Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെബ് സീരീസ് നിറയെ വ്യാജ വിവരങ്ങളും കെട്ടുകഥകളും; 'വീരപ്പൻ: ഹങ്കർ ഫോർ കില്ലിങ്'ന് താത്ക്കാലിക വിലക്ക്

വെബ് സീരീസ് നിറയെ വ്യാജ വിവരങ്ങളും കെട്ടുകഥകളും; 'വീരപ്പൻ: ഹങ്കർ ഫോർ കില്ലിങ്'ന് താത്ക്കാലിക വിലക്ക്

മറുനാടൻ ഡെസ്‌ക്‌

ബെംഗളുരു: വീരപ്പനെ കുറിച്ചുള്ള വെബ് സീരീസിന് കർണാടക ഹൈക്കോടതിയുടെ വിലക്കേർപ്പെടുത്തിയത് വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയുടെ പരാതിയെ തുടർന്ന്. 'വീരപ്പൻ: ഹങ്കർ ഫോർ കില്ലിങ്' എന്ന പേരിൽ തയ്യാറാക്കുന്ന വെബ് സീരീസ് വ്യാജ വിവരങ്ങളും കെട്ടുകഥകളും നിറഞ്ഞതാണെന്നായിരുന്നു മുത്തുലക്ഷ്മിയുടെ ആരോപണം. മുത്തുലക്ഷ്മി കോടതിയെ സമീപിച്ചതിനെ തുടർന്നാണ് എഎംആർ പിക്ചേഴ്സ് ഒരുക്കുന്ന സീരീസ്കോടതി താത്കാലികമായി തടഞ്ഞുവച്ചത്.

വ്യാജ വിവരങ്ങളും കെട്ടുകഥകളും വച്ച് വീരപ്പനെ മോശമായി ചിത്രീകരിച്ചാണ് സീരീസ് ഒരുക്കിയിരിക്കുന്നതെന്ന് മുത്തുലക്ഷ്മി പരാതിയിൽ പറയുന്നു. തന്റെ ഭർത്താവ് കൊല്ലപ്പെട്ടിട്ട് 16 വർഷമായെന്നും ഇതിനിടെ പലരും വീരപ്പനെ കുറിച്ച് സിനിമയെടുത്ത് പണം സമ്പാദിക്കുകയും തങ്ങളുടെ കുടുംബത്തെ അപമാനിക്കുകയും ചെയ്തിട്ടുണ്ടെന്നും മുത്തുലക്ഷ്മി പറഞ്ഞു.

മുമ്പ് വീരപ്പനെ കുറിച്ചുള്ള സിനിമയ്ക്കെതിരെ സുപ്രീംകോടതിയെ വരെ സമീപിച്ചിട്ടുണ്ടെന്നും അന്ന് സിനിമ പൂർത്തിയാക്കിയെന്ന കാരണം കൊണ്ട് അനുമതി നൽകുകയാണുണ്ടായതെന്നും മുത്തുലക്ഷ്മി പറഞ്ഞു. 25 ലക്ഷം രൂപ നഷ്ടപരിഹാരമാണ് എനിക്ക് നൽകിയത്. സിനിമ വിലക്കാൻ സാധിച്ചില്ല. എന്നാൽ വീണ്ടും ഇത് ആവർത്തിക്കുന്നതിലൂടെ തന്റെ വ്യക്തി ജീവിതത്തിലേക്കുള്ള കടന്നു കയറ്റവും ലംഘനവുമാകുമെന്നും മുത്തുലക്ഷ്മി പറയുന്നു.

കർണാടക വനമേഖലയിലൂടെ സഞ്ചരിക്കുമ്പോൾ ഒരുകാലത്ത് എഴുതി വച്ചിരുന്ന ബോർഡ് ഇങ്ങനെയായിരുന്നു: വീരപ്പൻ കാട്ടിലുണ്ട്..സൂക്ഷിക്കുക. 2--4 ഒക്ടോബർ 18 ന് സത്യമംഗലം കാട്ടിന് അടുത്ത് വച്ച് തമിഴ്‌നാട് ദൗത്യസേനയുടെ വെടിയേറ്റ് വീഴും വരെ വീരപ്പൻ പേടിസ്വപ്‌നം തന്നെയായിരുന്നു. തമിഴ്‌നാട്ടിലെ കാടുകളിൽ 'ഓപ്പറേഷൻ കൊക്കൂണി'ലൂടെ 2004ലാണ് വീരപ്പനെ പ്രത്യേക ദൗത്യസംഘം കൊലപ്പെടുത്തിയത്. ഒരു സമയത്ത് നൂറുകണക്കിനു അംഗങ്ങളുള്ള ഒരു ചെറിയ സൈന്യം തന്നെ വീരപ്പനു സ്വന്തമായി ഉണ്ടായിരുന്നു.

ഏകദേശം 124 വ്യക്തികളെ വീരപ്പൻ കൊലപ്പെടുത്തി എന്ന് വിശ്വസിക്കുന്നു. ഇവരിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടും. ഇതിനു പിന്നാലെ 200-ഓളം ആനകളെകൊന്ന് ആനക്കൊമ്പ് ഊരിയതിനും $2,600,000 ഡോളർ വിലവരുന്ന ആനക്കൊമ്പ് അനധികൃതമഅയി കടത്തിയതിനും 10,000 ടൺ ചന്ദനത്തടി മുറിച്ചു കടത്തിയതിനും ($22,000,000 ഡോളർ വിലമതിക്കുന്നു) വീരപ്പന്റെ പേരിൽ കേസുകൾ നിലനിന്നു. വീരപ്പനെ പിടികൂടാൻ പത്തുവർഷത്തെ കാലയളവിൽ സർക്കാർ ഏകദേശം 2,000,000,000 രൂപ (വർഷം തോറും 200,000,00) ചിലവഴിച്ചു. ഇരുപതുവർഷത്തോളം പിടികിട്ടാപ്പുള്ളിയായി തുടർന്ന വീരപ്പൻ പൊലീസ് വെടിയേറ്റ് 2004-ൽ കൊല്ലപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP