Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് വാക്സിൻ പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതക്ക് കാരണമാകുമോ? കുത്തിവയ്പ് എടുത്താൽ കോവിഡ് ബാധിക്കുമോ? പാർശ്വഫലങ്ങൾ കഠിനമോ? ശനിയാഴ്ച വിതരണം തുടങ്ങാനിരിക്കെ വ്യാജപ്രചാരണങ്ങൾക്ക് തെല്ലും കുറവില്ല; എല്ലാ സംശയങ്ങൾക്കും സോഷ്യൽ മീഡിയയിലൂടെ മറുപടി പറഞ്ഞ് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ

കോവിഡ് വാക്സിൻ പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതക്ക് കാരണമാകുമോ? കുത്തിവയ്പ് എടുത്താൽ കോവിഡ് ബാധിക്കുമോ? പാർശ്വഫലങ്ങൾ കഠിനമോ? ശനിയാഴ്ച വിതരണം തുടങ്ങാനിരിക്കെ വ്യാജപ്രചാരണങ്ങൾക്ക് തെല്ലും കുറവില്ല; എല്ലാ സംശയങ്ങൾക്കും സോഷ്യൽ മീഡിയയിലൂടെ മറുപടി പറഞ്ഞ് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് വാക്സിൻ വരവായതോടെ പതിവ് പോലെ ചില കോണുകളിൽ നിന്ന് എതിർശബ്ദങ്ങൾ കേൾക്കുന്നുണ്ട്. അത്തരം വ്യാജപ്രചാരണത്തിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ രംഗത്തെത്തി. വാക്സിൻ വിതരണം ശനിയാഴ്ച തുടങ്ങാനിരിക്കെയാണ് വ്യാജപ്രചാരണങ്ങൾക്ക് മന്ത്രി സോഷ്യൽ മീഡിയയിലൂടെ മറുപടി നൽകിയത്. വാക്സിൻ കുത്തിവച്ചാലുണ്ടാകുന്ന പാർശ്വഫലങ്ങൾ, കോവിഡ് ബാധ, വന്ധ്യത തുടങ്ങിയ പ്രചാരണങ്ങൾക്കാണ് മന്ത്രി മറുപടി നൽകിയത്.

മറ്റു പല വാക്സിനുകൾക്കും ബാധകമാകുന്നത് പോലെ, ചിലർക്ക് മിതമായ പനി, കുത്തിവയ്‌പ്പെടുത്ത ഭാഗത്തോ ശരീരത്തിന്റെ ഭാഗങ്ങളിലോ വേദന തുടങ്ങിയ പാർശ്വഫലങ്ങളുണ്ടാകും. എന്നാൽ ഈ പാർശ്വഫലങ്ങൾ താൽക്കാലികമാണ്, കുറച്ച് സമയത്തിന് ശേഷം അവ ഭേദമാകുമെന്നായിരുന്നു വാക്സിന് എന്തെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങളുണ്ടോ എന്ന ചോദ്യത്തിന് മന്ത്രിയുടെ മറുപടി.

വാക്സിൻ കുത്തിവച്ചാൽ കോവിഡ് ബാധിക്കുമെന്നാണ് മറ്റൊരു പ്രചാരണം. വാക്സിൻ എടുത്ത ശേഷം കോവിഡ് ബാധിക്കാനുള്ള സാധ്യതയില്ല. വാക്സിൻ എടുക്കുന്നതിന് മുമ്പ് കോവിഡ് ബാധിച്ച ഒരാൾക്ക് വാക്സിൻ എടുത്ത ശേഷവും രോഗ ലക്ഷണങ്ങൾ പ്രകടമാകാം. മിതമായ പനി പോലുള്ള താൽക്കാലിക പാർശ്വഫലങ്ങൾ കോവിഡ് 19 ബാധിച്ചതായി തെറ്റിദ്ധരിക്കരുത്' മന്ത്രി പറഞ്ഞു.

കോവിഡ് വാക്സിൻ പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതക്ക് കാരണമാകുമോ എന്നതാണ് മറ്റൊരു ചോദ്യം. കോവിഡ് വാക്സിൻ പുരുഷന്മാരിലോ സ്ത്രീകളിലോ വന്ധ്യതയ്ക്ക് കാരണമാകുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. കോവിഡ്19 രോഗത്തിന്റെ ഫലമായി വന്ധ്യത സംഭവിക്കുമോ എന്നറിയില്ല. കോവിഡ് 19 നെക്കുറിച്ച് ശരിയായ വിവരങ്ങൾ ലഭിക്കുന്നതിന് സർക്കാരിന്റെ ഔദ്യോഗിക ആശയവിനിമയ സംവിധാനങ്ങളെ മാത്രം വിശ്വസിക്കുക. ഇത്തരം കിംവദന്തികളോ സ്ഥിരീകരിക്കാത്ത ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങളോ ദയവായി ശ്രദ്ധിക്കരുത്- ഹർഷ വർധൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP