Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചെലോർക്ക് ശരിയാവും ചെലോർക്ക് ശരിയാവില്ല; വാക്സിൻ കൊണ്ട് എല്ലാം ശരിയാവുമെന്ന് കരുതുന്നവർക്ക് തിരിച്ചടി നൽകി പുതിയ പഠന റിപ്പോർട്ട്; പ്രതിരോധ ശേഷി അഞ്ചുമാസം വരേ മാത്രം; വാക്സിൻ എടുത്താലും രോഗം വന്നേക്കാമെന്നും റിപ്പോർട്ട്

ചെലോർക്ക് ശരിയാവും ചെലോർക്ക് ശരിയാവില്ല; വാക്സിൻ കൊണ്ട് എല്ലാം ശരിയാവുമെന്ന് കരുതുന്നവർക്ക് തിരിച്ചടി നൽകി പുതിയ പഠന റിപ്പോർട്ട്; പ്രതിരോധ ശേഷി അഞ്ചുമാസം വരേ മാത്രം; വാക്സിൻ എടുത്താലും രോഗം വന്നേക്കാമെന്നും റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

മാനവരാശിയുടെ പ്രതീക്ഷകൾക്ക് തന്നെ മങ്ങലേൽപ്പിച്ച് കോവിഡ് വാക്‌സിനെപ്പറ്റിയുള്ള പുതിയ പഠന റിപ്പോർട്ട് പുറത്ത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോവിഡ് വാക്‌സിൻ വേണ്ടത്ര ഗുണം ചെയ്യില്ലെന്നാണ്് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. വാക്‌സിൻ എടുത്താൽ പ്രതിരോധശേഷി അഞ്ച് മാസം നീണ്ടുനിൽക്കുമെങ്കിലും ആളുകൾക്ക് തുടർന്നും വൈറസ് ബാധ ഉണ്ടായേക്കാം എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ (പിഎച്ച്ഇ) സൈറൻ പഠനത്തിൽ നിന്നുള്ള ആദ്യ റിപ്പോർട്ടിലാണ് ഇ ആശങ്ക പങ്കുവെക്കുന്നത്.

രോഗപ്രതിരോധ ശേഷിയുള്ളവരിൽ വളരെ കുറച്ചുപേർക്ക് തുടർന്നും മൂക്കിലും തൊണ്ടയിലും വൈറസ് വഹിക്കാൻ കഴിയുമെന്നും അതിനാൽ ഇത് മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത യുണ്ടെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മുമ്പത്തെ കോവിഡ് -19 അണുബാധ കുറ ഞ്ഞത് അഞ്ച് മാസമെങ്കിലും പ്രതിരോധശേഷി നൽകുന്നു എന്നിരുന്നാലും ആളുകൾ ഇപ്പോഴും വൈറസ് വഹിക്കുകയും പകരുകയും ചെയ്യുമെന്ന് പുതിയ പഠനം പറയുന്നു.ആദ്യ വേവിൽ രോഗം പിടിപെട്ട ആളുകൾക്ക് ഇപ്പോൾ കോവിഡ് വീണ്ടും പിടിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ആന്റിബോഡികൾ ശരീരത്തിൽ രൂപം കൊണ്ടവരിൽ വീണ്ടും വൈറസ് ബാധ ഉണ്ടാവുക എന്ന ത് വിരളമാണെങ്കിലും അത്തരത്തിൽ തീർത്തും ഉണ്ടാകില്ല എന്ന് പറയാനാവില്ല. 6,614 കേസുകൾ പഠനവിധേയമാക്കിയതിൽ 44 പേരിൽ ഇത്തരത്തിലുള്ള രണ്ടാം വൈറസ് ബാധ കണ്ടെത്തിയിട്ടു ണ്ട്. കോവിഡ്-19 ന് എതിരെയുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷിയെ കുറിച്ച് കൂടുതൽ അറിയാൻ ഈ പഠനം സഹായിച്ചു എന്നാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ മുതിർന്ന മെഡിക്കൽ അഡൈ്വസറും സൈറൻ സ്റ്റഡീസിന്റെ മേധാവിയുമായ പ്രൊഫസർ സൂസൻ ഹോപ്കിൻസ് പറയുന്നത്.അതായത്, ഒരിക്കൽ കോവിഡ് ബാധിച്ചാൽ പിന്നീട് അത് ബാധിക്കില്ലെ ന്നത് തീർത്തും അബദ്ധമായ ഒരു ധാരണയാണെന്ന് ചുരുക്കം. മാത്രമല്ല, ഒരിക്കൽ രോഗം വന്ന് ഭേദമായവർക്ക് വീണ്ടും ഒരുപക്ഷെ രോഗബാധ ഉണ്ടായില്ലെങ്കിൽ കൂടി മറ്റുള്ളവരിലേക്ക് ഇവർ രോഗം പടർത്താനുള്ള സാധ്യത കൂടുതലാണ്. ജൂൺ മാസം മുതൽ തന്നെ ബ്രിട്ടനിലാകമാനമായി ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരെ സ്ഥിരമായ പരിശോധനകൾക്ക് വിധേയരാക്കുന്നു ണ്ട് . അവരിൽ പലരുടെയും ശരീരത്തിൽ കണ്ടെത്തിയ ആന്റിബോഡി സൂചിപ്പിക്കുന്നത് അവർ ക്ക് നേരത്തേ കോവിഡ് ബാധ ഉണ്ടായിരിക്കാം എന്നാണ്.

ചുരുക്കത്തിൽ, ഒരിക്കൽ രോഗം ബാധിച്ചതിനാൽ കൈവരുന്ന സ്വാഭാവിക പ്രതിരോധ ശക്തി, പിന്നീട് രോഗബാധ ഉണ്ടാകുന്നതിൽ നിന്നും 83 ശതമാനം മാത്രമേ തടയുന്നുള്ളു. മാത്രമല്ല, ഈ സ്വാഭാവിക പ്രതിരോധശേഷി എന്നെന്നും ശരീരത്തിൽ നിലനിൽക്കുകയുമില്ല. ഇനി പ്രതിരോധ ശേഷി ഉണ്ടെങ്കിൽ കൂടി വൈറസ് പൂർണ്ണമായും നശിക്കണമെന്നില്ല. ലക്ഷണങ്ങൾ കാട്ടാതെ അവരുടെ ശരീരത്തിൽ ഒളിഞ്ഞിരുന്ന് അവസരം കിട്ടുമ്പോൾ മറ്റുള്ളവരിലേക്ക് ഇത് പടരുകയും ചെയ്യാം.
ഒരിക്കൽ രോഗം വരുമ്പോൾ ശരീരത്തിൽ രൂപപ്പെടുന്ന ആന്റിബോഡികൾ പിന്നീട് ഒരു അണു ബാധ ഉണ്ടാകാതെ സംരക്ഷിക്കുന്നുണ്ട്, പക്ഷെ 100 ശതമാനം സംരക്ഷണം ഉറപ്പു വരുത്തുന്നില്ല എന്നുമാത്രം. അതുകൊണ്ടു തന്നെ ഒരിക്കൽ രോഗം വന്ന് ഭേദമായവർ കരുതൽ ഉപേക്ഷിക്കരു ത്. നിയന്ത്രണങ്ങൾ പിന്തുടരുക തന്നെവേണം. എന്തുകൊണ്ടാണ് ചിലരിൽ ഈ സ്വാഭാവിക പ്ര തിരോധ ശേഷി പൂർണ്ണമായും ഫലവത്താകാത്തത് എന്നതിനെ കുറിച്ച് പഠനം നടക്കുകയാണ്. ഇതിന്റെ ഉത്തരം ലഭിച്ചാൽ ഒരുപക്ഷെ വാക്സിനും ഇത്തരക്കാർക്ക് ഫലവത്താകുമോ എന്നറി യാൻ കഴിഞ്ഞേക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP