Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഹാവ്യാധിയിൽ നഷ്ടം ബാല്യ യൗവ്വനങ്ങൾ നഷ്ടമായ തലമുറ; നിയന്ത്രണങ്ങൾ പലരേയും മനസികമായി തകർക്കുന്നു; സൗഹൃദങ്ങൾ നഷ്ടമാകുന്ന കാലം തളർത്തുന്നത് പലരുടെയും മനോധൈര്യം. കൊറോണയുടേ പ്രത്യാഘാതങ്ങളിൽ നിന്നും പുതിയ തലമുറയെ രക്ഷിക്കാം

മഹാവ്യാധിയിൽ നഷ്ടം ബാല്യ യൗവ്വനങ്ങൾ നഷ്ടമായ തലമുറ; നിയന്ത്രണങ്ങൾ പലരേയും മനസികമായി തകർക്കുന്നു; സൗഹൃദങ്ങൾ നഷ്ടമാകുന്ന കാലം തളർത്തുന്നത് പലരുടെയും മനോധൈര്യം. കൊറോണയുടേ പ്രത്യാഘാതങ്ങളിൽ നിന്നും പുതിയ തലമുറയെ രക്ഷിക്കാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:സ്‌കൂളിലെ അവസാന വർഷങ്ങളിലൊക്കെയും ചാർലിയുടെ സ്വപ്നങ്ങളിൽ മുഴുവൻ കോളേജ് ജീവിതമായിരുന്നു. പുതിയ സുഹൃത്തുക്കൾ, പുതിയ ജീവിത ശൈലി പിന്നെ ഇതുവരെ ആസ്വദിക്കാത്ത സ്വാതന്ത്ര്യവും. എന്നാൽ, പാവം ചാർലിയെ കാത്തിരുന്ന യാഥാർ ത്ഥ്യം മറ്റൊന്നായിരുന്നു. സ്‌കൂൾ ഫൈനൽ കഴിഞ്ഞിറങ്ങിയ ചാർലിക്ക് വേണ്ടി കാത്തിരുന്നത് വീടിനുള്ളിലെ ഏകാന്തതയായിരുന്നു. ലോകം മുഴുവൻ ഭീഷണി വിതറിയ കൊറോണ, മറ്റനേ കം യുവാക്കളെ പോലെ ചാർലിയേയും വീടിനുള്ളിൽ അടച്ചുപൂട്ടി.

ലോക്ക്ഡൗൺ ഇളവിൽ കോളേജിലെത്തിയ ചാർലിക്ക് പക്ഷെ നിരാശയായിരുന്നു. പുതുതായി എത്തുന്നവർക്ക് സ്വാഗതമോതുന്ന ഫ്രഷേഴ്സ് ഇവന്റ് ഓൺലൈനിലായിരുന്നു സംഘടിപ്പിച്ചത്. ആദ്യത്തെ പരിഭ്രമമെല്ലാം ഒഴിഞ്ഞപ്പോൾ ചാർലി ശ്രമിച്ചത് സൗഹൃദങ്ങൾ ഉണ്ടാക്കുവാനായിരു ന്നു. കലാലയത്തിന്റെ വരാന്തകളിലും മറ്റും ഒത്തുകൂടിയ സൗഹൃദങ്ങൾക്ക് പക്ഷെ നേരിടേണ്ടി വന്നത് വിലക്കുകളായിരുന്നു. കാമ്പസിനുള്ളിൽ കൂട്ടം കൂടരുതെന്ന വിലക്ക് അവിടെയും ചാർ ലിയുടെ സ്വപ്നങ്ങളെ കരിയിച്ചുകളഞ്ഞു.

പിന്നീടൊരു ദിനം ഒരു മഴച്ചാറൽ ആസ്വദിക്കുവാനായി ഹോസ്റ്റൽ മുറിക്ക് വെളിയിലിറങ്ങിയ ചാർലിക്ക് ലഭിച്ചത് കനത്ത പിഴ ശിക്ഷയായിരുന്നു. അതോടെ സ്വപനങ്ങൾ നഷ്ടപ്പെട്ട ആ 18 കാരൻ തന്റെ മുറി വിട്ടെങ്ങും ഇറങ്ങാതെയായി. രണ്ടരമീറ്റർ വീതിമാത്രമുള്ള മുറിയിൽ കൂട്ടിനുള്ളത് സ്വന്തം ലാപ്ടോപ് മാത്രം. ദിവസങ്ങൾ കടന്നു പോകുന്നത് നിർവ്വികാരതയോടെ നോക്കി നിൽക്കനേ കഴിഞ്ഞിരുന്നുള്ളു. ജയിലിലടച്ച ഒരു ക്രിമിനലിന്റെഅനുഭവമായിരുന്നു തനിക്കെന്ന് ചാർലി പറയുന്നു.

ഇതൊരു ഒറ്റപ്പെടുത്ത സംഭവമല്ല. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കഴിഞ്ഞ ഒരു വർഷത്തോ ളമായി യുവാക്കളും കൗമാരക്കാരും ഇന്ന് കൂട്ടിലടച്ച പക്ഷികളാണ്. ലോകം മുഴുവൻ കൊറോണ യ്ക്കെതിരെ പോരാടുമ്പോൾ ഇവർക്ക് പൊരുതേണ്ടത് മറ്റു രണ്ട് ശത്രുക്കളോടും കൂടിയാണ്, ഏ കാന്തതയും കടുത്ത നിരാശയും. നിലവിൽ വിവിധ പ്രതിസന്ധികൾ നേരിടുന്ന ലോകത്തെ കൈപിടിച്ച് നയിക്കുവാൻ കരുത്തും വിദ്യാഭ്യാസവും ഉള്ള ഒരു യുവത ഉയർന്നു വരേണ്ടുന്ന കാലത്ത് ഇവ രണ്ടും ഇവർക്ക് നഷ്ടപ്പെടുകയാണ്.

കൗമാരപ്രായം ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവുമധികം വെല്ലുവിളികൾ നേരിടുന്ന സമ യമാണ്. ഒരു വ്യക്തിയുടെ വ്യക്തിത്വവും സ്വത്വം തിരിച്ചറിയപ്പെടുകയും അത് വികസി പ്പിക്കു കയും ചെയ്യേണ്ട പ്രായം. കഴിഞ്ഞ തലമുറയുടെ കൗമര യൗവ്വനങ്ങൾ കടന്നു പോയത് യുദ്ധകാല ത്തിലൂടെയായിരുന്നു എന്നും ഇപ്പോൾ ഇവർക്ക് വീടുകളിലെ സ്വീകരണമുറിയിൽ സുരക്ഷിത ത്വം അനുഭവിക്കാമെന്നുംപറയൂന്നവർ ഓർക്കാത്തെ ഒരുകാര്യമുണ്ട്, കടുത്ത നിരാ ശയിലും ഏകാന്തതയിലും ഒരു തലമുറയ്ക്ക് അവരുടെ ദിശാബോധം നഷ്ടമാവുകയാ ണെന്ന സത്യം. ഇത് ഈ തലമുറയെ അപ്പാടെ തകർക്കും എന്ന സത്യം.

ഇത് സമാധാന കാലമാണെങ്കിലും കൗമാര യുവ്വനങ്ങൾ ഏറ്റവുമധികം ഒറ്റപ്പെടലും ഉത്കണ്ഠയും അനുഭവിക്കുന്ന കാലമാണിതെന്ന് യു സി എൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് എഡ്യൂക്കേഷൻ നടത്തിയ പഠനത്തിൽ വെളിവാകുന്നു. കൗമാരക്കാരുടെ മാനസിക പ്രശ്നങ്ങളുമായി വൈദ്യ സഹായം തേ ടിയെത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി റോയൽ കോളേജ് സൈക്യാട്രിസ്റ്റുകളും പറയു ന്നു. കഴിഞ്ഞ വർഷത്തേക്കാൾ ഏതാണ്ട് 20 ശതമാനം വർദ്ധനയാണ് ഇക്കാര്യത്തിൽ ഉണ്ടായിരി ക്കുന്നത്. ഇത് ഒരു തലമുറയുടെ മാനസികാരോഗ്യത്തെ തന്നെ ബാധിച്ചേക്കാം.

ബ്രിട്ടനിലെ ആദ്യ ലോക്ക്ഡൗൺ കാലത്ത്, സാഹചര്യവുമായി പൊരുത്തപ്പെടാനാകാതെ രണ്ട് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തത് വലിയൊരു വാർത്തയായിരുന്നു. ജീവിതം ആസ്വദിച്ചിരു ന്ന ഇരുവർക്കും താങ്ങാവുന്നതിലപ്പുറമായിരുന്നു അന്ന് നിലവിൽ വന്ന നിയന്ത്രണങ്ങൾ. യുവാ ക്കളുടെ ഇടയിലെ ആത്മഹത്യ തടയുന്നതിനായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുടെ പ്രവർത്തകൻ പറഞ്ഞത് ഈ വർഷം പ്രശ്നങ്ങളുമായി എത്തുന്ന ഫോൺ വിളികളീൽ 80 ശതമാന വും യൂവാക്കളുടെതും കൗമാരക്കാരുടേതുമായിരുന്നു എന്നാണ്.

ഉപബോധ മനസ്സിൽ ആശങ്കകൾ പെരുകുന്നതുകാരണം പലർക്കും മതിയായ രീതിയിൽ ഉറങ്ങാ ൻ കഴിയുന്നില്ലെന്നാണ് മനസ്സിലാക്കുന്നത്. അത് കേവലം വൈറസ് ബാധയെ കുറിച്ചുള്ള ആശങ്ക മാത്രമല്ല, പ്രതീക്ഷകളും സ്വപ്നങ്ങളും തകരുമ്പോൾ ഇളം മനസ്സുകളിൽ ഉടലെടുക്കുന്ന കാരണമി ല്ലാത്ത ആശങ്കകളാണതെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. ഇത്തരം ആശങ്ക ഏറെ അപകടകരമാ ണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

കോളേജുകളിലെ സൗഹൃദങ്ങൾക്കിടയിലെ ജീവിതം നഷ്ടമായതിന്റെ ദുഃഖം, പരീക്ഷകൾ ഇല്ലാ തെയായപ്പോൾ, കമ്പ്യുട്ടർ നൽകുന്ന ഗ്രേഡ് തുടർ പഠനത്തിനുതകുമോ എന്ന ആശങ്ക. ഇതിനി ടയിൽ രണ്ടിടങ്ങളിലായി താമസിക്കുന്ന മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ കഴി യാത്ത തിന്റെ നിരാശ്. ലോകം മുഴുവൻ കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ പ ഠിച്ചു പുറത്തുവന്നാൽ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു ജോലി ലഭിക്കുമോ എന്ന ആശങ്ക. ഇ തൊക്കെ കൗമാര യൗവ്വനങ്ങളെ മാനസികമായി തളർത്തുകയാണ്.

ഈ പ്രശ്നങ്ങൾ പരിഹരിക്കുവൻ ആറ് മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയാണ് പ്രശസ്തരായ മനഃശാസ്ത്ര വിദഗ്ദർ.

  • കുട്ടികളെ അവരുടെ മുറികളിൽ അധിക സമയം ചെലവഴിക്കാൻ അനുവദിക്കരുത്. കുറച്ചധികം സമയം നിങ്ങൾ അവരുടേ ശബ്ദം കേട്ടില്ലെങ്കിൽ അവരെ മുറിയിൽ നിന്നും പുറത്തേക്ക് വിളിക്കുകയും നിങ്ങളോടൊപ്പം ഏതെങ്കിലും പ്രവർത്തികളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുകയും ചെയ്യുക. അവരെ കുറ്റപ്പെടുത്തുന്നത് പരമാവധി ഒഴിവാക്കണം. നിരാശരായിരിക്കുന്ന കൗമാരങ്ങൾക്ക് ആവശ്യം താങ്ങും തണലുമാകുന്ന സമീപനമാണ്.
  • നിങ്ങളുടെ കുട്ടി ഭാവിയേ കുറിച്ചോർത്ത് അധികമായി വ്യാകുലപ്പെടുന്നു എങ്കിൽഅവർ ചിന്തിക്കുന്നത് തികച്ചും വൈകാരികമായാണ്. ഈ ഭയം യാഥാർത്ഥ്യത്തിൽ ഊന്നിയുള്ളതാണെന്ന് അവർ വിശ്വസിക്കും. അവരോട് പറയേണ്ടത് അവരുടെ വ്യാകുലതകൾ സ്വാഭാവികമാണെങ്കിലും അത് ആവശ്യമില്ലാത്തതാണെന്നാണ്. അവർക്ക് പരമാവധി സന്തോഷം നൽകാൻ ശ്രമിക്കുക.
  • ജീവിതം മുഴുവനും അനിശ്ചിതത്വങ്ങൾ നിറഞ്ഞതാണ്. മഹാവ്യാധി പോലുള്ള പല കാര്യങ്ങളും നിയന്ത്രിക്കുവാൻനമുക്ക് പരിമിതികളുണ്ട്. ഇതിൽ ചെയ്യാൻ കഴിയുന്നതിൽ ഏറ്റവും നല്ലകാര്യം തങ്ങൾക്ക് നിയന്ത്രിക്കാൻ പറ്റാത്ത കാര്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുവാൻ ഇവരോട് പറയുക എന്നതാണ്. ഇതിനാൽ, മറ്റുകാര്യങ്ങളിൽ ഇവർക്ക് കൂടുതൽ പോസിറ്റീവ് സമീപനം സ്വീകരിക്കാൻ കഴിയും
  • സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാവില്ലെന്ന് കൗമാരക്കാർ പറയുമ്പോഴും അവർക്ക് അതിന് കഴിയുമെന്ന് മനസ്സിലാക്കിക്കണം. അവർ ശാന്തരായി ഇരിക്കുന്ന സമയങ്ങളിൽ ഇതിനെ കുറിച്ച് സംസാരിക്കുക.
  • സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ പരമാവധി കുറയ്ക്കുക. ഇത് കൂടുതൽ ആശങ്കകൾക്ക് ഇടയാക്കിയേക്കാം.
  • കുട്ടികളിൽ അവർ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളെ കുറിച്ച് അറിയുവാനുള്ള ആകാംക്ഷ ജനിപ്പിക്കുവാൻ ശ്രമിക്കുക. ഭയത്തേക്കാൾ നല്ലതാണ് ആകാംക്ഷ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP