Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാട്‌സ് ആപ്പിന്റെ വിശദീകരണം കൊണ്ടും ഗുണമില്ല; സിഗ്‌നലിലേക്ക് ചുവടുമാറി സ്റ്റാർട്ട്അപ്പുകളും വൻകിട കോർപ്പറേറ്റ് കമ്പനികളും; മാറാൻ ഒരുങ്ങിയവരിൽ പേ ടി.എം., ഫോൺ പേ തുടങ്ങിയ സ്ഥാപനങ്ങളും; അവസരം പ്രയോജനപ്പെടുത്തി വാട്സാപ്പിന്റെ വിപണിയിലെ എതിരാളികളും

വാട്‌സ് ആപ്പിന്റെ വിശദീകരണം കൊണ്ടും ഗുണമില്ല; സിഗ്‌നലിലേക്ക് ചുവടുമാറി സ്റ്റാർട്ട്അപ്പുകളും വൻകിട കോർപ്പറേറ്റ് കമ്പനികളും; മാറാൻ ഒരുങ്ങിയവരിൽ പേ ടി.എം., ഫോൺ പേ തുടങ്ങിയ സ്ഥാപനങ്ങളും; അവസരം പ്രയോജനപ്പെടുത്തി വാട്സാപ്പിന്റെ വിപണിയിലെ എതിരാളികളും

ന്യൂസ് ഡെസ്‌ക്‌

ബെംഗളുരു: വാട്സാപ്പിന്റെ പുതിയ പ്രൈവസി പോളിസി അപ്ഡേറ്റിനെതിരെ വിമർശനം വ്യാപ കമാകുന്ന പശ്ചാത്തലത്തിൽ കമ്പനി നൽകുന്ന വിശദീകരണങ്ങളും ഫലപ്രദമാകുന്നില്ലെന്ന് റി പ്പോർട്ട്. പ്രമുഖ കമ്പനികൾ ഉൾപ്പടെ ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള വാട്സാപ്പ് ചാറ്റുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. മെസേജിങ് ആപ്ലിക്കേഷനായ സിഗ്‌നലിലേക്ക് മാറാനാ ണ് കമ്പനികൾ നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. സ്റ്റാർട്ട്അപ്പ് കമ്പനികൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, മുതിർന്ന ഉദ്യേഗസ്ഥരുടെ സംഘ ങ്ങൾ തുട ങ്ങിയവർ ദൈനംദിന ആശയവിനിമയങ്ങൾക്കായി സിഗ്‌നൽ തിരഞ്ഞെടുത്തിരിക്കു കയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനായ ആനന്ദ് മഹീന്ദ്ര സിഗ്‌നൽ ഇൻസ്റ്റാൾ ചെയ്തു. ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്ര ശേഖറും കമ്പനിയിലെ മറ്റ് ചില ഉദ്യോഗസ്ഥരും കുറച്ച് കാലമായി സിഗ്‌നൽ ഉപയോ ഗിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.വാട്സാപ്പ് പേമെന്റിന്റെ വരവ് വെല്ലുവിളി സൃഷ്ടിച്ച പേ ടി.എം., ഫോൺ പേ തുടങ്ങിയ സ്ഥാപനങ്ങളും പുതിയ വിവാദം മുതലെടുത്ത് അവരുടെ ജീ വനക്കാരോടെല്ലാം വാട്സാപ്പ് ഉപേക്ഷിക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. നവീൻ ജിൻഡാ ലിന്റേ നേതൃത്വത്തിലുള്ള ജിൻഡാൽ സ്റ്റീൽ ആൻഡ് പവറും വാട്സാപ്പിൽനിന്ന് മാറുകയാണ്.

ഫോൺപേയുടെ സഹസ്ഥാപകനായ സമീർ നിഗം പറയുന്നത് ഒരു പ്രൊഡക്ട് എന്ന നിലയിൽ സി ഗ്‌നൽ മികവു പുലർത്തുന്നു എന്നാണ്. തന്റെ വർക്ക് ഗ്രൂപ്പുകളെയും കുടുംബ ഗ്രൂപ്പുകളെയും സിഗ്‌നലിലെത്തിച്ചു എന്നും അദ്ദേഹം വ്യക്തമാക്കുന്നു. കൂടാതെ തന്റെ കോണ്ടാക്ട്സിലുള്ള പലരും മാറാൻ തയാറാണെന്നും അദ്ദേഹം പറയുന്നു. മാറാൻ ഒരു പണവും മുടക്കേണ്ട. വാട്സാപ് അക്കൗണ്ട് പഴയതു പോലെ തന്നെ നിലനിർത്തിയേക്കുക. പലരും 90കളിൽ എടുത്ത ഹോട്ട്മെ യിൽ അക്കൗണ്ട് നിലനിർത്തുന്നതു പോലെ അതും നിൽക്കട്ടെ. പഴയ പരാമർശങ്ങൾ വല്ലതും നോക്കണമെങ്കിലോ എന്നാണ് അദ്ദേഹം പറയുന്നത്.പേടിഎം സ്ഥാപകൻ വിജയ് ശേഖറും ഇതേ ആശയം തന്നെയാണ് മുന്നോട്ടുവയ്ക്കുന്നത്. വാട്സാപ് പറയുന്നത് തങ്ങൾ വിപണിയിലെ വൻശ ക്തിയാണെന്നാണ്. ഇന്ത്യയാണ് അവരുടെ ഏറ്റവും വലിയ വിപണി. നമ്മുടെ രാജ്യത്ത് അവരുടെ കുത്തകാവകാശം വച്ച് ദശലക്ഷക്കണക്കിന് ഉപയോക്താക്കൾഅവരുടെ ആജ്ഞ അനുസരിച്ചോ ളും എന്നാണ് കരുതിയിരിക്കുന്നത്. നമ്മുടെ സ്വകാര്യത എടുത്തുകളയുന്നു. നമ്മൾ സിഗ്‌നലിലേ ക്കു മാറണം. നമ്മൾ ഇരകളാകാതിരിക്കണമെങ്കിൽ വാട്സാപ്പും ഫേസ്‌ബുക്കും നടത്തുന്നതു പോ ലെയുള്ള നീക്കങ്ങൾക്ക് നിന്നു കൊടുക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു.

വാട്സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ ഫേസ്‌ബുക്കുമായി പങ്കുവെക്കുന്നത് നിർബന്ധിത മാക്കുന്ന പ്രൈവസി പോളിസി അപ്ഡേറ്റ് ആണ് വലിയ വിവാദമായത്. നിബന്ധന അംഗീകരി ക്കുക, അല്ലെങ്കിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യുക എന്നാണ് വാട്സാപ്പിന്റെ നിലപാട്. സ്വകാര്യ ആശ യവിനിമയങ്ങൾക്കായി വലിയ രീതിയിൽ ഉപയോഗിക്കപ്പെടുന്ന വാട്സാപ്പ് ആപ്ലിക്കേഷന്റെ ഉപ യോഗ വിവരങ്ങൾ സ്വകാര്യതയുടെ കാര്യത്തിൽ സംശയമുനയിലായിരിക്കുന്ന ഫേസ്‌ബുക്കുമാ യി പങ്കുവെക്കപ്പെടുന്നത് വിമർശകർ ചോദ്യം ചെയ്യുകയാണ്.അതേസമയം, ഈ അവസരം വാട്സാപ്പിന്റെ വിപണിയിലെ എതിരാളികളും പ്രയോജനപ്പെടുത്തുന്നുണ്ട് എന്നതാണ് ഈ വിഷയത്തിന്റെ മറുവശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP