Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടുക്കി ജില്ലയിൽ 102.26 ചതുരശ്ര കിലോമീറ്റർ സ്ഥലം പരിസ്ഥിതി ലോല മേഖലയാവും; ദേവികുളം താലൂക്കിലെ കണ്ണൻ ദേവൻ, മറയൂർ, കീഴാന്തൂർ, കാന്തല്ലൂർ, കൊട്ടക്കാമ്പൂർ, വട്ടവട വില്ലേജുകളിലെ പ്രദേശങ്ങളും കരട് വിജ്ഞാപനത്തിൽ; മേഖലാ മാസ്റ്റർ പ്ലാൻ സംസ്ഥാനം തയ്യാറാക്കണം; ഇനി ഇ എസ്‌സെ ഡ് ചർച്ചയും

ഇടുക്കി ജില്ലയിൽ 102.26 ചതുരശ്ര കിലോമീറ്റർ സ്ഥലം പരിസ്ഥിതി ലോല മേഖലയാവും; ദേവികുളം താലൂക്കിലെ കണ്ണൻ ദേവൻ, മറയൂർ, കീഴാന്തൂർ, കാന്തല്ലൂർ, കൊട്ടക്കാമ്പൂർ, വട്ടവട വില്ലേജുകളിലെ പ്രദേശങ്ങളും കരട് വിജ്ഞാപനത്തിൽ; മേഖലാ മാസ്റ്റർ പ്ലാൻ സംസ്ഥാനം തയ്യാറാക്കണം; ഇനി ഇ എസ്‌സെ ഡ് ചർച്ചയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : ഇടുക്കി ജില്ലയിൽ 102.26 ചതുരശ്ര കിലോമീറ്റർ സ്ഥലം പരിസ്ഥിതി ലോല മേഖലയായി (ഇഎസ്സെഡ്) പ്രഖ്യാപിക്കും. ഇതിനുള്ള നടപിടൾ തുടങ്ങി. ഇതിന്റെ ഭാഗമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കരടു വിജ്ഞാപനമിറക്കി. 2016 ജനുവരി 7ലെ കരടു പിൻവലിച്ചാണു പുതിയ വിജ്ഞാപനം. ഔദ്യോഗിക ഗസറ്റിലുള്ള കരടിനെക്കുറിച്ച് 60 ദിവസത്തിനകം പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായമറിയിക്കാം. അതിന് ശേഷം അന്തിമ വിജ്ഞാപനം ഇറങ്ങും.

ഇരവികുളം ദേശീയോദ്യാനം, ചിന്നാർ വന്യജീവി സങ്കേതം, ആനമുടിചോല ദേശീയോദ്യാനം, കുറിഞ്ഞിമല വന്യജീവി സങ്കേതം, പാമ്പാടുംചോല ദേശീയോദ്യാനം എന്നിവയ്ക്കു ചുറ്റുമാണിത്. ദേവികുളം താലൂക്കിലെ കണ്ണൻ ദേവൻ, മറയൂർ, കീഴാന്തൂർ, കാന്തല്ലൂർ, കൊട്ടക്കാമ്പൂർ, വട്ടവട വില്ലേജുകളിലെ പ്രദേശങ്ങളാണ് ഇഎസ്സെഡിലുള്ളത്. മൂന്നാറിലെ പരിസ്ഥിതിയെ സംര്കഷിക്കാനാണ് ഈ നീക്കം. ഇതോടെ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും നിലയ്ക്കാനാണ് സാധ്യത.

അന്തിമ വിജ്ഞാപനമിറങ്ങി 2 വർഷത്തിനകം പ്രദേശവാസികളുമായി ചർച്ച നടത്തി ഇഎസ്സെഡിനായി മേഖലാ മാസ്റ്റർ പ്ലാൻ സംസ്ഥാന സർക്കാർ തയാറാക്കണം. വനം, ഹോർട്ടികൾചർ മേഖലകൾ, കൃഷിയിടങ്ങൾ, പാർക്ക്, ഉല്ലാസാവശ്യങ്ങൾക്കുള്ള തുറസ്സായ സ്ഥലങ്ങൾ എന്നിവ വാണിജ്യ, വ്യവസായ, ഭവന ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാവില്ല.

ഇടുക്കി ജില്ലാ കലക്ടറുടെ അധ്യക്ഷതയിലുള്ള മേൽനോട്ട സമിതിയുടെ ശുപാർശയോടെയും വ്യവസ്ഥകൾക്കു വിധേയമായി ചില നിർമ്മാണങ്ങൾക്ക് അനുമതി നൽകും. പ്രദേശവാസികൾക്കു കൃഷി ഭൂമിയുടെയും മറ്റും സ്ഥിതി മാറ്റാം, പുതിയ പാത നിർമ്മിക്കാം, നിലവിലേതിന്റെ വീതി കൂട്ടാം; പൊതു അടിസ്ഥാന സൗകര്യങ്ങൾ, മലിനീകരണമില്ലാത്ത ചെറുകിട വ്യവസായം, കുടിൽ വ്യവസായം, ഇക്കോ ടൂറിസ ഭാഗമായ ഹോംസ്റ്റേ എന്നിവയ്ക്ക് ഇങ്ങനെ അനുമതി കിട്ടും..

പരിസ്ഥിതി ലോല മേഖല വരുന്നതോടെ വന്യജീവി സങ്കേതത്തിന് ചുറ്റും സംരക്ഷിത കവചമൊരുങ്ങുമെങ്കിലും ജനജീവിതം ദുസഹകമാകുമെന്ന ആശങ്കയിൽ ജനങ്ങൾക്കുണ്ട്. കടുത്ത നിയന്ത്രണങ്ങൾ ഈ മേഖലയിലെ താമസം ഉപേക്ഷിക്കാൻ വഴിയൊരുക്കുമെന്നും കരുതുന്നവരുണ്ട്. ഇത് വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടനൽകും. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് ഈ നീക്കം കേന്ദ്രം നടത്തുന്നതെന്നതും ശ്രദ്ധേയമാണ്.

വനത്തിനും വന്യജീവി സംരക്ഷണത്തിനും ഗുണകരമാകുന്നതാണ് പരിസ്ഥിതി ലോല മേഖലാ പ്രഖ്യാപനം. എന്നാൽ സംരക്ഷണം കൂടുന്നതോടെ വന്യജീവികളുടെ സഞ്ചാരം വർധിക്കാനും കാർഷിക വിളകൾ നശിപ്പിക്കപ്പെടാനും സാധ്യതയേറെയാണെന്ന് പരാതിയുണ്ട്. കർഷകരും വനപാലകരുംതമ്മിൽ നിരന്തരം തർക്കങ്ങൾ നടക്കുന്ന മേഖലയാണിത്. ഭൂമിയുടെ വില കുറയാനും കാരണമായേക്കാം.

റോഡുൾപ്പടെയുള്ള അടിസ്ഥാന വികസനങ്ങൾക്കും വനസംരക്ഷണ നിയമങ്ങൾ പാലിക്കേണ്ടിവരും. വിനോദ സഞ്ചാര സാധ്യതകൾ അടയുമെന്നും ആശങ്കയുണ്ട്. വാണിജ്യ ആവശ്യത്തിനുള്ള നിർമ്മാണങ്ങൾക്ക് വിലക്കുള്ളതിനാൽ പരിസ്ഥിതി സൗഹാർദപരമായ താൽക്കാലിക നിർമ്മാണങ്ങളെ സാധിക്കുവെന്നതും വിവാദങ്ങൾക്ക് പുതിയ തലം നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP