Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂംബൈക്കെതിരെ ഇത്തരമൊരു ഇന്നിങ്ങ്‌സ് അസാധ്യമെന്ന് സേവാഗ്; മുൻക്യാപ്റ്റന്റെ പേരിൽ അസാധാരണക്കാരനായൊരു താരംകൂടിയെന്ന് ഹർഷ ഭോഗ്ല; അവിശ്വസനീയ ഇന്നിങ്ങ്‌സിന് പിന്നാലെ അസ്ഹറുദ്ദിന് അഭിനന്ദന പ്രവാഹം; സമ്മാനവുമായി കെസിഎയും

മൂംബൈക്കെതിരെ ഇത്തരമൊരു ഇന്നിങ്ങ്‌സ് അസാധ്യമെന്ന് സേവാഗ്; മുൻക്യാപ്റ്റന്റെ പേരിൽ അസാധാരണക്കാരനായൊരു താരംകൂടിയെന്ന് ഹർഷ ഭോഗ്ല; അവിശ്വസനീയ ഇന്നിങ്ങ്‌സിന് പിന്നാലെ അസ്ഹറുദ്ദിന് അഭിനന്ദന പ്രവാഹം; സമ്മാനവുമായി കെസിഎയും

സ്പോർട്സ് ഡെസ്ക്

മുംബൈ: വാംങ്കഡെ സ്റ്റേഡിയത്തിൽ മുംബൈയെ കൊന്ന് കൊലവിളിച്ച കേരള താരം മുഹമ്മദ് അസ്ഹറുദ്ദീന്റെ പ്രകടനത്തിൽ അഭിനന്ദന പ്രവാഹവുമായി മുൻതാരങ്ങൾ. ഇന്ത്യൻ വിസ്‌ഫോ ടന ബാറ്റിങ്ങിന്റെ അംബാസിഡറായ സേവാഗ് മുതൽ ഹർഷ ഭോഗ്ല ഉൾപ്പടെയുള്ള താരങ്ങൾ അഭിനന്ദനവുമായി രംഗത്ത് വന്നു. വണ്ടറടിച്ച് മുൻ താരം വിരേന്ദ്ര സെവാഗും കമന്റേറ്റർ ഹർഷ ഭോഗ്ലയും.അസ്ഹറുദ്ദീന്റെ ഇന്നിങ്സ് ആസ്വദിച്ചുവെന്ന് വിരേന്ദ്ര സെവാഗ് ട്വിറ്ററിൽ കുറിച്ചു. മുംബൈയെപ്പോലൊരു ടീമിനെതിരെ ഇത്തരത്തിൽ ഒരിന്നിങ്സ് കടുപ്പമേറിയതാണ്. 54 പന്തിൽ നിന്ന് 137 റൺസടിച്ച് അദ്ദേഹം ജോലി പൂർത്തിയാക്കി. അസ്ഹറുദ്ദീന്റെ ഇന്നിങ്സ് ആസ്വദിച്ചു- വീരേന്ദ്ര സെവാഗ് ട്വീറ്റ് ചെയ്തു.വർഷങ്ങൾക്ക് മുമ്പ് മുഹമ്മദ് അസ്ഹറുദ്ദീൻ എന്ന പേരിൽ അസാധാരണമായ കളിക്കാരനെ കണ്ടു. ഇപ്പോൾ അതേ പേരിൽ മറ്റൊരാളെ കാണുന്നു. അദ്ദേഹ ത്തിന് മനോഹരമായ ഷോട്ടുകൾ പായിക്കാൻ സാധിക്കുന്നു-ഹർഷ ഭോഗ്ല ട്വീറ്റ് ചെയ്തു. ഇരുവരു ടെയും ട്വീറ്റിൽ അസ്ഹറുദ്ദീനെ പ്രശംസിച്ച് നിരവധി പേരാണ് കമന്റുമായി എത്തിയത്.

ഇതിന് പിന്നാലെയാണ് അസ്ഹറുദ്ദീന് അപ്രതീക്ഷിത സമ്മാനം പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷനും രംഗത്തെത്തിയത്. 1.37 ലക്ഷം രൂപയാണ് അസ്ഹറുദ്ദീന്റെ മാസ്മരിക ഇ ന്നിങ്സിന് കെസിഎ നൽകുന്ന സമ്മാനത്തുകയെന്ന് സെക്രട്ടറി ശ്രീജിത്ത് വി. നായർ അറിയിച്ചു.

സെഞ്ച്വറിയേക്കാൾ സന്തോഷം ടീം ജയിച്ചതിലാണെന്ന് മുഹമ്മദ് അസ്ഹറുദ്ദീൻ പ്രതികരിച്ചു. തുടർന്നുള്ള കളികളിലും ജയിച്ച് ഗ്രൂപ്പിൽ നിന്ന് മുന്നേറാനാണ് ടീം ശ്രമിക്കുക യെന്നും താരം വ്യക്തമാക്കി. മുഷ്താഖ് അലി ട്വന്റി20യിലെ രണ്ടാംമത്സരത്തിൽ മുംബൈയെ കേരളം അനായാ സം കീഴടക്കിയപ്പോൾ 54 പന്തിൽ 137 റൺസുമായി അസ്ഹറുദ്ദീനായിരുന്നു വിജയശിൽപ്പി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP