Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബീർഭൂമി എംപിയും നടിയുമായ ശതാബ്ദി റോയ് തൃണമൂൽ വിട്ടേക്കും; പാർട്ടിയിൽ കൂടിയാലോചനകളില്ലെന്നും പൊതുപരിപാടികളിൽ നിന്ന് മാറ്റി നിർത്തുന്നുവെന്നും ഫേസ്‌ബുക്ക് പോസ്റ്റ്; തീരുമാനം ഞായറാഴ്ച പ്രഖ്യാപിക്കുമെന്നും ശതാബ്ദി റോയ്

ബീർഭൂമി എംപിയും നടിയുമായ ശതാബ്ദി റോയ് തൃണമൂൽ വിട്ടേക്കും;  പാർട്ടിയിൽ കൂടിയാലോചനകളില്ലെന്നും പൊതുപരിപാടികളിൽ നിന്ന് മാറ്റി നിർത്തുന്നുവെന്നും ഫേസ്‌ബുക്ക് പോസ്റ്റ്; തീരുമാനം ഞായറാഴ്ച പ്രഖ്യാപിക്കുമെന്നും ശതാബ്ദി റോയ്

ന്യൂസ് ഡെസ്‌ക്‌

കൊൽക്കത്ത: ബീർഭൂമിൽ നിന്നുള്ള പാർലമെന്റ് അംഗവും നടിയുമായ ശതാബ്ദി റോയ് തൃണമൂൽ കോൺഗ്രസ് വിട്ടേക്കുമെന്ന് സൂചന. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തൃണമൂൽ നേതാക്കളെ കൂട്ടത്തോടെ പാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ ബിജെപി തുടരുന്നതിനിടെയാണ് ശതാബ്ദി റോയ് പാർട്ടി വിട്ടേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. തന്റെ തീരുമാനം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്കു പ്രഖ്യാപിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ശതാബ്ദി റോയ് അറിയിച്ചു.

തൃണമൂൽ കോൺഗ്രസിന്റെ ജനകീയ മുഖമായി അറിയപ്പെടുന്ന ശതാബ്ദി റോയ് 2009 മുതൽ ബീർഭൂമിൽ നിന്നുള്ള പാർലമെന്റ് അംഗമാണ്. ബംഗാൾ മന്ത്രി ജ്യോതിക് മാലിക്കിനെ വെല്ലുവിളിച്ചു കൊണ്ട് 50ഓളം തൃണമൂൽ എംഎൽഎമാർ അടുത്ത മാസം ബിജെപിയിൽ ചേരുമെന്നു ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിന്റെ പ്രസ്താവനയ്ക്കു തൊട്ടുപിന്നാലെയാണ് അഭ്യൂഹങ്ങൾ ശക്തമാക്കി ശതാബ്ദി റോയിയുടെ ഫേസ്‌ബുക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

മുന്മന്ത്രി സുവേന്ദു അധികാരി ഉൾപ്പെടെ ഏഴ് എംഎൽഎമാർ പാർട്ടിവിട്ടതിനു തൊട്ടുപിന്നാലെ ഡിസംബർ 29 ന് മമത പങ്കെടുത്ത ആദ്യ പൊതുപരിപാടിയിൽ മമതയ്‌ക്കൊപ്പം നിലകൊണ്ട ശതാബ്ദിയുടെ മനംമാറ്റം പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. താരത്തിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനു ശേഷം ശതാബ്ദി റോയിയുടെ ഫോൺ സിച്ച് ഓഫ് ആണെന്നും ശതാബ്ദിയുമായി ബന്ധപ്പെടാനാകുന്നില്ലെന്നും തൃണമൂൽ നേതാക്കൾ പ്രതികരിച്ചു.

പാർട്ടിയിൽ കൂടിയാലോചനകളില്ലെന്നും പല പൊതുപരിപാടികളിൽ നിന്നും തന്നെ ബോധപൂർവ്വം മാറ്റിനിർത്തുകയാണെന്നും ഏറെ മാനസിക പ്രയാസം അനുഭവിക്കുന്നതായും ശതാബ്ദി റോയ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

എന്നാൽ ബിജെപി നീക്കത്തിൽ ആശങ്കയില്ലെന്നും അഴുകിത്തുടങ്ങിയ ചില എംഎൽഎമാരെ വിലയ്ക്കു വാങ്ങാൻ കഴിഞ്ഞുവെന്ന് വച്ച് തൃണമൂലിനെയാകെ വാങ്ങാൻ കഴിയുമെന്ന് വിചാരിക്കരുതെന്നും മമത ബാനർജി നേരത്തെ പ്രതികരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP