Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആർട്ടിസ്റ്റുകൾക്കും ടെക്‌നീഷ്യന്മാർക്കുമായി നൽകാനുള്ളത് 1.25 കോടി രൂപ; രാം ഗോപാൽ വർമക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തി സിനിമ സംഘടന

ആർട്ടിസ്റ്റുകൾക്കും ടെക്‌നീഷ്യന്മാർക്കുമായി നൽകാനുള്ളത് 1.25 കോടി രൂപ; രാം ഗോപാൽ വർമക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തി സിനിമ സംഘടന

മറുനാടൻ ഡെസ്‌ക്‌

ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തി സിനിമ സംഘടന. ഫെഡറേഷൻ ഓഫ് വെസ്റ്റ് ഇന്ത്യൻ സിനി എംപ്ലോയീസാണ് വിലക്ക് പ്രഖ്യാപിച്ചത്. ആർട്ടിസ്റ്റുകൾക്കും ടെക്‌നീഷ്യന്മാർക്കും പ്രതിഫലം നൽകാതിരുന്നതിനെ തുടർന്നാണ് ഇനി ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ സഹകരിക്കേണ്ടതില്ലെന്ന് സംഘടന തീരുമാനിച്ചത്. ആർട്ടിസ്റ്റുകൾക്കും ടെക്‌നീഷ്യന്മാർക്കുമായി 1.25 കോടി രൂപയാണ് ആർജിവി നൽകാനുള്ളത്.

പണം നൽകുന്നതുമായി ബന്ധപ്പെട്ട നിരവധി കത്തുകൾ സംവിധായകന് അയച്ചെന്നും എന്നാൽ കൈപ്പറ്റാൻ തയാറായില്ലെന്നുമാണ് എഫ്ഡബ്ല്യൂഐസിഇ പറയുന്നത്. വിലക്ക് ഏർപ്പെടുത്തുന്നതിന് മുൻപ് പണം അടയ്ക്കണമെന്ന് പറഞ്ഞുകൊണ്ട് നിയമപരമായി നോട്ടീസ് അയച്ചെന്നും അവർ വ്യക്തമാക്കി.

പാവപ്പെട്ട ടെക്‌നീഷ്യന്മാർക്കും ആർട്ടിസ്റ്റിനും ജോലിക്കാർക്കും നൽകാനുള്ള പണം രാം ഗോപാൽ വർമ നൽകണം എന്നു മാത്രമായിരുന്നു തങ്ങളുടെ ആവശ്യം. ഇതിന്റെ ഭാഗമായി ഗോവ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. പണം നൽകിയില്ലെങ്കിലും ഭാവിയിൽ അദ്ദേഹത്തിനൊപ്പം ജോലി ചെയ്യില്ലെന്നും തീരുമാനിച്ചു. കൂടാതെ ഇ്ന്ത്യൻ മോഷൻ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് ഗൈഡ് ഓഫ് ഇന്ത്യ ഉൾപ്പടെയുള്ള മറ്റ് യൂണിയനുകളേയും വിവരം അറിയിച്ചിട്ടുണ്ടെന്നും സംഘടന ഭാരവാഹികൾ പറഞ്ഞു. 32 യൂണിയനുകൾ ഉൾപ്പെടുന്നതാണ് സംഘടന.

അതിനിടെ തന്റെ പുതിയ സിനിമകളുമായി മുന്നോട്ടുപോവുകയാണ് ആർജിവി. തന്റെ കരിയറിലെ സ്വപ്‌ന പദ്ധതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനുവരി 15 ന് പുറത്തുവിടുമെന്നാണ് അദ്ദേഹത്തിന്റെ അവസാനത്തെ പോസ്റ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP