Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടപ്പും ഇരിപ്പും ഹീറോയെ പോലെ; കൈയിലിരുപ്പ് വില്ലന്റെയും; കിളിമാനൂർ ഇരട്ടച്ചിറ പെട്രോൾപമ്പിൽ ബുള്ളറ്റിലെത്തി പണം തട്ടാനുള്ള സിനിമാ സ്റ്റൈൽ ശ്രമം തിരിച്ചടിയായി; പൊലീസിനെ വട്ടം കറക്കിയ വടിവാൾ വിനീത് പിടിയിൽ; അകത്തായത് മോഷ്ടിച്ച കാറിൽ മുങ്ങാൻ നോക്കുമ്പോൾ

നടപ്പും ഇരിപ്പും ഹീറോയെ പോലെ; കൈയിലിരുപ്പ് വില്ലന്റെയും; കിളിമാനൂർ ഇരട്ടച്ചിറ പെട്രോൾപമ്പിൽ ബുള്ളറ്റിലെത്തി പണം തട്ടാനുള്ള സിനിമാ സ്റ്റൈൽ ശ്രമം തിരിച്ചടിയായി; പൊലീസിനെ വട്ടം കറക്കിയ വടിവാൾ വിനീത് പിടിയിൽ; അകത്തായത് മോഷ്ടിച്ച കാറിൽ മുങ്ങാൻ നോക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

 കൊല്ലം: സിനിമയെ വെല്ലുന്ന രീതിയിൽ കവർച്ച നടത്തുന്ന വടിവാൾ വിനീതുകൊല്ലത്ത് പിടിയിൽ. എറണാകുളം മുതൽ കന്യാകുമാരി വരെ നിരവധി കേസുകളുള്ള മിഷേൽ, ഷിൻസി, ശ്യാം എന്നിവരടങ്ങുന്ന സംഘത്തിന്റെ നായകനാണ് വിനീത്. ചടയമംഗലത്തുനിന്ന് മോഷ്ടിച്ച കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്.

വിനീത് പ്രായപൂർത്തിയാകുന്നതിനു മുമ്പ് മോഷണം തുടങ്ങിയതാണ്. ഷിൻസിയെ വിവാഹംചെയ്ത ശേഷം ഇരുവരും ചേർന്നായി മോഷണം. ആലപ്പുഴ എടത്വ സ്വദേശിയാണ് വിനീത്. പുന്നമടക്കാരിയാണ് ഷിൻസി.ജുവനൈൽ ഹോമിൽ രണ്ടുവർഷത്തോളം ശിക്ഷയനുഭവിച്ച വിനീത് പിന്നീട് പിടിയിലായപ്പോഴൊക്കെ തടവുചാടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞമാസം അവസാനം വിനീത്, മിഷേൽ, ഷിൻസി, ശ്യാം എന്നിവരെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാൽ, കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽനിന്ന് വിനീതും മിഷേലും രക്ഷപ്പെട്ടു. അതിനുശേഷം 20 കവർച്ചകളാണ് വിവിധ സ്ഥലങ്ങളിൽ നടത്തിയത്. തിരുവനന്തപുരത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മിഷേലിനെ തിങ്കളാഴ്ച രാവിലെ 9.30ന് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 1.30ന് ചെങ്ങന്നൂരിൽനിന്ന് കൊല്ലത്തേക്ക് യാത്രചെയ്യുകയായിരുന്ന വള്ളികുന്നം സ്വദേശി ശ്രീപതിയുടെ കാർ, ബൈക്കിലെത്തിയ വിനീത് തടഞ്ഞു. തുടർന്ന് കാറിൽകയറി വടിവാൾ കഴുത്തിൽവച്ച് സ്വർണമാല, മോതിരം, മൊബൈൽ, ക്യാമറ എന്നിവ തട്ടിയെടുത്തു. ശേഷം ശ്രീപതിയെ ഇറക്കിവിട്ട് കാറുമായി കടന്നു. പിന്നീട് കാർ കൊല്ലം ചിന്നക്കടയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.

ഇതിനിടെ, പെട്രോൾ പമ്പിൽ മുഖം മൂടി ധരിച്ചെത്തി കത്തികാട്ടി പണം തട്ടാൻ ശ്രമം നടന്നിരുന്നു. കിളിമാനൂർ ഇരട്ടച്ചിറ ഇന്ത്യൻ ഓയിൽ പമ്പിൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ബുള്ളറ്റ് ബൈക്കിലെത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ പമ്പിലേയ്ക്ക് എണ്ണ അടിക്കുന്നതിനായി മറ്റൊരു വാഹനം കടന്ന് വന്നതോടെ പ്രതി രക്ഷപ്പെട്ടു. ഉടൻ തന്നെ വിവരം കിളിമാനൂർ പൊലീസിൽ അറിയിച്ചു തുടർന്നുള്ള അന്വഷണത്തിലാണ് കഴിഞ്ഞ കുറച്ച് ദിവസ്സങ്ങളിലായി കൊല്ലം , ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ പൊലീസ്സിനെ വട്ടം കറക്കിവന്ന വിനീത് പിടിയിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP