ വിമൻസ് ഫോറം ചെയർ, ആലിസ് മഞ്ചേരി വിമൻസ് ഫോറം സെക്രട്ടറി,, മേരി ഫിലിപ്പ് റീജിയൻ ഹെൽത്ത് ഫോറം പ്രസിഡന്റ്, ഉഷ ജോർജ് റീജിയൻ വിമൻസ് ഫോറം വൈസ് ചെയർ, ലീലാമ്മ അപ്പുക്കുട്ടൻ, ബെഡ്സിലി എബി, സന്തോഷ് പുനലൂർ റീജിയൻ വൈസ് പ്രസിഡന്റ്, മാത്യൂസ് എബ്രഹാം, മുതലായവരും വിവിധ പ്രൊവിൻസ് പ്രതിനിധികളും പരിപാടികളിൽ പങ്കെടുത്തു ആശംസകൾ നേർന്നു.
അജയകുമാറിന്റെ നേതൃത്വത്തിൽ ഉള്ള കലാകാരന്മാർ സ്റ്റേജ് തകർത്തു പരിപാടികൾ മനോഹരമാക്കി. മാധുര്യമേറും ഗാനങ്ങൾ, കുടുകുടെ ചിരിപ്പിക്കുന്ന മിമിക്രിയും, എല്ലാം തന്നെ അടിപൊളി ആയി.
ബെഞ്ചമിൻ തോമസ്, മാത്യു തോമസ്, മാത്യു മുണ്ടക്കൽ, റോയ് മാത്യു, ജോമോൻ ഇടയാടി, ആൻ ലൂക്കോസ് (ഷിക്കാഗോ), ജാക്സൺ ജോയ് (വാൻ കോവർ), ആലിസ് മഞ്ചേരി (ഫ്ളോറിഡ), ശോശാമ്മ അൻഡ്രൂസ്, ആൻസി തലച്ചെല്ലൂർ, അലക്സ് അലക്സാണ്ടർ, സുകു വര്ഗീസ്, മറ്റു പലരും പരിപാടികൾ ആസ്വദിച്ചു എന്നും ഉള്ള അഭിപ്രായങ്ങൾ ഓപ്പൺ ഫോറത്തിൽ അറിയിച്ചു. മറ്റു പ്രൊവിൻസ് നേതാക്കളായ മാലിനി നായർ (ന്യൂ ജേഴ്സി പ്രൊവിൻസ് പ്രസിഡന്റ്), ദൃ. ജേക്കബ് തോമസ് (ന്യൂ യോർക്ക് പ്രൊവിൻസ് പ്രസിഡന്റ്), ബിജോയ് വടക്കൂട്ട് (കാലിഫോർണിയ പ്രൊവിൻസ് പ്രസിഡന്റ്), സോണി കണ്ണോട്ടുതറ (ഫ്ളോറിഡ പ്രൊവിൻസ് പ്രസിഡന്റ്), പുന്നൂസ് തോമസ് (ഒക്ലഹോമ പ്രൊവിൻസ് പ്രസിഡന്റ്), ബിജു കൂടത്തിൽ (ടോറോണ്ടോ പ്രൊവിൻസ് പ്രസിഡന്റ്), ജോസ് കുരിയൻ (ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസ് പ്രസിഡന്റ്), ജോമോൻ ഇടയാടി (ഹൂസ്റ്റൺ പ്രൊവിൻസ് പ്രസിഡന്റ്), സുകു വര്ഗീസ് (നോർത്ത് ടെക്സസ് പ്രൊവിൻസ് പ്രസിഡന്റ്), വര്ഗീസ് കെ വര്ഗീസ് ഡി. എഫ്. ഡബ്ല്യൂ. പ്രൊവിൻസ് പ്രസിഡന്റ്), അനീഷ് ജെയിംസ് (സൗത്ത് ജേഴ്സി പ്രസിഡന്റ്), മുതലായവരും പ്രൊവിൻസ് ചെയർമാൻ മാരായ മാത്യുക്കുട്ടി ആലുംപറമ്പിൽ, അലക്സ് അലക്സാണ്ടർ, സാം മാത്യു, മാത്യു വന്താൻ, സോമോൻ സക്കറിയ, മാത്യു തോമസ്, സാബു തലപ്പാല, ഡോ. എലിസബത്ത് മാമൻ പ്രസാദ്, സോദരൻ (കാലിഫോർണിയ), മാത്യു തോമസ് (ഫ്ളോറിഡ), അലക്സ് അലക്സാണ്ടർ (ഡാളസ്), പോൾ മത്തായി (സൗത്ത് ജേഴ്സി), സഖറിയ കരുവേലി (ന്യൂ യോർക്ക്), തമ്പി മാത്യു (അഡൈ്വസറി ചെയർമാൻ, ഷിക്കാഗോ)
ഫിലിപ്പ് മാരേട്ട് (എ വൺ ടി. വി.) പരിപാടി മനോഹരമായി ബ്രോഡ് കാസ്റ്റ് ചെയ്യുകയും ഇത്തരം പരിപാടികൾ ആർക്കുവേണമെങ്കിലും ചെയ്തു കൊടുക്കുവാൻ തയ്യാറാണെന്നും പറഞ്ഞു. യു ട്യൂബിലും ഫെയ്സ് ബുക്കിലും പ്രോഗ്രാം അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. https://youtu.be/zoFMHWZ6H9E
ഗ്ലോബൽ ചെയർമാൻ ഡോക്ടർ ഇബ്രാഹിം ഹാജി, വൈസ് ചെയർ പേഴ്സൺ ഡോക്ടർ വിജയ ലക്ഷ്മി, ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, ഗ്രിഗറി മേടയിൽ, തോമസ് അറമ്പൻകുടി മുതലായവർ പരിപാടികൾ ഭംഗിയായതിൽ സന്തുഷ്ടി പ്രകടിപ്പിച്ചു. visit www.WMCAmerica.org or www.WorldMalayaleeCouncil.org
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്