Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിഷൻ 2020യിൽ ടിസി ലക്ഷ്യമിട്ടത് കൂടുതൽ രാജ്യാന്തര താരങ്ങളെ; അനന്തനാരായണന്റെ ക്രാഷ് കേരളയിൽ വിടർന്ന താരം അത്ഭുതം കാട്ടുന്നത് 2021ൽ; രണ്ട് കൊല്ലത്തെ വാട്‌മോറിന്റെ കോച്ചിംഗും ഫലം കണ്ടു; 1994ൽ ന്യൂസിലണ്ടിൽ ഇന്ത്യയെ നയിച്ചത് മുഹമ്മദ് അസറുദ്ദീൻ; അന്ന് ജനിച്ച കുട്ടി ഇന്ന് കേരളാ ക്രിക്കറ്റിന്റെ അഭിമാനമാകുമ്പോൾ

വിഷൻ 2020യിൽ ടിസി ലക്ഷ്യമിട്ടത് കൂടുതൽ രാജ്യാന്തര താരങ്ങളെ; അനന്തനാരായണന്റെ ക്രാഷ് കേരളയിൽ വിടർന്ന താരം അത്ഭുതം കാട്ടുന്നത് 2021ൽ; രണ്ട് കൊല്ലത്തെ വാട്‌മോറിന്റെ കോച്ചിംഗും ഫലം കണ്ടു; 1994ൽ ന്യൂസിലണ്ടിൽ ഇന്ത്യയെ നയിച്ചത് മുഹമ്മദ് അസറുദ്ദീൻ; അന്ന് ജനിച്ച കുട്ടി ഇന്ന് കേരളാ ക്രിക്കറ്റിന്റെ അഭിമാനമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളാ ക്രിക്കറ്റിലെ പുത്തൻ താരോധയത്തെ സൃഷ്ടിച്ചത് കേരളാ ക്രിക്കറ്റിന്റെ വിഷൻ 2020 പദ്ധതി. തൊട്ടടുത്ത വർഷം തന്നെ ഈ പദ്ധതിയുടെ ചൂടറഞ്ഞത് മുംബൈയും. കോവിഡു കാലത്ത് സീസൺ നീട്ടിയതു കൊണ്ടാണ് മുഷ്താഖ് അലി ട്രോഫി 2021ലേക്ക മാറ്റിയത്. അതുകൊണ്ട് തന്നെ ഈ സീസണിൽ ദേശീയ തലത്തിലെ ഏതെങ്കിലും കിരീടം കേരളം നേടിയാൽ അത് വിഷൻ 2020യുടെ വിജയമായി മാറും. അതിനുള്ള കരുത്ത് കേരള പടയ്ക്കുണ്ടെന്നാണ് ആദ്യ കളികൾ ചൂണ്ടിക്കാട്ടുന്നതും.

1994 ൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയെ നയിച്ചത് മുഹമ്മദ് അസറുദീൻ ആണ്.. അന്നാണ് കാസർകോട്ട് ഈ പയ്യൻ ജനിച്ചത്. മൂത്ത സഹോദരൻ ആണ് മുഹമ്മദ് അസറുദ്ദീൻ എന്ന ഇതിഹാസ താരത്തിന്റെ പേര് കുഞ്ഞ് അനിയന് ഇട്ടത്. അസുറുദ്ദീനെ ആരാധിച്ച അച്ഛനും അത് സമ്മതമായി. ഇനി ഐപിഎല്ലിൽ ഈ താരം എത്തുമെന്നും ഏതാണ്ട് ഉറപ്പാകുകയാണ്. അടുത്ത മാസം നടക്കുന്ന താരലേലത്തിൽ അസറുദ്ദീനും ഉണ്ടാകും. വിഷൻ 2020 എന്ന പേരിൽ കേരളാ ക്രിക്കറ്റ് അവതരിപ്പിച്ച പദ്ധതിയുടെ കണ്ടെത്തലാണ് കാസർകോടിന്റെ ഈ മുത്ത്. ക്രാഷ് കേരളാ പദ്ധതിയുടെ ഭാഗമായി മുഹമ്മദ് അസറുദ്ദീൻ എത്തി. 2021ൽ മുംബൈ എന്ന ക്രിക്കറ്റ് കരുത്തരെ ആത്മവിശ്വാസത്തോടെ തോൽപ്പിക്കുന്ന ടീമായി കേരളം മാറുകയും ചെയ്തു.

എസ് കെ നായരിൽ നിന്ന് ക്രിക്കറ്റിന്റെ ഭരണനേതൃത്വം ടിസി മാത്യു ഏറ്റെടുത്തതോടെയാണ് വിഷൻ കേരളയും വിഷൻ 2020യും എത്തുന്നത്. ക്രാഷ് കേരളയുടെ ഭാഗമായി കൊച്ചിയിൽ അക്കാഡമി എത്തി. ഇതിലെ താരമായിരുന്നു അസറുദ്ദീൻ. അന്ന് കെസിഎ സെക്രട്ടറിയായിരുന്ന അനന്തനാരായണന്റെ പ്രത്യേക ശ്രദ്ധ ഈ കുട്ടികൂട്ടായ്മയ്ക്ക് കിട്ടി. അതിൽ നിന്ന് പലരും ഉയർത്തെണീറ്റു. അതിലൊരാളാണ് അസുറുദ്ദീനും. ഗോഡ് ഫാദർമാരില്ലാതെ കേരളത്തിന്റെ ശ്രദ്ധേയതാരമായി ഈ മിടുക്കൻ.

ശ്രീശാന്തും സഞ്ജു വി സാംസണും ഈ കേരളാ ടീമിലുണ്ട്. ടിനു യോഹന്നാനാണ് കോച്ച്. മിക്കവാറും എല്ലാ താരങ്ങളും ഐപിഎൽ ടീമിന്റെ ഭാഗമായവരും. അതുകൊണ്ട് തന്നെ മതിയായ മത്സര പരിചയമുള്ളവരാണ് ടീമിലുള്ളത്. ഇവർക്കൊപ്പം മുഹമ്മദ് അസുറൂദ്ദീനെ പോലുള്ള താരങ്ങൾ മികവ് കാട്ടിയാൽ കേരളത്തിന് കുതിക്കാനാകും. ഇനിയുള്ള കരുത്ത് കേരളത്തിനുണ്ടെന്ന് ഏവരും സമ്മതിക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിലൂടെയാണ് കേരളാ ക്രിക്കറ്റ് ഈ തലത്തിലേക്ക് ഉയരുന്നത്.

കേരളത്തിൽ ഉടനീളം ടിസിയുടെ നേതൃത്വത്തിൽ സ്റ്റേഡിയങ്ങളുണ്ടായി. ഇടുക്കിയിലും കാസർഗോഡും പോലും അതിന്റെ മാറ്റങ്ങൾ കണ്ടു. ടിസി മാത്യുവിനെ പുറത്താക്കി പുതിയ നേതൃത്വം അധികാരം പിടിച്ചപ്പോഴും അടിസ്ഥാന സൗകര്യങ്ങളിൽ മുന്നോട്ട് പോകാൻ പ്രത്യേകം ശ്രദ്ധിച്ചു. കൂടുതൽ കളിക്കാരെത്തി. വാട്‌മോറെ കേരളത്തിന്റെ കോച്ചാക്കിയും കളിക്കാരുടെ സമീപനത്തിൽ വലിയ മാറ്റം വരുത്തി. അങ്ങനെയാണ് കേരളാ ക്രിക്കറ്റ് മുന്നേറുന്നത്.

സെയീദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ മുബയ്യെ എട്ടുവിക്കറ്റിന് തകർക്കുകയായിരുന്നു കേരളം. 37 ബോളിൽ അതിവേഗ സെഞ്വറി നേടിയ ഓപ്പണർ മുഹമ്മദ് അസറൂദ്ദീനാണ് കേരളത്തിന്റെ വിജയം അനായാസമാക്കിയത്. 54 ബാളിൽ 11 സിക്‌സും 9 ബൗണ്ടറികളുമായി കളം നിറഞ്ഞാടിയ അസറുദ്ദീൻ 137 റൺസുമായി പുറത്താകാതെ നിന്നു. 197 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ കേരളം 15.1 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. 33 റൺസെടുത്ത ഓപ്പണർ റോബിൻ ഉത്തപ്പയുടെയും 22 റൺസെടുത്ത ക്യാപ്ടൻ സഞ്ജു സാംസണിന്റെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

സച്ചിൻ ബേബി 2 റൺസുമായി പുറത്താാകാതെ നിന്നു. മുംബയ്ക്ക് വേണ്ടി തുഷാർ ദേശ് പാണ്ഡെയും മുലാനിയും ഓരോ വിക്കറ്റുകൾ വീതം നേടി.ടോസ് നേടിയ കേരള ക്യാപ്ടൻ സഞ്ജു സാംസൺ മുംബയ്യെ ബാറ്റിംഗിനയക്കുകയായിരുന്നു, ഓപ്പണർമാരായ ഭൂപീന്ദ്ര ജെയിസ്വാളും ആദിത്യ താരെയും ചേർന്ന് മുംബയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. ഒന്നാംവിക്കറ്റിൽ ഇവർ 88 റൺസ് നേടി. 9.5 ഓവറിൽ ജലജ് സക്‌സേനയുടെ ബൗളിംഗിൽ റോബിൻ ഉത്തപ്പയുടെ ക്യാച്ചിൽ ആദിത്യ 42 റൺസിന് പുറത്തായി.

തൊട്ടുപിന്നാലെ 40 റൺസെടുത്ത ജെയ്സ്വാളും പുറത്തായി നിതീഷിനായിരുന്നു വിക്കറ്റ്. ക്യാപ്ടൻ സൂര്യ 38 റൺസ് നേടി. കേരളത്തിന് വേണ്ടി. ജലജ് സക്‌സേനയും ആസിഫും മൂന്നുവിക്കറ്റ് വീതവും നിതീഷ് ഒരു വിക്കറ്റും നേടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP