Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വന്തം പാർട്ടിക്കാർക്ക് വരെ സഹികെട്ടു; അമേരിക്കൻ പ്രസിഡന്റ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടിക്ക് അംഗീകാരം; സെനറ്റിന്റെ പിന്തുണകൂടി ലഭിച്ചാൽ ട്രംപിനെതിരെ കുറ്റം ചുമത്തും;കുറ്റം ചുമത്തപ്പെട്ടാൽ പുറത്താക്കാനൊരുങ്ങി പാർട്ടിയും

സ്വന്തം പാർട്ടിക്കാർക്ക് വരെ സഹികെട്ടു; അമേരിക്കൻ പ്രസിഡന്റ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടിക്ക് അംഗീകാരം; സെനറ്റിന്റെ പിന്തുണകൂടി ലഭിച്ചാൽ ട്രംപിനെതിരെ കുറ്റം ചുമത്തും;കുറ്റം ചുമത്തപ്പെട്ടാൽ പുറത്താക്കാനൊരുങ്ങി പാർട്ടിയും

ന്യൂസ് ഡെസ്‌ക്‌

വാഷിങ്ടൺ: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ തീരുമാനം. ജനപ്ര തിനിധിസഭയിൽ നടന്ന വോട്ടടെടുപ്പിലാണ് തീരുമാനമായത്. 197നെതിരെ 232 വോട്ടുകൾക്കാണ് ഇംപീച്ച്മെന്റ് പ്രമേയം പാസായത്.ഇതോടെ രണ്ട് തവണ ഇംപീച്ച്മെന്റ് നേരിടുന്ന ആദ്യ യു എസ് പ്രസിഡന്റായി ട്രംപ് മാറി.യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിന് നേരെ കഴിഞ്ഞ ആഴ്ച ട്രംപ് അനുകൂലികൾ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിച്ചത്. ഡമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള സഭയിൽ 10 റിപ്പ ബ്ലിക്കൻ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തു.

ജനപ്രതിനിധി സഭയിൽ ഇംപീച്ച്മെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും. എങ്കിലും സെനറ്റിൽ മൂന്നിൽരണ്ടു ഭൂരിപക്ഷം ലഭിച്ചാൽ മാത്രമെ ട്രംപിനെതിരേ കുറ്റം ചുമത്താനാകു എന്നത് ഇദ്ദേഹത്തിന് നേരിയ ആശ്വാസമാകും. 100 അംഗ സെനറ്റിൽ 50 ഡെമോ ക്രാറ്റിക് അംഗങ്ങൾക്കുപുറമേ 17 റിപ്പബ്ലിക്കന്മാർ കൂടി പിന്തുണച്ചാലേ കുറ്റം ചുമത്താൻ സാധി ക്കുകയുള്ളു.പക്ഷെ നിലവിൽ ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടിയിൽ പാർട്ടിക്കുള്ളിൽ തന്നെ വേർതിരിവ് ഉണ്ടായിട്ടുണ്ട്.ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ സഭ ചേർന്ന വേളയിൽ കാപ്പിറ്റോൾ മന്ദിരം ആക്രമിക്കാൻ അനുയായികൾക്ക് പരോക്ഷ പിന്തുണ പ്രഖ്യാപിക്കുക കൂടി ചെയ്തതോടെയാണ് റിപ്പബ്ലിക്കൻ പാർട്ടിയിൽ പ്രത്യക്ഷ ചേരിതിരിവു ണ്ടായത്. പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് നേരത്തെ തന്നെ ഏതാനും റിപ്പബ്ലിക്കൻ അംഗങ്ങൾ വ്യക്തമാക്കിയിരുന്നു.പ്രസിഡന്റ് പദവിയിൽനിന്നു ട്രംപിനെ പുറത്താക്കാനുള്ള ശ്രമത്തിനൊ പ്പം പാർട്ടിയിൽനിന്നു പടികടത്താനുള്ള നീക്കങ്ങളും അണിയറയിൽ സജീവമാണെന്നും റിപ്പോ ർട്ടുകളുണ്ട്.കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളിലും മറ്റുമായി ട്രംപിനെതിരെ ഉരുത്തിരി ഞ്ഞ പ്രതിഷേധമാണ് അപ്രതീക്ഷിതമായി ഇംപീച്ച്‌മെന്റ് സമയത്തു ചില റിപ്പബ്ലിക്കൻ ജനപ്രതിനിധികൾ പുറത്തെടുക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡന്റെ വിജയം അംഗീകരിക്കാതിരിക്കുകയും കോടതി നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്തതും അസംതൃപ്തരെ സൃഷ്ടിച്ചു.

ട്രംപിന്റെ വരവോടെ പാർട്ടിവിട്ട റിപ്പബ്ലിക്കൻ നേതാവ് ലിസ് ഷെനെ കഴിഞ്ഞ ദിവസം ട്രംപി നെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.'മുറിവിന്റെയും തടസ്സത്തിന്റെയും അവിചാരിത സന്ദർഭത്തിലാണു നാമിപ്പോൾ. രാജ്യദ്രോഹം, കലാപം, മരണം അങ്ങനെയെല്ലാം നടന്നിരിക്കുന്നു.'യുഎസ് പ്രസിഡന്റിന്റെ ഓഫിസിനോടും സത്യപ്രതിജ്ഞ ചെയ്ത ഭരണഘട നയോടും ഇത്രയും വലിയ ചതി നടത്തിയ പ്രസിഡന്റ് ഇതുവരെ ഉണ്ടായിട്ടില്ലെന്നുമായിരുന്നു ലിസ് ഷെനെ അഭിപ്രായപ്പെട്ടത്.തുടർന്നാണ് ട്രംപിനെ പ്രസിഡന്റ് പദത്തിൽനിന്നു പുറത്താ ക്കാൻ ഭരണഘടനയുടെ 25ാം ഭേദഗതി പ്രയോഗിക്കണമെന്ന ആവശ്യത്തിനു യുഎസ് ജനപ്രതി നിധി സഭയിൽ ഭൂരിപക്ഷം ലഭിച്ചത്. എന്നാൽ ഈ ആവശ്യത്തെ പിന്തുണയ്ക്കില്ലെന്നു വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് വ്യക്തമാക്കിയിരുന്നു.അധികാരമൊഴിയാൻ ദിവസങ്ങൾമാത്രം ശേഷിക്കേ രാഷ്ട്രീയം കളിക്കാനുള്ള ജനപ്രതിനിധി സഭയുടെ ശ്രമങ്ങൾക്കൊപ്പം നിൽക്കി ല്ലെന്നായിരുന്നു മൈക്ക് പെൻസിന്റെ വിശദീകരണം. പ്രസിഡന്റിന് കഴിവുകേടോ ശാരീരിക വൈകല്യമോ ഉണ്ടാകുന്ന സാഹചര്യത്തിലാണ് 25-ാം ഭേദഗതി പ്രയോഗിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.ഭേദഗതി പ്രയോഗിക്കാൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് വിസമ്മതിച്ചതിനു പിന്നാലെ ജനപ്രതിനിധിസഭയിൽ ഇംപീച്ച്മെന്റ് നടപടികൾ തുടങ്ങിയത്.

ജനുവരി 20ന് മുൻപ് വിചാരണ നടപടികൾ സെനറ്റ് ആരംഭിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. 20 നാണ് ജോ ബൈഡൻ സ്ഥാനമേൽക്കുന്നത്. ഇംപീച്മെന്റ് നടപടി പൂർത്തിയായാൽ നടപ്പാക്കി യാൽ ട്രംപിന് ഇനിയൊരിക്കലും മൽസരിക്കാനാവില്ല. മാത്രമല്ല, 1958 ലെ ഫോർമർ പ്രസിഡ ന്റ്‌സ് ആക്ട് അനുസരിച്ച്, മുൻ പ്രസിഡന്റുമാർക്ക് അനുവദിക്കുന്ന പെൻഷൻ, ആരോഗ്യ ഇൻഷു റൻസ്, സുരക്ഷ തുടങ്ങിയവയ്ക്കും വിലക്കുണ്ടാകും

അതേസമയം ട്രംപിനെ പുറത്താക്കാൻ 25-ാം 2019-ൽ ട്രംപിനെതിരേ ഇംപീച്ച്മെന്റ് പ്രമേയം കൊ ണ്ടുവന്നപ്പോൾ റിപബ്ലിക്കൻ പാർട്ടിയിലെ ഒരംഗം പോലും പിന്തുണച്ചിരുന്നില്ല. അതേസമയം വർഷങ്ങളായി തനിക്കെതിരേ നടക്കുന്ന വേട്ടയാടലിന്റെ തുടർച്ചയാണ് ഇംപീച്ച്മെന്റ് തട്ടിപ്പെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP