Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല യുവതി പ്രവേശനത്തെ നേരിട്ടത് സമചിത്തതയോടെ; വില്ലേജ് ഓഫീസറെ ശകാരിച്ച് പ്രളയകാല നീതി; ഇറ്റലിയിൽ നിന്ന് പറന്നെത്തിയ കോവിഡിനെ റൂട്ട് മാപ്പിൽ തളച്ചു; രാജ്യത്തിന് മാതൃകയായ തബ്ലീഗ് സമ്മേളന കോൺടാക്ട് ട്രെസിങ്; ലോക്ഡൗണിൽ ചുമടെടുത്ത കളക്ടർ; ഞങ്ങളെ വിട്ടിട്ടുപോകല്ലേ സാർ.... നൂഹ് പത്തനംതിട്ടയിൽ നിന്ന് മടങ്ങുമ്പോൾ

ശബരിമല യുവതി പ്രവേശനത്തെ നേരിട്ടത് സമചിത്തതയോടെ; വില്ലേജ് ഓഫീസറെ ശകാരിച്ച് പ്രളയകാല നീതി; ഇറ്റലിയിൽ നിന്ന് പറന്നെത്തിയ കോവിഡിനെ റൂട്ട് മാപ്പിൽ തളച്ചു; രാജ്യത്തിന് മാതൃകയായ തബ്ലീഗ് സമ്മേളന കോൺടാക്ട് ട്രെസിങ്; ലോക്ഡൗണിൽ ചുമടെടുത്ത കളക്ടർ; ഞങ്ങളെ വിട്ടിട്ടുപോകല്ലേ സാർ.... നൂഹ് പത്തനംതിട്ടയിൽ നിന്ന് മടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: 2018 ജൂൺ മൂന്നിനാണ് പി.ബി.നൂഹ് പത്തനംതിട്ട ജില്ലാ കളക്ടറായി ചുമതലയേൽക്കുന്നത്. സമാനതകളില്ലാത്ത പല വിവാദങ്ങളും പത്തനംതിട്ടയെ തേടിയെത്തിയ കാലം. ശബരിമലയിലെ സ്ത്രീ പ്രവേശനമായിരുന്നു അതിൽ പ്രധാനം. പിന്നെ പ്രളയം... ഒടുവിൽ കൊറോണയും. ഈ വെല്ലുവിളികളെ എല്ലാം മുന്നിൽ നിന്ന് നേരിട്ട കളക്ടർ. സ്ത്രീ പ്രവേശന വിവാദത്തിൽ സർക്കാരും പൊലീസും പ്രതിക്കൂട്ടിലായപ്പോഴും ഈ കളക്ടറെ ജനം ഗോ ബാക്ക് പറഞ്ഞ് ഓട്ടിച്ചു വിട്ടില്ല. നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്ന് പ്രശ്‌നം സങ്കീർണ്ണമാക്കാതെ നോക്കിയ ജനകീയ കളക്ടറായിരുന്നു നൂഹ്. അതുകൊണ്ട് തന്നെ പത്തനംതിട്ടയ്ക്ക് ഇത് നഷ്ടബോധത്തിന്റെ ദിവസങ്ങളാണ്.

മൂന്ന് വർഷത്തോളം കളക്ടറായിരുന്ന നൂഹ് ജില്ലയിൽ നിന്ന് മടങ്ങുകയാണ്. പുതിയ ഉത്തരവാദിത്തവുമായി. ഇത് അറിഞ്ഞ് വേദന പങ്കുവയ്ക്കുകയാണ് പത്തനംതിട്ടക്കാർ. ഞങ്ങളെ വിട്ടിട്ടുപോകല്ലേ സാർ'- ബുധനാഴ്ച രാത്രി ജില്ലാ കളക്ടർ പി.ബി.നൂഹിന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ വന്നു നിറഞ്ഞ സന്ദേശങ്ങളിലേറെയും ഈ വാക്കുകളായിരുന്നു. കേരളത്തിൽ ഇതുവരെ ഒരു കളക്ടർക്കും കിട്ടാത്ത അംഗീകാരം. സാധാരണക്കാർക്കൊപ്പം നിന്ന് പ്രവർത്തിച്ചാണ് നൂഹ് ഈ സ്‌നേഹം സ്വന്തമാക്കിയത്. എന്നാൽ കർശന നിലപാടുകൾ എടുക്കേണ്ടിടത്ത് വേണ്ട കരുതലുകളുമെടുത്തു. ശബരിമലയിലെ വിവാദകാലത്തും പ്രളയത്തിലും എല്ലാം അതു ചർച്ചയാവുകയും ചെയ്തു.

മൂവാറ്റുപുഴ സ്വദേശിയായ നൂഹ് 2012 സിവിൽ സർവീസ് ബാച്ച് അംഗമാണ്. മകരവിളക്കുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിടെയാണ് പുതിയ നിയമനം. മകരവിളക്ക് കണ്ട് നൂഹ് പുതിയ ഉത്തരവാദത്തിലേക്ക് കടക്കം. സഹകരണ രജിസ്ട്രാർ നരസിംഹുഗാരി ടി.എൽ. റെഡ്ഡി ആണ് പുതിയ പത്തനംതിട്ട കളക്ടർ. പി.ബി. നൂഹിനെ സഹകരണ രജിസ്ട്രാറായാണ് മാറ്റി നിയമിച്ചിരിക്കുന്നത്. സർവീസ് ജീവിതത്തിൽ പകരംവെയ്ക്കാനാകാത്ത അനുഭവങ്ങളാണ് പത്തനംതിട്ട ജില്ല നൽകിയത് എന്ന് കളക്ടറും പറയുന്നു. പ്രതിസന്ധികൾ മറികടക്കാനായത് നാടിന്റെ പിന്തുണയാലാണ്. ജനങ്ങളിൽ വിശ്വാസം സൃഷ്ടിക്കാനായതിനാലാണ് പ്രവർത്തനങ്ങൾ വിജയത്തിലെത്തിയതെന്നാണ് അദ്ദേഹത്തിന് പറയാനുള്ളത്.

പ്രതിസന്ധികളിൽ നാടുഴലുമ്പോഴെല്ലാം സാന്ത്വനവും കരുത്തും പകർന്ന നൂഹിനോടുള്ള ആദരവും സ്‌നേഹവും സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളിൽ വ്യക്തമാണ്. സഹകരണ രജിസ്ട്രാർ എന്ന പദവിയിലാണ് ഇനി ഇദ്ദേഹത്തിന്റെ തുടർദൗത്യം.

പത്തനംതിട്ട ജില്ലാ കളക്ടറുടെ പേജിൽ എത്തിയ സന്ദേശങ്ങളിൽ ചിലത്

  • ആലപ്പുഴ ജില്ല ആണെങ്കിലും ഞങ്ങൾ ചെങ്ങന്നൂരുകാർ ഏറ്റവും കൂടുതൽ ജാഗ്രത നിർദ്ദേശത്തിനും മറ്റും ആശ്രയിക്കുന്നത് പത്തനംതിട്ട ജില്ലാ കളക്ടരുടെ പേജ് ആയിരുന്നു. ഒരുപാട് പേര് വന്നിട്ട് ഉണ്ടെങ്കിലും പത്തനംതിട്ടയുടെ മനസ്സിൽ പതിഞ്ഞ പേര് കളക്ടർ ബ്രോയുടെ പേര് ആണ്. പത്തനംതിട്ടയുടെ അമരക്കാരന് എല്ലാവിധ ആശംസകളും ????
  • .
  • മറക്കില്ല ഒരിക്കലും....... പ്രതിസന്ധിയുടെ കാലത്തു ചെറുപുഞ്ചിരിയോട് മുന്നിൽ നിന്നും നയിച്ച പത്തനംതിട്ടയുടെ അമരക്കാരൻ പ്രിയ കളക്ടർ സർ,,, ഒരായിരം നന്ദി ????????
  • സർ, നിങ്ങൾ പത്തനംതിട്ട ജില്ലക്ക് ചെയ്ത എല്ലാ സേവനത്തിനും ഒരുപാട് നന്ദി .മറ്റുള്ള കളക്ടർമാരെക്കാൾ നിങ്ങൾ എന്നും ഒരുപടി മുൻപിൽ ആണ് . ഒരുപക്ഷെ നിങ്ങൾ ജില്ലയിൽ നിന്ന് പോയാലും ഈ പത്തനംതിട്ട ജില്ലയിൽ ഉള്ള ആരും നിങ്ങളെ മറക്കില്ല . ഇനിയും കിട്ടുന്ന അവസരങ്ങൾ ഇതിനേക്കാൾ നന്നായി ചെയുവാൻ ഇടയാകട്ടെ .. 
  • കുടുംബത്തിൽ നിന്നൊരാൾ മാറി നിൽക്കുമ്പോൾ ഉണ്ടാകുന്ന അതെ വിഷമം പത്തനംതിട്ടക്കാർക്ക്. പുതിയ മേഖലയിലെ പ്രവർത്തനങ്ങൾക്ക് ആശംസകൾ.. പ്രളയം മുതൽ അടുത്തറിഞ്ഞ നന്മകൾ, നേരിട്ട് പരിചയപ്പെടണം എന്ന് ഒത്തിരി ആഗ്രഹിച്ച കലക്റ്റർ. സത്യത്തിൽ കൊറോണ അതി രൂക്ഷമായിരുന്ന സമയത്ത്...
  • പത്തനംതിട്ട ജില്ലയുടെ കിരീടം വെക്കാത്ത രാജാവായി ചുരുങ്ങിയ കാലം കൊണ്ട് ഞങൾ പത്തനംതിട്ട ജനതയുടെ മനസ്സിൽ ഇടം നേടിയ സർ നേ ആകും നിലവിൽ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത്.സർ ന്റെ എല്ലാ വിധ സേവനങ്ങൾക്കും ഒരുപാട് നന്ദി.ഇനിയും ഇതിലും നല്ല പ്രവർത്തങ്ങൾ കാഴ്ച വെക്കാൻ എല്ലാ വിധ അനുഗ്രഹങ്ങളും ജഗദീശ്വരൻ തരട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.
  • എവിടെ ആയാലും പത്തനംതിട്ടക്കാരെ മറക്കരുത് പുതിയ കർമ്മ പഥത്തിൽ ഏറ്റവും നന്നായി ശോഭിക്കുവാൻ ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകുമാറാകട്ടെ

2018 ജൂൺ മൂന്നിനാണ് പി.ബി.നൂഹ് പത്തനംതിട്ട ജില്ലാ കളക്ടറായി ചുമതലയേൽക്കുന്നത്. മഹാപ്രളയത്തിനു മുന്നിൽ നാട് വിറങ്ങലിച്ചുനിന്നപ്പോൾ കൈപിടിച്ചുയർത്താൻ ഇദ്ദേഹം മുന്നിലുണ്ടായിരുന്നു. എല്ലായിടത്തും നേരിട്ടെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. പ്രളയം ബാധിച്ച വീടുകളിലുള്ളവർക്ക് കൃത്യമായ സഹായമെത്തിക്കുന്നതിൽ വീഴ്ച വരുത്തിയ വില്ലേജ് ഓഫീസറെ ശകാരിക്കുന്ന കളക്ടറുടെ ദൃശ്യങ്ങൾ അന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചു.

ശബരിമല യുവതീപ്രവേശനവിഷയത്തിൽ പ്രതിഷേധം പലയിടത്തും ആളിക്കത്തിയപ്പോഴും കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ ശ്രദ്ധിച്ചു. കോവിഡ് കേരളത്തിൽ ആദ്യം പ്രതിസന്ധി തീർത്തതും പത്തനംതിട്ടയിലായിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ ഇറ്റലിയിൽനിന്നെത്തിയ റാന്നി സ്വദേശികളുടെ കുടുംബത്തിനുണ്ടായ കോവിഡ് ബാധയിൽ നാടൊന്നടങ്കം ഞെട്ടി. എന്നാൽ റാന്നി എംഎൽഎ രാജു എബ്രഹാമിനൊപ്പം പ്രതിരോധത്തിന് മുന്നിൽ നിന്നു. രോഗത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതിരുന്ന ആ നാളുകളിലും കൃത്യമായ തീരുമാനങ്ങളെടുത്തു. രോഗബാധിതരുടെ വിശദമായ റൂട്ട്മാപ്പ് തയ്യാറാക്കുന്നതിനും നേതൃത്വം നൽകി. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇദ്ദേഹത്തെ പേരെടുത്തുപറഞ്ഞ് പ്രശംസിച്ചു.

കോവിഡിന്റെ ലോക് ഡൗൺ കാലത്ത് കോന്നിയിൽ ആദിവാസി കോളനിയിലേക്ക് ആഹാരസാധനങ്ങൾ ചുമന്നെത്തിക്കാനും ജില്ലാ കളക്ടർ മുന്നിൽ നിന്നത് 'വൈറലായി'. തൊഴിലില്ലാതെ കുടുങ്ങിയ അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും താമസസൗകര്യങ്ങളും ഉറപ്പിക്കാനും ഇദ്ദേഹം പരിശ്രമിച്ചു. കോവിഡു കാലത്ത് എണ്ണയിട്ട യന്ത്രം പോലെയാണ് പത്തനംതിട്ട ജില്ലാ ഭരണകൂടവും കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള സർവൈലൻസ് ടീമും പ്രവർത്തിച്ചത്. മറ്റുള്ളവർ മനസിൽ കാണുമ്പോഴേ അവർ മാനത്ത് കാണും. അവർക്ക് അതിനുള്ള അവസരമൊരുക്കി കൊടുത്തതാകട്ടെ ഇറ്റലിയിൽ നിന്ന് വന്ന ഐത്തലക്കാരും. ചികിൽസ തേടാതെ ഐത്തലക്കാർ അലഞ്ഞു തിരിഞ്ഞു നടന്ന സഞ്ചാരപഥം കണ്ടെത്തിയ ജില്ലാ കലക്ടർ താരമായി.

നിസാമുദ്ദീനിൽ പോയ പത്തനംതിട്ടക്കാരെ മാത്രമല്ല മറ്റു ജില്ലകളിൽ നിന്നുള്ള 20 പേരെക്കൂടി കണ്ടെത്തിയത് പത്തനംതിട്ട ജില്ലാ കലക്ടറുടെ സർവൈലൻസ് ടീം ആയിരുന്നു; ഇതും കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ സഹായിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP